ഉച്ചയുറക്കം
പകലുറങ്ങുന്ന പെണ്ണും രാത്രിയിൽ ഉറങ്ങുന്ന പൂച്ചയും വീടിനു ഐശ്വര്യ മുണ്ടാവില്ല എന്ന് പറയുന്ന ചൊല്ല് കേട്ട് വളർന്നതാ .
പറഞ്ഞിട്ടെന്തു കാര്യം ഉച്ചയൂണ് കഴിഞ്ഞാൽ ആദ്യം വരുന്നത് കോട്ട് വായയിൽ അറിയാം ഇന്നത്തെ കാര്യം സ്വാഹായെന്ന് .
ഉറങ്ങി കഴിഞ്ഞാൽ പിന്നെ സ്ഥലകാല ബോധം ഉണ്ടാവില്ല തലക്ക് വെളിവില്ലാത്തവരുടെ അവസ്ഥ .
ഇനി ഉറങ്ങണ്ടന്ന് കരുതി വല്ല പുസ്തകവും വായിച്ചിരിക്കാൻ ശ്രമിച്ചാലോ ഇരുന്നുറക്കം തൂങ്ങി കഴുത്തു ഞെട്ടി പിന്നെ അതിന്റെ വേദനയും .
എന്നാലും ഉച്ചയുറക്കം അത് മാറുന്നില്ലന്നെ
ഹാ അതാണ് കാരണവന്മാർ പറയുന്നത് മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന് .
റംസീന നാസർ