സാലഡ് കഴിച്ചു മടുത്തുവോ? എന്നാൽ കുക്കുമ്പർ ജ്യൂസ് ആവാം അല്ലേ?
കുക്കുംബറിന് ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് കുക്കുംബർ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉയർന്ന ജലാംശമുള്ള വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നത് തടയുന്നു. ഇതുവഴി ദീർഘനേരം വിശപ്പ് തോന്നാതിരിക്കാനും വയറു നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു.
ഒരു വെയിറ്റ് ലോസ് റെസിപ്പിയിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല ഐറ്റം തന്നെയാണ് കുക്കുംബർ. കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും അനുയോജ്യമാണ്. ഈ ഗുണങ്ങളെല്ലാം ലഭിക്കാൻ നമുക്ക് കുക്കുംബർ ശീലമാക്കാം. പല രീതിയിൽ പല ഭാവത്തിൽ
വേണ്ട ചേരുവകൾ :-
കുക്കുമ്പർ ഒന്ന്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
തൈര് ഒരു കപ്പ്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം:-
കുക്കുമ്പർ കഴുകി വൃത്തിയാക്കി നുറുക്കുക. ഇഞ്ചി, പച്ചമുളക്, കുരുമുളക്, ഉപ്പ് എല്ലാം ആവശ്യത്തിന് ചേർത്ത് തൈരും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ജ്യൂസ് ആണ്. ഒരു നേരം ഭക്ഷണം സ്കിപ്പ് ചെയ്ത് കഴിക്കാവുന്ന നല്ലൊരു ജ്യൂസ്. രാവിലെ ഈ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. നല്ല രുചിയും ഉണ്ട് അതേപോലെ നല്ല ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒരു സൂപ്പർ ഡ്രിങ്ക് .