ദീപയുടെ ഹൌസ് വാമിങ്ങിന്റെ അന്നായിരുന്നു ഏട്ടന്റെ ഇളയ അനിയത്തിയുടെ മോളുടെ കല്യാണം. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു. ദീപ വിളിച്ചിട്ടു നമ്മൾ പോയില്ലല്ലോ. നാളെ സൺഡേ അല്ലേ അവളുടെ വീട് കാണാൻ ഒന്നു പോയാലോ. ഏട്ടന് സമ്മതമായിരുന്നു. ഗിഫ്റ്റ് ആയിട്ടു എന്തെങ്കിലും വാങ്ങണ്ടേ? എന്നു ഞാൻ ചോദിച്ചപ്പോൾ ഏട്ടൻ പറഞ്ഞു. അതു വേണം. പക്ഷേ പ്രയോജനമുള്ള എന്തെങ്കിലും മതി.
ഒരു പാടുആലോചിച്ചിട്ടാണ് ഒരു മിക്സി വാങ്ങാൻ ഞാൻ തീരുമാനിച്ചത്. ഈ അമ്മക്ക് എന്താ അതൊക്കെ അവര് വാങ്ങിട്ടുണ്ടാവും. മോള് പറഞ്ഞിട്ടും ഞാൻ തീരുമാനം മാറ്റിയില്ല. ഒരു മിക്സി അടുക്കളയിൽ ഉണ്ടായാൽ പകുതി പണി തീരും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ഒരു ഓണക്കാലത്തു ഏട്ടന്റെ വലിയമ്മയും ചിറ്റയും അവരുടെ മക്കളും ഒക്കെ ഞങ്ങളുടെ വിട്ടിൽ ഓണം ആഘോഷിക്കാൻ വന്നു. രാവിലെ പുക്കളം ഇടണം, വരുന്നവരോട് സംസാരിച്ചിരിക്കണം എന്നൊക്കെ കരുതി തലേ ദിവസം രാത്രി ത്തന്നെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. വറുത്തരച്ച സാമ്പാർ, അവിയൽ കുട്ടുകറി, പച്ചടി ഇങ്ങിനെ കുറെ തേങ്ങ അരച്ചു ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരുന്നു മെനുവിൽ.
തേങ്ങ ചിരവി മിക്സിയിൽ ഇട്ടതും ഒരു മുളലോടെ മിക്സി അങ്ങു നിന്നു. പിന്നെ എന്തു പറയാൻ. മിക്സി തിരിച്ചിട്ടും മറിച്ചിട്ടും നോക്കി. ഒരു രക്ഷയും ഇല്ലെന്നു കണ്ടപ്പോൾ രാത്രി എട്ടുമണിക്ക് ഏട്ടൻ റിപ്പേറിങ് ഷോപ്പ്അന്വേഷിച്ചു പോയി. പിറ്റേന്ന് ഓണമല്ലേ, എവിടെ കട തുറക്കാൻ. ഉച്ചക്ക് ഉണ്ണാൻ എത്തുന്ന അതിഥികൾക്ക് എന്തു കൊടുക്കും എന്നതായിരുന്നു ടെൻഷൻ. അവസാനം ഒരുസ്ഥലത്തു നിന്നു നന്നാക്കുന്നുണ്ട് എന്നു ഏട്ടൻ ഫോൺ ചെയ്തു അറിയിച്ചു.എന്നിട്ടും മിക്സി വിട്ടിൽ നന്നാക്കി എത്തുന്നതു വരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല. അന്നു മിക്സി പോലെ പ്രയോജനം ഉള്ള ഒരു വസ്തു വേറെ ഇല്ല എന്നു വരെ തോന്നിപോയി. അന്നു രാത്രി പത്തു മണിക്ക് നന്നാക്കിയ മിക്സിയുമായി ഏട്ടൻ സ്കൂട്ടറിൽ വന്നിറങ്ങുമ്പോൾ തോന്നിയ ആശ്വാസം പറഞ്ഞു അറിയിക്കാൻ പറ്റാത്തതായിരുന്നു.
ഇപ്പോൾ പിന്നെയും മിക്സി കൂടുതൽ പുരോഗമിച്ചു. അരക്കാൻ മാത്രമല്ല പച്ചക്കറി
അരിയാനും മാവ് കുഴക്കാനും കേക്ക് മിക്സ് ഉണ്ടാക്കാനും ജ്യൂസ് അടിക്കാനും ഒക്കെ അടുക്കളയിൽ വിട്ടമ്മയുടെ കൂട്ടുകാരിയായി മിക്സി ഉണ്ട്.
ആ ഞായറാഴ്ച മിക്സി ഒക്കെഗിഫ്റ്റ് ആയി വാങ്ങി ഞങ്ങൾ ദീപയുടെ വിട്ടിൽ എത്തി. പുതിയ വാഷിംഗ് മെഷീൻ. ഫ്രിഡ്ജ്, ഡിഷ്വാഷർ, ഒക്കെ ആ വിട്ടിൽ ഉണ്ടായിരുന്നു. അടുക്കളയിൽ എത്തിയപ്പോൾ ദീപ പറഞ്ഞു, മിക്സി വാങ്ങേണ്ട ശരത്തിന്റെ
ചേച്ചി കൊണ്ടു വരും എന്നായിരുന്നു പറഞ്ഞത്. പെട്ടെന്ന് അവരുടെ ഹ്സ്പെന്റിനു എന്തോ വയ്യായ്ക വന്നിട്ട് ആർക്കും വരാൻ പറ്റിയില്ല. അവർ കൊണ്ടു വരുമല്ലോ എന്നോർത്തു ഞങ്ങൾ മിക്സി വാങ്ങിയതും ഇല്ല. മിക്സി ഇല്ലാത്താതു നല്ല ബുദ്ധിമുട്ടു തന്നെയാ. ഇനി ഒന്നു വാങ്ങണം.
ഞാൻ ഊൺമുറിയുടെ സൈഡ് ടേബിളിൽ വച്ച പാക്കറ്റ് എടുത്തു ഒരു പുഞ്ചിരിയോടെ ദീപക്ക് നേരെ നീട്ടി. ഇതൊരു മിക്സിയാ. അവളുടെ പുഞ്ചിരിക്ക് ഒരു പാടു തിളക്കമുണ്ടായിരുന്നു.
അവർക്കു ഉപകാരപ്പെടുന്ന ഒരു സമ്മാനം കൊടുക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തോടെയാണ് ഞങ്ങൾ അവിടെ നിന്നു തിരിച്ചു പോന്നത്.
#എന്റെ രചന
പ്രയോജനപ്പെടുന്ന ഉപകരണം
1 Comment
Australia യിൽ പോയിട്ടുണ്ടോ. ഭാവനയാണോ എല്ലാം. നല്ല ഒരു അനുഭവം. സഭൃത കൈവിട്ടു പോകുമെന്നവേളകളിൽ കടിഞ്ഞാൺ കൈലുണ്ട്. Super🥰