രാവും പകലും ചേരും
അനന്തമാം കാലം പോലെ
സുഖദുഃഖങ്ങളാകും
ഇരുബിന്ദുക്കൾക്കിടയിൽ
ഭൂവിലെ ഹ്രസ്വമാം
ദിനങ്ങൾ തീരും വരെയും
ആടിടുമൊരു ഊഞ്ഞാൽ
അല്ലോ മർത്യജന്മം.
സുഖമാം ബിന്ദുവിൽ അധികനേരം
പാദങ്ങൾ പതിച്ചു നിൽക്കാൻ
വ്യാമോഹിച്ചിടുന്നു മനുഷ്യൻ, എങ്കിലും
കാലമാകും പക്ഷി കൊത്തിവലിച്ചു
കൊണ്ടുപോയിടുന്നു ദുഃഖതീരത്തേയ്ക്കവനെ.