കുശുമ്പ്
* * * * * *
ഓനെ കണ്ടപ്പോ കുശുമ്പു തോന്നീല സാറെ പക്ഷെ ഓന്റെ ഓളെ കണ്ടപ്പോ കുശുമ്പു തോന്നി സാറെ … ഞാനും കറുത്തത് ഓനും കറുത്തത് പിന്നെ ഓനിക്ക് മാത്രം വെളുത്തോള് … വെളുത്തോളെ ഒന്ന് തൊട്ട് നോക്കണന്ന് പൂതി തോന്നി … ഞാള് തൊടാൻ ചെന്നപ്പോ ഓള് പേടിച്ച് മറിഞ്ഞ് വീണ് … ഞാനും കോരനും പാടെ പുയ മുയുവൻ തപ്പി… ഓളെ കിട്ടീല … ഞാനെന്നും ചെയ്തില്ല … സാറെ … കറപ്പൻ ഏങ്ങലടിച്ചു കരഞ്ഞു പറഞ്ഞിട്ടും കറപ്പനെയും കോരനെയും പോലീസ് വിലങ്ങ് വച്ചു … മുന്നോട്ട് നടക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നിരുന്ന തോലനെ നോക്കി കറപ്പൻ വിളിച്ചു പറഞ്ഞു …ചിരുതേയി പാവാണ് തോലാ… ഞാള് ഓളെ ഒന്നും ചെയ്തിട്ടില്ല …. പോലീസ് കറപ്പനെ മുന്നോട്ട് തള്ളി കടന്ന് പോയി .. പുരുഷാരം അവരെ അനുഗമിച്ചു … തോലന്റെ തല കുനിഞ്ഞു അവൻ തിരിഞ്ഞ് നടന്ന് പുഴക്കരയിലെത്തി … പതുക്കെ പുഴയിലേക്കിറങ്ങി …അവന് പുഴയോട് കുശുമ്പു തോന്നി തന്റെ ചിരുതേയിയെ സ്വന്തമാക്കി വച്ചിരിക്കുന്നു … പതുക്കെ പതുക്കെ പുഴയിലെ ആഴങ്ങളിലേക്ക് തോലൻ മുങ്ങാംകുഴിയിട്ടു … ഒരോ തവണ പൊങ്ങി വന്നപ്പോഴും അവൻ നീട്ടി വിളിച്ചു …ചിരുതേയീ ….ന്റെ ചിരുതേയി ….പിന്നെയും വാശിയോടെ ആഴങ്ങളിലേക്ക് ….
😌😌😌