ARM കണ്ട് ഇപ്പോൾ ഇറങ്ങിയേ ഉള്ളു.. ചൂടോടെ പറഞ്ഞില്ലേ ഒരു സുഖമില്ല.
ജിതിൻ ലാൽ.. ഈ വെള്ളിയാഴ്ച നിങ്ങളുടേതാണ്.. കഴിഞ്ഞ പത്തു വർഷമായി നിങ്ങൾ കാണുന്ന ഒരു സ്വപ്നമുണ്ടല്ലോ, അതിന്നു നൂറു നൂറു ചിറകുകൾ വീശി ആകാശം മുട്ടെ പറക്കുകയാണ് ❤️❤️
ടോവിനോ 🔥🔥ശെരിക്കും ഞെട്ടിച്ചു കളഞ്ഞു നിങ്ങൾ..
മണിയൻ ആയി എന്തൊരു പകർന്നാട്ടമാണ് മനുഷ്യ നിങ്ങളുടേത്.. കയ്യിലെയും കാലിലെയും രോമങ്ങൾ വരെ എഴുന്നേറ്റു നിന്നു പോയി 🧡🧡
മൂന്നു കാലഘട്ടത്തിലെ മൂന്നു കഥാപാത്രങ്ങൾക്ക് വേണ്ടി നിങ്ങൾ എടുത്ത എഫോർട്ട് ഉണ്ടല്ലോ.. ഇനിയെന്നും മലയാള സിനിമയുടെ ഒരു ലാൻഡ് മാർക്കായി കൂടെയുണ്ടാവും…
പടയോട്ടം പോലെ, മൈ ഡിയർ കുട്ടിചാത്തൻ പോലെ.. വടക്കൻ വീരഗാഥ പോലെ കാലങ്ങളെ അതിജീവിക്കുന്ന ഒരു ചലച്ചിത്രകാവ്യം തന്നെയാണ് അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളികൾക്ക് കിട്ടിയിരിക്കുന്നത്…
അതിരപ്പിള്ളിയുടെയും, കാസർഗോടൻ ഗ്രാമങ്ങളുടെയും, ബേക്കൽ കോട്ടയുടെയുമൊക്കെ പശ്ചാത്തലത്തിൽ മികച്ച ഛായഗ്രഹണം കൊണ്ട് മനസ്സിൽ ഇടം പിടിക്കുന്ന സുന്ദരമായ ഫ്രെയിമുകൾ..
ARM ഒരു നാടോടി കഥ പോലെ മനോഹരമാണ്..ഇതിനു മുൻപ് ആനന്ദ് ഒരുക്കിയ തേന്മാവിൻ കൊമ്പത്തു കണ്ടപ്പോൾ ആണ് ദൃശ്യങ്ങളുടെ ചാരുതയിൽ ഇങ്ങനെ മതിമറന്നിരുന്നു പോയത്.. അത്രയും ക്വാളിറ്റി ആണ് തിയേറ്റർ കാഴ്ചയിൽ പടം തരുന്നത്.
ചിയോതിക്കാവിന്റെ കഥ അതിമനോഹരമായിരുന്നു
ആദ്യ പകുതിയിൽ.. ഒരു മുത്തശ്ശി പറഞ്ഞു തുടങ്ങുന്ന കഥയിലേക്ക് ആ കൊച്ചുകുട്ടിയെ പോലെ നമ്മളും പൊടുന്നനെ വഴുതി വീണു പോകും..
പടത്തിന്റെ രണ്ടാം പകുതിയിൽ കിടിലൻ ആയിട്ടൊരു നിധിവേട്ടയുണ്ട്. എന്തൊരു ഭംഗിയിലാ ആ സീനൊക്കെ ജിതിൻ എടുത്തു വെച്ചിരിക്കുന്നത്..
“നിന്റെ ഒക്കെ കാവിലെ ദൈവത്തിനു ഒരു തീണ്ടലും തൊടീലുമില്ല”
“ഞാനത് എടുക്കും നാട്ടുകാർക്ക് തൊഴാനല്ല, എന്റെ മാണിക്യത്തിനു തൊഴാൻ…”
ഇതിലും നന്നായി എങ്ങനെയാണ് മണിയൻ തന്റെ സ്നേഹം മാണിക്യത്തോട് പറയുക..
സുരഭി ലക്ഷ്മി ❤️❤️നിങ്ങളൊരു അസാധ്യനടിയാണ്.. മണിയന്റെ മാണിക്യമായും അജയന്റെ അമ്മൂമ്മയായും രണ്ടു കിടിലൻ വേഷങ്ങൾ 🔥🔥
ടോവിനോ, കൃതി.. ആൻഡ് ടോവിനോ സുരഭി കോമ്പോ സൂപ്പർ ആയിട്ടുണ്ട്.
ജോമോൻ T ജോണിന്റെ ക്യാമറ വർക്, ആദ്യം പറഞ്ഞത് പോലെ ആനന്ദിനെ ഓർമ്മപ്പെടുത്തി. വളരെ മികച്ച രീതിയിൽ സിനിമയിൽ പല സീൻസും ചെയ്തിട്ടുണ്ട്.
Dibu Nainan ബിജിഎം & പാട്ടുകൾ നൈസ് ആയിരുന്നു.
ബിജിഎം എക്സ്ട്രാ മെൻഷൻ അർഹിക്കുന്നുണ്ട്.
ആക്ഷൻ സീനുകൾ ഇത്രയും നന്നായി വന്നതിൽ ബിജിഎം നുള്ള പങ്ക് വളരെ വലുതാണ്.
ഡയറക്ടർ Jithin lal ന്റെ സിനിമ ലൈഫിലെ മൈൽ സ്റ്റോൺ തന്നെയാണ് ARM മൂവി.
സുജിത് ന്റെ സ്ക്രിപ്റ്റ്നെ ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആയിട്ട് ജിതിൻ ചെയ്തിട്ടുണ്ട്.
മൂന്നു വേഷങ്ങളിൽ നിറഞ്ഞാടുന്ന, അതിൽ തന്നെ മണിയൻ എന്ന എക്സ്ട്രാ ഓർഡിനറി കരിയർ ബെസ്റ്റ് പെർഫോമൻസുമായി ടോവിനോയും കൂടെ മികച്ച സപ്പോർട്ടുമായി ബേസിലും ജഗദീഷും അജുവും ഒക്കെ ചേരുമ്പോൾ ARM ശെരിക്കും ഒരു വിരുന്നാകുന്നു.
ഡോണ്ട് മിസ്സ് ഇൻ തീയേറ്റേഴ്സ്. ഇത് ടീവി, മൊബൈൽ സ്ക്രീനുകൾക്ക് ഉള്ളതല്ല.. 3D യിൽ കാണാൻ കഴിഞ്ഞില്ല എന്നൊരു സങ്കടം മാത്രം ബാക്കി 😞😞
ജിതിൻ… അഭിമാനം തോന്നുന്നു നിങ്ങളെയോർത്തു, ഒരു സംവിധായകന്റെ ആദ്യ സിനിമ ഇത്രയും മികച്ച ഒരു അനുഭവം ആകുന്നത് ഒരപൂർവ അനുഭവമാണ്.. നിങ്ങളുടെ സുഹൃത്ത് എന്ന് പറയുന്നത് ഒരുപാട് സന്തോഷം.