ഇരുട്ടു പരന്നു കഴിഞ്ഞാൽ ആകാശത്തിന്റെ ആഴങ്ങളിൽ നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായി മാറിയിരിക്കുന്നു. താഴോട്ട് നോക്കി കണ്ണു ചിമ്മുന്ന
നക്ഷത്രക്കുട്ടങ്ങൾക്ക് ഇടയിൽ എന്റെ കണ്ണുകൾ തേടുന്നത് അവളെയാണ്. എന്നും കൂടെ ഉണ്ടാവും എന്നു ഉറപ്പ് തന്നിട്ടു എന്നെ തനിച്ചാക്കി സ്വർഗ്ഗകവാടത്തിലേക്ക്
കയറി പോയ എന്റെ കള്ളിപൂക്കുയിലിനെ.
ഡിഗ്രിക്കു ചേർന്ന വർഷമായിരുന്നു വീടിന്റെ തൊട്ടു അടുത്തുള്ള വീട്ടിൽ പുതിയ താമസക്കാർ എത്തിയത്. ഒരു എട്ടു വയസ്സുകാരിയും പിന്നെ അവളുടെ അച്ഛനും അമ്മയും. ഇംഗ്ലീഷ് പാഠങ്ങളിലെ സംശയങ്ങൾ തീർക്കാൻ, ചായം ചേർത്തു വരച്ച
ചിത്രങ്ങൾ കാണിക്കാൻ, മുറ്റത്തു വിരിഞ്ഞ മുല്ലചെടിയിലെ പുക്കൾ പറിക്കാൻ, ഇങ്ങിനെ പല തവണ ഞങ്ങളുടെ വീട്ടിൽ കയറി ഇറങ്ങുന്ന അവൾ എനിക്കൊരു കൗതുകം തന്നെ ആയിരുന്നു.
സുനന്ദ അതായിരുന്നു അവളുടെ പേര്.എന്നെക്കാളും പന്ത്രണ്ടു വയസ്സിനു എളുപ്പം ഉള്ള അവൾ ജീവിതത്തിൽ എത്തിയത് തികച്ചും യാദൃച്ഛികം.
ഡിഗ്രി കഴിഞ്ഞപ്പോഴായിരുന്നു P G ക്കു ചേരനായിട്ടാണ് വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വന്നത് . പിന്നെ ജോലി കിട്ടിയതും ഹൈദരാബാദിൽ. നാട്ടിൽ വരുന്നത് ചുരുക്കമായി. അമ്മ ഒന്നും വിടാതെ വിട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും കത്തു വഴി അറിയിക്കും. സുനന്ദയെ കുറിച്ചും അമ്മക്ക് ഒരു പാടു പറയാൻ ഉണ്ടാവും. അവൾക്കു പത്താം ക്ലാസ്സിൽ നല്ല മാർക്ക് കിട്ടിയത്, അമ്മക്ക് വയ്യാതെ ആയപ്പോൾ എല്ലാ പണിയും ചെയ്തു സഹായിച്ചത്. എല്ലാം പറഞ്ഞു അവസാനം പറയും. “നിനക്കു വയസ്സു മുപ്പതു ആവാൻ ആയി നോക്കുന്ന കല്യാണം ഒന്നും ശരി ആവുന്നുമില്ല. ഇനി എനിക്കു കാണാൻ യോഗം ഉണ്ടാവില്ല എന്നാ തോന്നുന്നത് “.
സുനന്ദയുടെ അച്ഛന് തറവാട് ഭാഗം വച്ചപ്പോൾ വീട് അവർക്കു കിട്ടിയിട്ടുണ്ട് ഉടനെ അവരൊക്കെ അങ്ങോട്ട്മാറും എന്നു അമ്മയുടെ എഴുത്തിൽ ഉണ്ടായിരുന്നു.
അങ്ങിനെ ഒരു ഓണക്കാലത്തു നാട്ടിൽ പോയതായിരുന്നു. അമ്മക്ക് കസവുസാരി വാങ്ങുന്ന കൂട്ടത്തിൽ സുനന്ദക്കും വാങ്ങി ഒരു പട്ടുപാവാട. അവൾക്കു സമ്മാനങ്ങൾ കൊടുക്കുന്നത് ഇതു ആദ്യമായിട്ടില്ല. എന്തു കൊടുത്താലും ഇഷ്ടത്തോടെ വാങ്ങിക്കും. “നന്നായിട്ടുണ്ട് ഏട്ടാ ” എന്നു അഭിപ്രായവും പറയും.
അവളുടെ പട്ടു പാവാട കയ്യിൽ എടുത്തു നോക്കികൊണ്ട് ആയിരുന്നു അമ്മ ചോദിച്ചത്. “മോനെ, സുനന്ദ മോളെ നിനക്കു തരുമോ എന്നു അമ്മ ചോദിക്കട്ടെ?”
അമ്മ ചോദിച്ചപ്പോൾ പരിഭ്രമത്തോടെ ഞാൻ പറഞ്ഞു, “അമ്മ എന്താ പറഞ്ഞത്? അവള് ചെറിയ കൂട്ടി അല്ലേ?നമ്മൾ ഇങ്ങിനെ വിചാരിക്കുന്നത് അവർ അറിഞ്ഞാൽ തന്നെ എന്തു മോശമാണ്?” പക്ഷേ അമ്മ ഒന്നു ചോദിക്കുന്നതിൽ തെറ്റില്ല എന്ന
നിലയിൽ ഉറച്ചു നിന്നു. ഞാൻ ഒട്ടും സമ്മതിച്ചില്ല.
ഓണത്തിന്റെ അന്നു രാവിലെ ഞാൻ സമ്മാനവും ആയി പോയപ്പോൾ അവൾ പൂക്കളം ഇടുകയായിരുന്നു. പതിവ് പോലെ അവൾ ഓടി വന്നില്ല. ഞാൻ കൊടുത്ത പട്ടു പാവാട വാങ്ങി എന്നല്ലാതെ ഒന്നു തുറന്നു പോലും നോക്കിയതുമില്ല.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആണു അമ്മ കാര്യങ്ങൾ പറഞ്ഞത്. ഈ വിവാഹത്തിന് അവൾക്കു ഇഷ്ടമായിരുന്നു. അവൾ തന്നെയാണ് വിട്ടിൽ പറഞ്ഞത്. അതുകൊണ്ടാണ് അമ്മ എന്റെ അഭിപ്രായം. ചോദിച്ചത്.
പിന്നെ ഒന്നിനും താമസമുണ്ടായില്ല. ഒരു മാസം കൊണ്ടു വിവാഹം കഴിഞ്ഞു. ഞങ്ങൾ ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു.
പിന്നെ ജീവിതത്തിൽ സന്തോഷം മാത്രമായിരുന്നു. ഒരു വർഷം കഴിയുമ്പോഴേക്കും മോൻ ഉണ്ടായി. അമ്മക്കും അവൾ നല്ലൊരു മരുമകൾ ആയിരുന്നു.
റിട്ടയർമെന്റിനു ശേഷം ഒന്നിച്ച് ഒരുപാടു സ്ഥലത്തു യാത്ര ചെയ്യണം. എന്നത് അവളുടെ ഒരു വലിയ സ്വപ്നമായിരുന്നു. മോന്റെ വിവാഹവും അവൾ ഒരു പാടു
ആഗ്രഹിച്ചിരുന്നു.
മോന്റെ കല്യാണത്തിന്റെ തിരക്കിനിടയിൽ ആയിരുന്നു അവൾക്ക് നല്ല ക്ഷീണവും നടുവേദനയും തോന്നിയത്. വിശ്രമം ഇല്ലാതെ ഓടി നടക്കുന്നത് കൊണ്ടാവും എന്നു കരുതി പെയിൻ കില്ലർ കഴിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിൽ ചെന്നപ്പോഴാണ്
കാൻസർ ആണെന്ന് മനസ്സിലായത്. പിന്നെ മൂന്നു കൊല്ലംവേദന സഹിച്ചു ഒന്നിച്ചു. പിന്നെ അവൾ പറന്നു അകന്നപ്പോൾ ഒറ്റക്കായി ജീവിതം.
പതുക്കെ എഴുന്നേറ്റു അകത്തേക്ക് നടക്കുമ്പോൾ ഒന്നു കൂടി നോക്കി ആകാശത്തിലേക്ക്. കുട്ടത്തിൽ നിന്നു മാറി ഒരു നക്ഷത്രം അപ്പോഴും കണ്ണു ചിമ്മുന്നുണ്ടായിരുന്നു.
ജലജ.
4 Comments
നന്നായി എഴുതി 👌
പ്രണയം ചിലപ്പോ ഒക്കെ കുസൃതി കുട്ടി ആണെന്ന് തോന്നും. ദൈവത്തോട് ചിലപ്പോൾ ഒക്കെ ദേഷ്യം തോന്നാറുണ്ട്. സ്നേഹിക്കുന്ന മനുഷ്യരെ ഇങ്ങനെ അകറ്റി നിർത്തുന്നത്. എത്ര വേദന ആകും ഇണക്കിളി ആയ ഒരു കൂട്ടിനെ വിളിച്ചു കൊണ്ട് പോകുമ്പോൾ. പ്രണയം ഇത്രയും മനോഹരമാണെന്ന് തോന്നുന്നത് ചില പ്രണയത്തിന്റെ നേർ ചിത്രമാണ് ഈ കഥ
ഹൃദയസ്പര്ശിയായി എഴുതി👍👌👌❤️
👌👌