ക്യാൻവാസിലേക്ക് പ്രകൃതിയുടെ ചായം ചേർക്കുമ്പോൾ മാധുരിയുടെ സായാഹ്നമാണ് മനസ്സിലേക്ക് വന്നത്. ശാന്തതയുടെ മറ്റൊരു രൂപമാണ് മാധുരി തെരുവ്. ലോക പ്രസിദ്ധയായ നർത്തകി മാധുരി വെങ്കിട്ടരാമൻ പിച്ചവെച്ച നാട്. കലയെ എന്നും പ്രോത്സാഹിപ്പിച്ചതുകൊണ്ടുതന്നെ ഞാൻ ആ വഴിയിലൂടെ അങ്ങ് നടന്നു. എൻറെ ചിത്രങ്ങൾക്ക് എപ്പോഴും ആ നാടിൻറെ ചായയുണ്ടായിരുന്നു. എൻറെ കുട്ടി കാലത്തിന്റെ ഓർമ്മകൾ സൂക്ഷിച്ച സ്ഥലമാണ് ഇത്. ഈ ലോകത്തിന് ഞാനൊരു ചിത്രകാരിയാണ്, ചിത്രങ്ങളിലൂടെ ജാലവിദ്യ സൃഷ്ടിച്ചവൾ. പക്ഷേ മാധുരിക്ക് ഇന്നും ഞാനൊരു എട്ടുവയസ്സുകാരിയാണ് തെരുവിൻറെ മറുവശത്ത് ആളെനക്കമില്ലാത്ത കോണിൽ ക്രൂരമായ നഖങ്ങൾക്ക് ഇരയായവൾ. അത്ഭുതം തോന്നിയല്ലേ എന്നിട്ടും ഞാൻ എന്തിനു മാധുരിയെ സ്നേഹിക്കുന്നു എന്നല്ലേ?, പറയാം.
1984, നിശബ്ദതയുടെ ആസായാഹ്നത്തിൽ എൻറെ ചിത്രരചന പഠനം കഴിഞ്ഞ് തിരിച്ചു വരുന്ന ആ സമയം ഞാൻ ഇന്നും എൻറെ ഓർമ്മയിൽ സൂക്ഷിക്കുന്നു. അന്ന് ക്രൂര മുഖംമൂടികൾ വലിച്ചുകയറിയത് എൻറെ ശരീരത്തെ ആയിരുന്നില്ല എന്റെ പിഞ്ചു ഹൃദയത്തെ ആയിരുന്നു. എന്നെ ഓർത്ത് നിലവിളിച്ചന്റെ അച്ഛനെയും, ഒന്ന് ഉരുവിട്ട് കരയാൻ കഴിയാതെ നിന്ന അമ്മയെയും ‘എന്താണ് ചേച്ചിക്ക് പറ്റിയെ’ എന്ന് ചോദിച്ച അനിയത്തിയെയും ഞാൻ ഇന്നും ഓർക്കുന്നു. വിഷാദത്തിലേക്കുള്ള എൻറെ യാത്രയിൽ മാധുരി ഒരു കാരണമായി മാറി എന്നോടുള്ള സ്നേഹം കൊണ്ടും, ഈ സായാഹ്നം എനിക്ക് ഉപദ്രവമായി മാറുമെന്നുള്ള ആശങ്ക കൊണ്ടും എൻറെ അച്ഛൻ വീട് മാറാൻ തീരുമാനിച്ചു .ഞങ്ങൾ മാധുരിയെ ഉപേക്ഷിച്ചു
വർഷങ്ങൾ കഴിഞ്ഞുപോയി മാധുരിയെ ഞാൻ മറന്നു കഴിഞ്ഞിരുന്നു. പക്ഷേ മനസ്സിൻറെ കോണിൽ എവിടെയോ ആ സായാഹ്നം തെളിതെറ്റി കിടന്നിരുന്നു. എൻറെ ചായത്തിനോടുള്ള ഇഷ്ടം അച്ഛന് അറിയായിരുന്നതുകൊണ്ട് തന്നെ ഞാൻ വീണ്ടും ചായ രചനയിലേക്ക് കടന്നു.
പല സുപ്രസിദ്ധ സ്ഥാപനങ്ങളും കലാകാരന്മാരും എന്നെ അറിഞ്ഞു തുടങ്ങി. അങ്ങനെ ഇരിക്കെ പതിവുപോലെ ക്യാൻവാസിൽ ചായമിടുമ്പോൾ ചുവന്ന നിറം എൻറെ കയ്യിൽ നിന്നും അറിയാതെ വീണുപോയി. അത് എന്നെ എന്റെ മൂടപ്പെട്ട ദിനങ്ങളിലേക്ക് എത്തിച്ചു അങ്ങനെയാണ്’ ദ ഗേൾ” ആ പെൺകുട്ടി’ എന്ന എന്റെ ചിത്രത്തിലേക്ക് എത്തുന്നത്. ഇന്ന് ലോകം പുരസ്കാരങ്ങൾ കൊണ്ടും ,അഭിനന്ദനങ്ങൾ കൊണ്ടും മൂടുന്ന ആ ചിത്രത്തിൽ ഒരു എട്ടുവയസ്സുകാരിയാണ് ഉള്ളത്. ലോകത്തെ നേരിടാൻ മടിയുള്ള അവൾക്ക് അങ്ങനെ ചായങ്ങൾ ഒരു താങ്ങായി മാറി .ആ ചിത്രത്തിൽ നിന്നും ഞാൻ എൻറെ കുറവുകളെയും കുറ്റങ്ങളെയും ലോകത്തിന് തുറന്നു കാട്ടാൻ പ്രോത്സാഹനമായി മാറി. സ്റ്റോറി, ദ സ്ട്രീറ്റ് ,ദിസ് ഈസ് ദി ഷൈ, എന്നിങ്ങനെ പല ചിത്രങ്ങൾക്കും ജന്മം കുറിച്ചു. മാധുരി യോടുള്ള വിദ്വേഷം കാണിക്കാനായി’ ഗ്രുഡ്ജ് വാട്ടർ ‘എന്ന ചിത്രത്തിന് ഞാൻ ജീവൻ സൃഷ്ടിച്ചു, പകയുടെ വെള്ളം (2010). അങ്ങനെ കാലങ്ങൾ കടന്നു പോയി. എൻറെ വിജയരഹസ്യം ചോദിച്ച ഒരു പത്രക്കാരനോട് ഞാൻ’ മാധുരി ‘എന്ന് അറിയാതെ പറഞ്ഞു.
അറിഞ്ഞോ അറിയാതെയോ മാധുരി എൻറെ ജീവിതത്തെ മാറ്റിമറിച്ചു എൻറെ സന്തോഷത്തിന്റെ വെളിച്ചത്തെ അണച്ചത് മാധുരി ആണെങ്കിൽ ഇന്ന് എൻറെ എല്ലാ വിജയത്തിനും വെളിച്ചം മാധുരിയാണ്.
‘Grudge water ‘ ഇല് നിന്നും’ the spine’ ലേക്കുള്ള യാത്രയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇന്ന് എനിക്കു മാധുരി ഒരു സ്വപ്നമാണ് ഞാൻ യാത്ര തുടങ്ങിയതും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതും അവിടെയാണ്.
_ആലിയ മനാൽ_
2 Comments
നല്ല രചന.ആശംസകൾ
Thank you😊