അപ്പങ്ങൾ പലവിധമെങ്കിലും എനിക്കു പ്രിയം നെയ്യപ്പംതന്നെ.
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പഴമക്കാർ പറയും .
കാര്യമെന്തെന്നു ചോദിച്ചപ്പോൾ മുത്തശ്ശിപറഞ്ഞ കഥയാണോർത്തത്.
പണ്ടുകാലത്ത് കഴിക്കാൻ ഭക്ഷണവും തലയിൽ തേച്ചുകുളിക്കാൻ എണ്ണയുംലഭിക്കാൻ ബുദ്ധിമുട്ടായിരുന്നത്രേ.
അങ്ങനെ നമ്മുടെ നെയ്യപ്പം ചുട്ടാൽ അപ്പംനിറയെ എണ്ണയുണ്ടാവുമെന്ന്. അപ്പോൾ തലയിൽ തേക്കാൻ എണ്ണയും വിശപ്പിനു ഭക്ഷണവുമായി എന്ന്.
അങ്ങനെ നെയ്യപ്പം സമൃദ്ധിയുടെ അടയാളമായി എന്നും.
മുത്തശ്ശി പറഞ്ഞ കഥയാണു കേട്ടോ.
റംസീന നാസർ
3 Comments
പഴമക്കാർ പറയുന്നതിൽ പാതിരില്ലത്രേ
നെയ്യപ്പം തിന്നു കഴിഞ്ഞാൽ കയ്യിൽ എന്ന ഉണ്ടാവും എന്നല്ലേ?
ആണോ അപ്പത്തിലെ എണ്ണ തലയിൽ തേക്കാം എന്നാവുമോ