ശാന്തരാത്രി തിരുരാത്രി 2

 ജോലികളൊക്കെ ശാന്തമായി തീർത്ത്  ഓരോരുത്തരും അവരവരുടെ രോഗികളുടെ റൂമിൻ്റെ വാതിൽക്കൽ നിലയുറപ്പിച്ചു. ക്രിസ്തുമസ്സ് ആയത് കൊണ്ട്  കാൻ്റീനിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യലും  ക്രിസ്തുമസ്സ് ഓർമ്മകൾ അയവിറക്കലും നടന്നു. പന്ത്രണ്ട് മാസങ്ങളിൽ എനിക്കേറ്റവും പ്രിയം ഡിസംബറിനോടാണ്.  കാപ്പിപ്പൂ മണക്കുന്ന, മഞ്ഞിൻ കുളിരണിഞ്ഞ അത്തരം ഒരു ഡിസംബറിലാണ് അപ്പന മമ്മമാരുടെ കുടുംബങ്ങളിലെ കടിഞ്ഞൂൽ സന്താനമായി ഈയുള്ളവൾ ഭൂജാതയായത്.  അന്ന് മുതലിങ്ങോട്ട് ഡിസംബർ കൂടെപ്പിറപ്പാണ്. ഓർമ്മ വച്ച നാൾ മുതൽ ഡിസംബർ മാസത്തിനായ് കാത്തിരിക്കുമായിരുന്നു. ആ മഞ്ഞും കുളിരും എങ്ങും … Continue reading ശാന്തരാത്രി തിരുരാത്രി 2