ഒരുത്തി 2

ഭാഗം -2 രാജശേഖരൻ വക്കീല് നാട്ടിലെ പ്രമാണിയാണ്. കുറെ ഭൂസ്വത്തും അധികാരത്തിലുള്ളവരുമായി ബന്ധുത്വം ഉള്ളതുമായ കുടുംബം. പാർട്ടി വക്കീൽ. പ്രമാദമായ കേസുകളിൽ ന്യായത്തിന്റെ പക്ഷം ചേർന്ന് വാദിക്കുന്ന അച്ഛനോട്‌ രാജിക്കെന്നും ബഹുമാനമായിരുന്നു. കോളേജിൽ ചേരുമ്പോളവൾ ഒരിക്കലും കോളേജ് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളാ ക്യാമ്പസ്സിൽ ഇലക്ഷന് നിന്ന് ജയിച്ചു.ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.അവളുടെ രാഷ്ട്രീയ ജീവിതം രവിയിൽ നിന്ന് തുടങ്ങി രവിയിൽ അവസാനിച്ചു. ആദ്യമായി രവിയെ അവളറിഞ്ഞതൊരു ചുവരെഴുത്തിൽ നിന്നാണ്.’ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സഖാവ് … Continue reading ഒരുത്തി 2