അറിഞ്ഞുമറിയാതെയും ഹൃദയത്തിലൂടൂർന്നു വീണ
വിത്തുകൾ താനെ പൊട്ടിമുളച്ചു
പൂമരങ്ങളായി നമ്മെ കാത്തിരിക്കും.
വെയിലിൽ വാടി തളരുമ്പോൾ
തണലും പൂമെത്തയും വിരിച്ച്
ഒരു കാറ്റിൽ പൂമഴ ചൊരിയാൻ
നമ്മെ കാത്തിരിക്കും.
ഒരു തരി സ്നേഹമോ
ഒരു ഹൃദ്യനിമിഷമോ
ഒരു കുഞ്ഞുപുഞ്ചിരിയോ
ഒന്നും വെറുതെയാകുന്നില്ല.
കടന്നു വന്ന വഴികളത്രയും
മുള്ളും കാടും വന്നടഞ്ഞാലും
വരാനുള്ളവർ വെട്ടിത്തെളിച്ചു വഴിയുണ്ടാക്കി വന്നിരിക്കും.
സത്യവും നന്മയും കാരുണ്യവും
ലക്ഷ്യവും വഴിയും കണ്ടെത്തി
എത്താനുള്ളിടങ്ങളിൽ
നേരം തെറ്റാതെയെത്തിപ്പെടും.
1 Comment
ആഹാ നല്ല വരികകൾ👌👌👍