#കൂട്ടക്ഷരങ്ങൾ
#പൂക്കളം
പല വർണ്ണ ജാലങ്ങൾ നിറയുമെൻ
പൂക്കളം മനസ്സിൽ നിറക്കുന്നു മധുരാനുഭൂതികൾ
മലരിതൾ നോക്കിയിരിക്കവേ മനസ്സൊരു വനികയായി മാറി ഞാൻ സ്വയം മറന്നു
പൂക്കൂടയുമേന്തി പൂവുകൾ തേടി നടന്ന ബാല്യത്തിൽ തിരികെ എത്തി
കാട്ടിലും മേട്ടിലും വയലേലകൾ തോറും തുമ്പയും തെച്ചിയും തേടി നടന്ന നാൾ
ഇനിയും വരുമോ ആ നല്ല കാലം ഒരുവട്ടം കൂടി പറന്നു നടക്കുവാൻ
കാലത്തിൻ വേഗത്തിനൊപ്പം എത്താൻ ഓടിക്കിതച്ചു തളർന്നീടവേ
വെറുതെ മോഹിപ്പു ഞാൻ ജീവിതമദ്ധ്യത്തിൻ അതിമോഹമായ് കരുതരുതേ..