ആദ്യരാത്രി തന്നെ അവസാന രാത്രി ആവുമോന്ന് ഭയന്ന് വെറുങ്ങലിച്ച ഒരു രാത്രിയായിരുന്നു എനിക്ക്. അസിഡിറ്റി എന്ന വില്ലൻ കൂടെപ്പിറപ്പായി എന്നും കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ആദ്യരാത്രിയിലെ ഭർത്താവ് കുടിച്ച പാൽ പകുതി കുടിച്ചതും വയറുവേദന എന്ന എന്റെ സ്ഥിരം കൂട്ടുകാരാൻ കാണാൻ വന്നതും അതേ രാത്രിയിൽ. പിന്നെ പറയണോ പുകിൽ വീട്ടിലുള്ളവരെ വിളിച്ചുണർത്തി ചൂടുവെള്ളവും മരുന്നും ഒക്കെ പരീക്ഷിച്ചു തിരിച്ചു മുറിയിൽ വന്നപ്പോൾ കുറേനാൾ ആദ്യരാത്രിയെ പറ്റി നെയ്തെടുത്ത സ്വപ്നങ്ങൾ തകർന്ന മട്ടിൽ കെട്ടിയോൻ കൂർക്കം വലിച്ചു ഉറങ്ങുന്നു. ആദ്യരാത്രിയിൽ ഭർത്താവ് കുടിച്ച പാതി പാൽ കുടിക്കണമെന്ന നിയമം കണ്ടുപിടിച്ചവനെ ശപിച്ചു ഞാനും ആ കട്ടിലിന്റെ ഒരറ്റത്ത് കിടന്നുറങ്ങി 😥.
റംസീന നാസർ