പ്രണയത്തെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ടെങ്കിലും, എനിക്ക് തോന്നുന്നത്, ഒരാളുടെ ജീവിത യാത്രയിൽ ഒരാളോട് മാത്രമേ യഥാർത്ഥ പ്രണയം ഉണ്ടാകൂ എന്നാണ്. ആ പ്രണയം, സ്വന്തമാക്കിയാലും നഷ്ടപ്പെട്ടാലും മരണം വരെ മനസ്സിൽ നിൽക്കുന്ന പ്രണയം മാത്രമേ യഥാർത്ഥ പ്രണയം എന്ന് പറയാൻ കഴിയൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരേ സമയം ഒന്നിലധികം ആളുകളോട് തോന്നുന്നതും, ഒന്ന് കഴിഞ്ഞാൽ അധികം വൈകിയോ വൈകാതെയോ മറ്റൊന്നിനോട് തോന്നുന്നതും യഥാർത്ഥ പ്രണയം ആയിരിക്കില്ല. അത് അവരോടുള്ള സ്നേഹമാണ്, അല്ലെങ്കിൽ കാമം ആണ്.
സ്നേഹിക്കുന്നവരോട് എല്ലാവരോടും പ്രണയം ഉണ്ടാകണം എന്നില്ല. പക്ഷെ, പ്രണയിക്കുന്നവരോട് സ്നേഹം ഉണ്ടായിരിക്കും.
നഷ്ടപ്പെട്ടാലും, നേടിയാലും എന്നും എപ്പോഴും ഓർക്കാതിരിക്കാൻ കഴിയാത്ത ഒന്ന് ആണ് യഥാർത്ഥ പ്രണയം.
യഥാർത്ഥ പ്രണയം നമ്മിലേക്ക് എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും എങ്ങനെയും പ്രതീക്ഷിക്കാൻ കഴിയില്ല. നിങ്ങളിലേക്ക് വരുന്ന പല പ്രണയങ്ങളിൽ ഒന്ന് മാത്രം ആയിരിക്കും യഥാർത്ഥ പ്രണയം. അത് ചിലപ്പോ ആദ്യത്തേത് ആയിരിക്കാം അല്ലെങ്കിൽ അവസാനത്തേത് ആയിരിക്കാം.
പ്രണയിച്ച് തുടങ്ങുന്നതിനു മുന്നേ, യഥാർത്ഥ പ്രണയത്തെ കണ്ടെത്തുക എന്നത് കഴിയുന്ന കാര്യമല്ല. പ്രണയം തുടങ്ങിയ ശേഷം, അവർ നിങ്ങൾക്ക് ആരാണ് അല്ലെങ്കിൽ എന്താണ് എന്നതിനെ ആശ്രയിച്ചാണ് പ്രണയം അറിയാൻ കഴിയൂ. ചിലപ്പോഴെങ്കിലും നഷ്ടപ്പെട്ടതിന് ശേഷം ആയിരിക്കും നമ്മൾ യഥാർത്ഥ പ്രണയത്തെ തിരിച്ചറിയുക.
നമുക്ക് യഥാർത്ഥ പ്രണയം ഉള്ള ഒരാൾക്ക് തിരിച്ച് അങ്ങനെ തന്നെ ആണെങ്കിൽ അവരോടൊപ്പമുള്ള നിമിഷങ്ങൾ ആയിരിക്കും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ.
പരസ്പരമുള്ള യഥാർത്ഥ പ്രണയങ്ങളെ കണ്ടെത്താനും അവരോടൊപ്പം മുന്നോട്ട് പോകാനും എല്ലാവർക്കും സാധിക്കട്ടെ.
സ്നേഹം പരക്കട്ടെ….