സച്ചുവേട്ട !
എന്താ ഡാ !
നിങ്ങക്ക് ചിലവു കുറച്ചു ചുരുക്കി കൂടെ ?
അതെന്തിനാ ?
നിങ്ങൾ കോസ്റ്റ്ലി ബ്രാൻഡഡ് ഡ്രസ്സ് വാങ്ങുമ്പോൾ ആ കാശിനു ഞാൻ നാലു സാദാ ഡ്രസ്സ് വാങ്ങും !
അതേയോ.. അപ്പോൾ ഈ നാലെണ്ണം നീ എത്രകാലം ഉപയോഗിക്കും ?
അങ്ങനെ ചോദിച്ചാൽ ! മെഷീനിൽ അലക്കുന്നതു കൊണ്ടു ഒരു ആറുമാസം കഷ്ട്ടിച്ചു പോകും !
ഉം.. നീ പറഞ്ഞ എന്റെ ബ്രാൻഡഡ് ഡ്രസ്സ് വാങ്ങി എത്ര കാലം ആയെന്നു അറിയാവോ ?
അറിയില്ല !
മൂന്നു വർഷമായി ! ഇപ്പോഴും പുതിയത് പോലെയില്ലേ ?
ഉം…. അതെ !
നീ എല്ലാ ആറു മാസവും കൂടുമ്പോൾ ഡ്രസ്സ് വാങ്ങുന്നു ! ഞാൻ ക്വാളിറ്റിയുള്ള വസ്ത്രങ്ങൾ ഒരിക്കൽ വാങ്ങുന്നു കുറെ കാലം ഉപയോഗിക്കുന്നു !
അപ്പോൾ സച്ചുവേട്ട നിങ്ങൾ വില കൂടിയ പെർഫും വാങ്ങുന്നതോ ? ( അവനു എന്നെ തോൽപ്പിച്ചേ അടങ്ങൂ എന്ന മട്ടാണ് )
ഡാ രമണാ… വില കൂടിയ പെർഫ്യും ഉപയോഗിച്ചാൽ അതിന്റെ സ്മെൽ നമ്മൾ ആസ്വദിക്കുന്ന പോലെ മറ്റുള്ളവർക്കും ആസ്വാദ്യകരമാവും. വില കുറഞ്ഞ മൂക്ക് തുളയ്ക്കുന്ന സ്മെൽ ആണെങ്കിൽ കൂടെ നിൽക്കുന്നവർ മനസ്സിൽ പിറു പിറുക്കും ” ഏത് കാടനാ ഡാ ഇവൻ ! ശവത്തിനു അടിയ്ക്കുന്ന സെന്റും അടിച്ചു രാവിലെ തന്നെ ഇറങ്ങിക്കോളും ഇങ്ങ് ( ലിഫ്റ്റിൽ നിന്നെല്ലാം ഇറങ്ങി പോകുമ്പോൾ ആൾക്കാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് )
അവൻ കുറച്ചു നേരം നിശബ്ദനായി..
എന്തോ ആലോചിച്ചു കിട്ടിയ സന്തോഷത്തിൽ വീണ്ടും….
എന്നാലും സച്ചുവേട്ട നിങ്ങളുടെ കണ്ണടയൊക്കെ ഒത്തിരി കോസ്റ്റലി ആണ് ട്ടോ…
ഡാ ഉല്പലാഷാ … നീ ഒരു കാര്യം മനസിലാക്കണം ! വില കുറഞ്ഞ കണ്ണട വാങ്ങി വയ്ച്ചു നമ്മൾ സ്വന്തം കണ്ണുകളെ ചീത്തയാക്കുകയാണ്… റെയ്ബാൻ, കാർട്ടിയർ തുടങ്ങിയ കണ്ണടകൾ മെഡിക്കലി അപ്പ്രൂവ്ഡ് ആണ് ! അത് കണ്ണുകൾക്ക് ദോഷം ചെയ്യില്ല ! വളരെക്കാലം ഉപയോഗിക്കുകയും ചെയ്യാം !
അവൻ വീണ്ടും നിശബ്ദനായി ചിന്തയിലേക്കാണ്ടു !
അവൻ വീണ്ടും… ഏട്ടാ എന്ത് പറഞ്ഞാലും നിങ്ങളുടെ ഫുഡ് വളരെ കോസ്റ്റലി ആണ്..
ഡാ മുത്തേ നിനക്ക് വീണ്ടും തെറ്റി !
അതെന്താ ?
നീ ഫുഡ് വീട്ടിൽ ഇണ്ടാക്കി കഴിക്കോ അതോ ഹോട്ടെലിൽ നിന്നോ ?
ഹോട്ടെലിൽ നിന്നു !
മാസം എത്രയാവും ?
അത് മൂന്നു നേരം കഴിക്കുന്നതിനു മാസം ഏകദേശം 80 kd ആവും !
നോക്കൂ.. ഞാൻ വീട്ടിൽ സ്വന്തമായി ആണ് പാചകം ചെയ്യുന്നത്.
കൂടിപ്പോയാൽ മാസം 50 kd ആവില്ല !
മായങ്ങൾ ചേർക്കാത്ത ഹെൽത്തി ആഹാരം കഴിക്കുകയും ചെയ്യുന്നു !
മോനെ… നീ ജീവിതത്തിൽ ഒരു സത്യം മനസിലാക്കുക !
ഈ മരുഭൂമിയിൽ രക്തം വെള്ളമാക്കി കുബ്ബൂസും തൈരും കഴിച്ചു സമ്പാദിക്കുന്ന കാശ് വീട്ടുകാർക്ക് അയച്ചു കൊടുക്കുന്നത് ഭാര്യയും, മക്കളും, കുടുംബവും നെയ്ച്ചോറും, ബിരിയാണിയും കഴിച്ചു സുഖമായി ജീവിക്കുവാനാണ്. അവസാനം നമ്മുടെ ഗതിയോ ? കൊളസ്ട്രോൾ, ഷുഗർ, പ്രഷർ, ആസ്ത്മ തുടങ്ങിയ അസുഖങ്ങളുമായാണ് നാട്ടിൽ ചെന്നിറങ്ങുന്നതു. അപ്പോഴേക്കും മക്കളൊക്കെ ഒരു നിലയിൽ എത്തിയിരിക്കും. പിന്നെ അവർക്കു നമ്മളെ ശ്രദ്ധിക്കാനോ, നമ്മുടെ കാര്യങ്ങൾ നോക്കാനോ സമയം കാണില്ല. പിന്നെ വൃദ്ധ സദനത്തിലേക്കു വീണ്ടുമൊരു പ്രവാസം കൂടി വേണ്ടി വരും. ആയതിനാൽ കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെടുക ഒപ്പം നമുക്കും തുല്യമായി കുടിച്ചും, കഴിച്ചും, ആരോഗ്യവും, സമാധാനമുള്ള ഒരു ജീവിതവും കൂടി ഉറപ്പു വരുത്തുക. ഇത് സ്വാർത്ഥതയല്ല കുടുംബത്തിനു വേണ്ടി കഷ്ട്ടപ്പെടുന്ന ഓരോ പ്രവാസിയുടെയും അവകാശമാണ്. ചത്ത് കിടന്നു മീൻ പിടിക്കരുത് കാരണം ചുവർ ഉണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ.
– സജീവ് അനന്തപുരി
6 Comments
നല്ല നിരീക്ഷണം. 😍😋
Thanks bro ❤
ശരിയാണ്. അവനവനെക്കൂടി പരിപോഷിപ്പിക്കാൻ ശ്രദ്ധ വച്ചില്ലെങ്കിൽ ദുഃഖം നിശ്ചയം 👍👍.
Thanks dear 🙏🙏❤❤
സത്യം ❤️
Thanks ❤🙏