കരിപിടിച്ച കലങ്ങൾക്കും…
പൊള്ളി പാട് വീണ കൈത്തണ്ടകൾക്കും…
കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങൾക്കും….
തൊട്ടിലിലെ കാറി കരച്ചിലുകൾക്കും…
ഉടുപ്പിന് പിറകിലെ ആർത്തവ കറകൾക്കും…
കൊഴിഞ്ഞുതീർന്ന മുടിയിഴകൾക്കും…
ഉറക്കമൊഴിച്ചു കുഴിഞ്ഞുപോയ കണ്ണുകൾക്കും…
അരികെ കേട്ട തേങ്ങൽ ബാക്കിയായ അവളുടെ സ്വപ്നങ്ങളുടേതായിരുന്നു….