കല്പിച്ചുതരുന്ന അവകാശങ്ങളും ആഘോഷിക്കപ്പെടുന്ന ദിനങ്ങളും അല്ല സ്ത്രീക്ക് വേണ്ടത്…
കാണുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവളെ പ്രാപ്തയാക്കുന്ന ചുറ്റുപാടുകളും ജീവിതവഴികളും വീക്ഷണങ്ങളുമാണ്.. പൊട്ടിച്ചെറിയപ്പെടേണ്ട അടിമത്തങ്ങളിൽ നിന്ന് സ്വതന്ത്രയാക്കപ്പെടാനുള്ള തന്റേടപ്പെടുത്തലാണ്..
തീരുമാനങ്ങൾ എടുക്കുമ്പോൾ ഒറ്റപ്പെടുത്തലുകൾ കൊണ്ട് പിന്തിരിപ്പിക്കുന്നവരെയല്ല കൂടെനിന്നു കരുതലും കരുത്തും നല്കുന്നവരെയാണ്…
ആണ്ടിലൊരിക്കലുള്ള ആശംസകൾ അല്ല കാലം അവൾക്കുവേണ്ടി ഒരുക്കേണ്ടത്.. ആഴത്തിലുള്ള അവബോധങ്ങളുടെ അടയാളപ്പെടുത്തലുകൾ എല്ലാ ദിവസവും ഉണ്ടാകണം..
-ജോസ്മി –