“എടീ കുറേനേരമായല്ലോ കേറീട്ട് കുളിച്ചിറങ്ങാൻ ആയില്ലേ? കെട്ടിക്കഴിഞ്ഞാൽ ഇതൊന്നും അവിടെ നടക്കില്ല”.
അമ്മ പറയുന്നത് കേട്ട് ശാലിനിക്ക് ഭ്രാന്ത് പിടിച്ചു. എപ്പോ നോക്കിയാലും സ്വൈര്യം തരില്ലല്ലോ. അവൾ പതുക്കെ പറഞ്ഞു.
കുളി കഴിഞ്ഞു നേരെ ബ്രേക്ഫാസ്റ് കഴിക്കാൻ ടേബിളിൽ ഇരുന്നു. അമ്മൂമ്മ വന്ന് അവളുടെ അടുത്തിരുന്നു പറഞ്ഞു.
“എല്ലാ വീട്ടിലും ആണുങ്ങൾ കഴിച്ചുകഴിഞ്ഞെ പെണ്ണുങ്ങൾ കഴിക്കാൻ ഇരിക്കാവൂ. മോൾ ഇവിടെ ഇതൊന്നും നോക്കീലേലും കേറിചെല്ലുന്നോടത് നോക്കണം, കേട്ടോ മോളേ.. ”
അവൾ ശ്രദ്ധ കൊടുക്കാതെ പ്ലേറ്റ് എടുത്ത് സോഫയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി.
“കാലെടുത്ത് കയറ്റി വെച്ചോ ഇനി അതും കൂടെ മതി “എത്ര പറഞ്ഞാലും കേൾക്കില്ല. അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ഈ വീട്ടിൽ അനിയനും ഞാനും ഉണ്ട്. എന്നിട്ടും എപ്പോ നോക്കിയാലും എന്നോടെന്തിനാ ഇങ്ങനെ… ഒരു സമാധാനവും തരുന്നില്ലല്ലോ ശാലിനി ഓർത്തു. നേരം വെളുത്താൽ തുടങ്ങും. എത്ര രാവിലെ എഴുന്നേറ്റാലും പറയും “മൂട്ടിൽ സൂര്യൻ ഉദിച്ചാലേ എഴുന്നേൽക്കൂ എന്ന്”. അനിയന് പത്തുമണിവരെ ഉറങ്ങാം. ഇതെന്തു ന്യായം. അവൾക്ക് അരിശം കൂടി.
അനിയനേം അവളെയും തനിച്ചാക്കി എല്ലാവരും ബന്ധുവീട്ടിൽ പോയി. അവർ വന്നപ്പോഴേക്കും നേരം കുറേ ആയി. ശാലിനി കിടക്കാൻ പോകുമ്പോഴേക്കും കിച്ചനിൽ പാത്രങ്ങളുടെ സൗണ്ട്.. ” എടീ ഇത്രേം വൃത്തിയും മെനയും ഇല്ലാത്ത നിന്നെ എങ്ങനെ കെട്ടിച്ചുവിടും? പോയപ്പോ ഉള്ള വീടാണോ ഇത്. വലിച്ചു വാരി ഇട്ടേക്കുന്നെ?”
“നിങ്ങടെ മോനാ… ഞാനല്ല”. അവൾ അമ്മയോട് പറഞ്ഞു.
“തട്ടുത്തരം പറയുന്നോ??” അടുക്കളയിലുള്ള അമ്മ ഓടി വന്നു കൈയും പൊക്കി അടിക്കാൻ വന്നു. പെട്ടന്ന് ഒരു ശബ്ദം. ശാലിനി പിടഞ്ഞെണീറ്റു. നട്ടുച്ചക്ക് പോത്തു പോലെ ഉറങ്ങരുതെന്നു അമ്മ പറഞ്ഞത് അവൾ ഓർത്തു.
കല്യാണം കഴിഞ്ഞിട്ടു വർഷം രണ്ടായി. എന്നാലും വീട്ടിലെ പഴയ ഓർമകൾ അവളെ വിട്ടു മായുന്നില്ല. അമ്മൂമ്മക്കിപ്പൊ പഴയപോലെ വയ്യ. അമ്മ അനിയന് കല്യാണം നോക്കുന്ന തിരക്കാ. എപ്പോ വിളിച്ചാലും പരാതിയാ.
“നിനക്കിപ്പോ ഇവിടേക്കൊന്നും വരണ്ട. അവൾക്കിപ്പോ അവർ മതിയല്ലോ. എപ്പോ നോക്കിയാലും മനുവിന്റെ അമ്മ, അച്ഛൻ..”
അമ്മയുടെ പരാതികൾ തീരില്ല. ശാലിനി ഓർത്തു ചിരിച്ചു.
അവൾ എണീറ്റ് ഹാളിൽ എത്തിയപോഴേക്കും മനുവിന്റെ അച്ഛൻ (അമ്മായിഅപ്പൻ ) അവൾക്കും മനുവിന്റെ അമ്മക്കുമുള്ള ചായ റെഡിയാക്കിയിരുന്നു.
“മോളെ കുടിച്ചു നോക്കു, മസാല ചായ ആണ് ” അച്ഛൻ പറഞ്ഞു.
“അടിപൊളി അച്ഛാ.. നല്ല ടേസ്റ്റ് ഉണ്ട്. എന്നാലും ഞാൻ ചെയ്യുമായിരുന്നല്ലൊ”.
ഇന്നൊരു ദിവസം മോൾ ഫ്രീ ആയതല്ലേ.. റെസ്റ്റ് എടുക്കൂ. നാളെ വീണ്ടും തിരക്കല്ലേ… അച്ഛൻ അതും പറഞ്ഞു നടന്നു.
ശാലിനി ഓർത്തു. മനു തന്റെ ജീവിതത്തിൽ ഇത്രേം സന്തോഷം തരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. മനുവിന്റെ അച്ഛനും അമ്മയും എന്നെ ഇത്രേം സ്നേഹിക്കുന്നതെന്തിനാ? കല്യാണം കഴിഞ്ഞ അന്നു മുതൽ ഇതുവരെ ഒരു വാക്ക് കൊണ്ട് പോലും അവർ വേദനിപ്പിച്ചിട്ടില്ല. തിരിച്ചു അവർ ആഗ്രഹിക്കുന്ന പോലെ സ്നേഹം എനിക്ക് കൊടുക്കാൻ പറ്റുന്നുണ്ടോ?
പിറ്റേന്ന് രാവിലെ ജോലിക്ക് പോകുന്ന തിരക്കിൽ അമ്മ വന്നു ടിഫിൻ റെഡിയാക്കി തരുന്നതിനിടയിൽ പറഞ്ഞു. “മോളേ… അച്ഛൻ പറഞ്ഞല്ലോ അടുത്ത ആഴ്ച നമ്മൾ എവിടെയോ പോകുന്നുണ്ടെന്ന്. ആണോ? നിനക്ക് ലീവുണ്ടോ? മനു വരുമോ? എവിടേക്കാണെന്നാ പറഞ്ഞെ?”
വന്നിട്ട് പറയാം അമ്മേ… ഇനി വൈകിയാൽ പ്രശ്നമാകും. പോട്ടെ… അവൾ സ്കൂട്ടിയിൽ കയറി ഷാൾ ബാക്കിലോട്ടു കെട്ടുന്നതിനിടെ അമ്മയെ നോക്കി കുസൃതിയോടെ പറഞ്ഞു.
മൂന്നാറിലെ കോടമഞ്ഞിൽ മനുവിന്റെ കൈ കോർത്തിരിക്കുമ്പോൾ. അവളുടെ മനസ്സ് പതിവിലും സന്തോഷം നിറഞ്ഞതായിരുന്നു. ഇനിയും തന്റെ ഭാഗത്ത് നിന്ന് ചെയ്യാനുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും കാര്യങ്ങൾ അവൾ കണക്കുകൂട്ടി തുടങ്ങിയിരുന്നു…
ആ സമയത്ത് തൊട്ടപ്പുറത്ത ബെഞ്ചിൽ ഇരിക്കുന്ന മനുവിന്റെ അച്ഛനും അമ്മയും പരസ്പരം സ്നേഹത്തോടെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. മരുമകളുടെ വിവാഹ വാർഷിക സർപ്രൈസ് -മൂന്നാറിലെ കോടമഞ്ഞിൽ അവർ ആസ്വദിക്കുന്നുണ്ടോ?? അവൾ പതുക്കെ അവരെ നോക്കി. അച്ഛന്റെ കൈകൾ അപ്പോഴും അമ്മയെ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.
അതിനിടയിൽ പെട്ടന്നാണ് മനു അവളെ ചേർത്തുപിടിച്ചതും കവിളിൽ ഒരു കടി കടിച്ചതും… ചെറുതായി വേദനിച്ചെങ്കിലും മഞ്ഞിൽ കുളിച്ചു നിക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലെ അവരുടെ പ്രണയനിമിഷങ്ങൾക്ക് എന്നുമില്ലാത്ത ഒരു ആവേശം ഉണ്ടായിരുന്നു.
ഫോട്ടോ കടപ്പാട് : ഗൂഗിൾ
14 Comments
ഹൃദ്യം സുന്ദരം 😍😍
വീടൊരു സ്വർഗം, എല്ലാവർക്കും ഇങ്ങനെ ആയിരുന്നുവെങ്കിൽ!
❤
ആ ഹാ 😍
❤️😍
മനോഹരം. ഹൃദ്യമായ അവതരണം
😍❤️
❤️❤️
😍❤️
♥️♥️
❤️😍
❤️❤️
❤️❤️
❤️❤️❤️
❤️❤️