കത്തിയില്ലാതെ തന്നെ ഹൃദയത്തിൽ
ഒരിക്കലുമുണങ്ങാ മുറിവുകൾ
തീർത്തിടാൻ,
ഓർമ്മയിലെന്നും രക്തം ചിന്തി,
ആത്മവിശ്വാസത്തിൻ തുണ്ടു പോലും
അലിയിച്ചു കളയുവാൻ,
പ്രാപ്തിയേറും മധുരത്തിൽ പൊതിഞ്ഞോരായുധമല്ലോ,
വിവേകം തൊട്ടുത്തീണ്ടാ
മനസ്സിൽ പിറന്നു,
കടിഞ്ഞാണില്ലാതെ ചലിക്കും
നാവുകൾ തൊടുക്കും
പരിഹാസശരങ്ങൾ.