“ഈ ചളുങ്ങിയ പാത്രങ്ങളും മറ്റും മാറ്റി പുതിയവ വാങ്ങാം..” അയാൾ അവളോടായി പറഞ്ഞു.
“തട്ടുമുട്ട് സംഭവിച്ച ഫർണിചറുകൾ ആ ചായ്പിലേക്കു മാറ്റിയിടാം..” അവൾ പറഞ്ഞു.
“പുതിയ വീട്ടിലേക്ക് എല്ലാം പുതിയ സാധനങ്ങൾ മതി. ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്..” അയാൾ അഭിമാനം പൂണ്ടു.
“അച്ഛാ, എല്ലാം പുതിയത് വാങ്ങുമ്പോൾ അപ്പൂപ്പനെയും മാറ്റി വാങ്ങുമോ?” കുഞ്ഞു മോന്റെ ചോദ്യം.
“ഓ അതോ, അപ്പൂപ്പനെ നമ്മൾ തിരിച്ചു പോകാൻ നേരം വേറെ ഒരു വീട്ടിലേക്ക് മാറ്റും. അവിടെ അപ്പൂപ്പനെ പോലെ ഒരുപാട് പേരുണ്ട്.. അപ്പൂപ്പനും ബോറടിക്കില്ല.. എങ്ങനെ ഉണ്ട് അച്ഛന്റെ ബുദ്ധി?”
മൂന്ന് വയസ്സുകാരന്റെ നിഷ്കളങ്കമായ ചോദ്യം ഒരു ചുവരപ്പുറം ജന്മം കൊണ്ട് പഴകിപ്പോയ ഒരാൾ കൂടി ശ്രദ്ധിച്ചിരുന്നു എന്നവർ അറിഞ്ഞില്ല!