എത്ര തന്നെ സ്വയം പര്യാപ്തത കയ് വരിച്ചാലും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നതു പരമമായ വസ്തുതയാണ്. തന്നെ ശ്രവിക്കാനും, കാര്യങ്ങൾ പങ്കുവയ്ക്കാനും സഹജീവികളോടുള്ള സമ്പർക്കവും സഹവാസവും അവനു അത്യന്താപേക്ഷിതമാണ്.
ഏകാന്തത, വിഷാദം, മാനസിക പിരിമുറുക്കം, അരക്ഷിതാവസ്ഥ, ബലാത്സംഗം, ദാമ്പത്യ ജീവിതത്തിലുള്ള വിള്ളൽ, പരീകഷാ തോൽവി, പ്രിയപെട്ടവരുടെ വേർപാട് ഇവയെല്ലാം പലപ്പോഴും ആത്മഹത്യക്കു വിഷയങ്ങളാകാറുണ്ട്.
മക്കളെ കഷ്ടപ്പാടുകൾ അറിയിച്ചു തന്നെ വളർത്തുക ; ജയത്തോടൊപ്പം തന്നെ പരാജയത്തോടും പൊരുത്തപ്പെടാൻ അവരെ പരിശീലിപ്പിക്കുക. മാനസികാരോഗ്യവും വെല്ലുവിളികളും സ്കൂൾ തലത്തിൽ തന്നെ പoനവിഷയമാക്കേണ്ടതുണ്ട്.
ശാരീരിക അസുഖങ്ങൾക്ക് നാം ചികിത്സ തേടുന്നതുപോലെ തന്നെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും മടികൂടാതെ സഹായം തേടണം. ഓരോ ആത്മഹത്യ ശ്രമങ്ങളും രക്ഷയ്ക്കു വേണ്ടിയുള്ള അലമുറകളാണ്.Mental Health support group, Suicide prevention Hotline number, കൗൺസിലിങ് ഇവയെല്ലാം ഒരു വിളിപ്പാടകലെയുണ്ട്.
ആത്മഹത്യയാൽ വേദനക്ക് പരിഹാരമോ, വിരാമമോ ഉണ്ടാകുന്നില്ല. മറിച്ചു ആ വേദന പതിന്മടങ്ങായി കുടുംബങ്ങളിലേയ്ക്കും, സുഹൃത്തുക്കളിലേയ്ക്കും കൈമാറപെടുകയാണ്. ഒരു തീരാവ്യഥയായി തലമുറകളോളം അത് അലയടിച്ചുകൊണ്ടിരിക്കുന്നു.
ജീവിതം അമൂല്യമാണ്. അതു സ്വയം അവസാനിപ്പിക്കാനുള്ളതല്ല. പ്രശ്നങ്ങളും, സങ്കടങ്ങളും ഇല്ലാത്തവരായി ഈ ഭൂമിയിൽ ആരും തന്നെയില്ല എന്നുള്ള വസ്തുത നാം തിരിച്ചറിയണം.കാലം ഉണക്കാത്ത മുറിവുകളില്ല. രാത്രി എത്ര ഇരുട്ടുള്ളതാണെങ്കിലും അധികം താമസിയാതെ സൂര്യൻ ഉദിക്കുകയും, പൂർവ്വാധികം പ്രകാശപൂരിതമാവുകയും ചെയും!
4 Comments
രാത്രി എത്ര ഇരുട്ടുള്ളതാണെങ്കിലും……👏
Rathri ethra iruttullathanenkilum……👏
Great writing 👏
🙂👍