*നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നൊരാൾ ഒരിക്കലും നിങ്ങളെ അത്രമേൽ വേദനിപ്പിക്കില്ല
*നിങ്ങളെ ജീവനായി കരുതുന്നൊരാൾ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സിനെ വിലമതിക്കും
*ഉള്ളിലെ ഇഷ്ടം ആത്മാർത്ഥമെങ്കിൽ നിങ്ങളുടെ വേദനകളിൽ നിങ്ങളേക്കാൾ വേദനിക്കും
*സ്നേഹിക്കുന്നവരുടെ സാമീപ്യത്തിൽ നിങ്ങൾ സന്തുഷ്ടരും സുരക്ഷിതരുമായിരിക്കും, ഭീതിയും വേവലാതികളും ഒഴിഞ്ഞു നിൽക്കും
* സ്നേഹിക്കുന്നവർക്കിടയിൽ തടസ്സമായി ജോലി തിരക്കും സമയക്കുറവുമുണ്ടാവില്ല
* ആത്മാർത്ഥമായി സ്നേഹിക്കുന്നയാളോട് എന്നെയൊന്നിഷ്ടപ്പെടൂന്ന് യാചിക്കേണ്ടി വരില്ല
* അത്രമേൽ പ്രിയപ്പെട്ടൊരാളെ നിങ്ങളുടെ കുഞ്ഞുകുഞ്ഞ് കാര്യങ്ങൾ പോലും ഓർമ്മിപ്പിക്കേണ്ടി വരില്ല
*സ്നേഹം ആത്മാർത്ഥമെങ്കിൽ ചതിയും വഞ്ചനയും കൂടെക്കാണില്ല
* സ്നേഹിക്കുന്നവർക്കിടയിലെ വിരഹം തീക്ഷ്ണവും മരണം പോലെ സങ്കടകരവുമായിരിക്കും
* നിങ്ങളെ നിങ്ങളായി കണ്ട് സ്നേഹിക്കുന്നവരുടെ ഇഷ്ടം ഒരിക്കലും നിങ്ങളുടെ വസന്തകാലത്തേക്ക് മാത്രമായൊതുങ്ങില്ല