എന്റൊരു വലിയ ആഗ്രഹം പറയട്ടെ. നട്ടപ്രാന്ത്. എനിക്കൊരു സ്കൂൾ തുടങ്ങണം. നമ്മുടെ ടോട്ടോചാന്റെ സ്കൂൾ പോലൊന്ന്. കോബോയാഷി മാസ്റ്ററുടേത് പോലെ കുഞ്ഞുങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞവരെ വളർത്തുന്ന സാഹചര്യമുള്ള ഒരു സ്കൂൾ.
പരിസ്ഥിതിയാണെല്ലാം എന്ന് നമുക്കിന്നു നന്നായറിയാം. പരിസ്ഥിതി ലോല പ്രദേശം, അസന്തുലിതാവസ്ഥ എന്നൊക്കെ പറഞ്ഞാൽ നമുക്കിപ്പോളറിയാം. അത് കൊണ്ട് തന്നെ പ്രകൃതിയോടിണങ്ങിയ സ്കൂളാണ് മനസ്സിലുള്ളത്. മരത്തിലോ മുളയിലോ മണ്ണിലോ low കോസ്റ്റിൽ ഉണ്ടാക്കിയെടുക്കാവുന്ന ഭൂമിയെ നോവിക്കാത്ത ഒരു സംരംഭം. കൃഷി പ്രകൃതി വിരുദ്ധമാണെന്ന് പഠിപ്പിക്കുന്ന ഒരു വിദ്യാലയം. കാടുകൾ, അവയുടെ ഇഷ്ടത്തിന് വളരുന്ന കാടുകളാണ് natural ആയത്. അല്ലാതെ നമുക്ക് ഭക്ഷിക്കാനുള്ള വിളകളും ധാന്യങ്ങളും വളർത്തി മണ്ണിനെ ഇളക്കി മറിച്ചും phosphate ഇട്ടു വളക്കൂറു കൂട്ടിയും പീഡിപ്പിക്കുന്നതല്ല ഹരിത ഭൂമി എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എന്നും മരങ്ങളും ചെടികളും നടാം എന്ന് പഠിപ്പിക്കുന്ന വിദ്യാലയം.
കുഞ്ഞുങ്ങളെ ക്ലാസ്സ്മുറികളിൽ അടക്കിയിരുത്തി തത്തമ്മേ പൂച്ച പൂച്ച പഠിപ്പിക്കാത്ത സ്ഥലം.സ്ഥിരം ക്ലിഷേകൾ എല്ലാം പൊളിച്ചെഴുതുന്ന വിദ്യാലയം. പലതും learn ചെയ്യുന്നതിനൊപ്പം unlearn ചെയ്യാനും പഠിപ്പിക്കുന്ന വിദ്യാലയം. കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങളുമായി കൂട്ട് കൂടാനാദ്യം പഠിപ്പിക്കും. പിന്നെ അവര്ക്കിഷ്ടമുള്ള വിഷയങ്ങൾ വായിക്കാനും ഗവേഷണം നടത്താനും വഴികാട്ടിയാവുന്ന, facilitate ചെയ്യുന്ന വിദ്യാലയം.
ഒരു അധ്യാപികക്ക് സൂര്യന് താഴെയും മുകളിലുമുള്ള എല്ലാ കാര്യങ്ങളും അറിയാമെന്ന ഒരു അഹന്തയും എനിക്കുമില്ല എന്റെ കൂടെയുള്ളവർക്കും അതുണ്ടാകില്ല. അത്തരത്തിലുള്ള educators ആയിരിക്കുമെന്റെ വിദ്യാലയത്തിലെ അധ്യാപകർ.
ഒരു experimental സ്കൂൾ ആയത് കൊണ്ട് തന്നെ ആദ്യം കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്നറിയാം.Free education ആണ് ഉദ്ദേശം.Rural areas ൽ അണ്ടർ privileged ആയ കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗവാസനക്കനുസരിച്ചുള്ള വിദ്യാഭ്യാസം അതാണെന്റെ സ്വപ്നം.
എല്ലാ മേഖലയിലുമുള്ള കോഴ്സുകൾ നമുക്കിന്ന് ഒരു ഫോണിൽ തോണ്ടി പഠിക്കാൻ കഴിയും. അതു കൊണ്ട് തന്നെ അത്തരത്തിൽ സിലബസുള്ള ഒരു കോഴ്സല്ല എന്റെ ഉദ്ദേശം. നമ്മുടെ നാട്ടിലെ കൃഷി രീതികൾ മുതൽ AI യെ കുറിച്ച് വരെ വ്യക്തമായ ധാരണ കുഞ്ഞുങ്ങളിൽ ഉണ്ടാക്കികൊടുക്കുക, മെഷീനുകൾക്ക് അടിമയാവാതെ പ്രകൃതിയോടിണങ്ങി എങ്ങനെ ജീവിക്കാം എന്ന് ജീവിച്ചു കാണിച്ചു കൊടുക്കുക എന്നിവയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്.
ലോകത്ത് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും അമ്മയുടെ സ്നേഹത്തിനും മുലപ്പാലിനുമൊപ്പം കുറച്ചു മൂല്യങ്ങളും ഉള്ളിൽ ചെല്ലേണ്ടതുണ്ട്. അതൊരു സ്കൂളും പറഞ്ഞു കൊടുക്കുന്നില്ല. ഇന്നും കണ്ണുരുട്ടിയും വടി കാണിച്ചും കുഞ്ഞുങ്ങളെ അച്ചടക്കം പഠിപ്പിക്കുന്ന പ്രാകൃതരീതി പൊളിച്ചെഴുതിയെ തീരു. വടിയെടുക്കാൻ പാടില്ലല്ലോ ഇനിയെങ്ങനെ കുഞ്ഞുങ്ങളെ നന്നാക്കും എന്ന് വിചാരിക്കുന്ന ടീച്ചർമാരേ,ഒന്നറിയുക discipline വരേണ്ടത് ഉള്ളിൽ നിന്നാണ്. നിങ്ങളെ കാണുമ്പോൾ മാത്രം ബഹുമാനം അഭിനയിക്കുന്ന, അച്ചടക്കം കാണിക്കുന്ന വിദ്യാർത്ഥികളെയാണോ നിങ്ങൾക്ക് വേണ്ടത്? അതോ സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ ജനാതിപത്യബോധത്തോടെ മറ്റുള്ളവരോട് പെരുമാറാനറിയുന്ന, പ്രതിപക്ഷ ബഹുമാനമുളള, ബുദ്ധിയുള്ള, വിവേകമുള്ള ഒരു തലമുറയെയാണോ നിങ്ങൾ വാർത്തെടുക്കേണ്ടത്? ആദ്യത്തെ മതിയെങ്കിൽ നിങ്ങളുടെ രീതികൾ തുടരുക. ഒന്നും പറയാനില്ല. പറഞ്ഞിട്ട് കാര്യമില്ല. രണ്ടാമത്തെ രീതിയാണ് വേണ്ടതെങ്കിൽ അത് നിങ്ങൾ ആദ്യം സ്കൂളിൽ നടപ്പാക്കി കാണിച്ചു കൊടുക്കുക. നമ്മൾ പറയുന്നത് പോലെയല്ല,ചെയ്യുന്നത് പോലെചെയ്യാനാണ് കുട്ടികൾ താല്പര്യപ്പെടുക. നിങ്ങൾക്ക് ബഹുമാനം വേണമെങ്കിൽ ആദ്യം നിങ്ങൾ പരസ്പരം ബഹുമാനിക്കുക, കുഞ്ഞുങ്ങളെ, അവരുടെ കൊച്ചു ആവശ്യങ്ങളെ ബഹുമാനിക്കുക.
ഓരോ കുഞ്ഞും ഓരോ പോലെയാണെന്നും അവരെ അടിച്ചിട്ട മുറികളിൽ ഇരുത്തി ഒരു പോലെ ക്ലാസ്സെടുത്താൽ അതെല്ലാവര്ക്കും ഒരു പോലെ മനസിലാവില്ലെന്നും നമ്മൾ ഇനിയെങ്കിലും മനസിലാക്കിയേ തീരൂ. Flipped classroom മോഡൽ എന്നതിന്റെ ഒരു partial realization ക്ലാസ്സുകളിൽ കൊണ്ട് വരാനാണ് ശ്രമം. അതായത് activity based learning, learner based model ആണ് സ്കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഹോംവർക് എന്നൊന്ന് വിദൂര ചിന്തയിൽ പോലുമില്ല.
കുട്ടികൾ മുതിരുമ്പോൾ അവനവൻ syllabus ഉണ്ടാക്കി പഠിക്കാൻ കെല്പുള്ളവരാകും. ഈ ലോകത്തെ 85% ജോലികളും ട്രെയിൻ ചെയ്തെടുത്താൽ പഠിക്കാൻ കഴിയുമെന്നാണ് പറയുന്നത്. അതു പഠിച്ചെടുക്കാനുള്ള മനസുണ്ടായാൽ മതി. ആ മനസ്സും, confidence ഉം, അവനവനെ എല്ലാ പ്രശ്നങ്ങളിലും സ്വയം കൈ പിടിച്ചു കേറ്റാൻ കഴിവുള്ളവരാക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പാഠഭാഗങ്ങളിൽ ഒന്നാമത്തേത്.
അട്ടപ്പാടിയിൽ സാരംഗ് നടത്തുന്ന വിദ്യാഭ്യാസപ്രവർത്തനം പോലൊന്ന് എന്നിപ്പോൾ ചൂണ്ടി കാണിച്ചു കൊടുക്കാൻ മുന്നേനടന്ന ടീച്ചറും മാഷും ഉണ്ടാക്കി വെച്ച ഒരു മോഡൽ ഉണ്ട്. ഒരു കസേര കേടായാൽ നന്നാക്കാൻ അറിയുന്ന, ഒരു വീട്ടിലെ എല്ലാ അറ്റകുറ്റ പണിയും ചെയ്യാനറിയുന്ന ഒരു യുവ തലമുറ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? കായിക ക്ഷമതയുള്ള,പ്രായോഗിക ബുദ്ധിയും ശക്തിയുമുള്ള ഒരു തലമുറ ഇനിയുമിവിടെ സാധ്യമോ എന്ന് സന്ദേഹിക്കുന്നവർക്കുള്ള ഉത്തരമായിരിക്കും ഈ വിദ്യാലയം.
ഉള്ളിലെ ഈ വലിയ സ്വപ്നം എന്ന് പൂവണിയുമെന്നോ എന്നോടൊപ്പം മണ്ണിലലിയുമോയെന്നോ അറിയില്ല.അതിന് മുമ്പ് ഇങ്ങനൊരു conceptual model ഒരാളുടെ മനസ്സിൽ മുളപൊട്ടിയിരുന്നു എന്നീ ലോകമറിയണം എന്നൊരാഗ്രഹം. അതു കൊണ്ടാണ് അക്ഷരരൂപത്തിലിത് പുറത്തേക്കെടുത്തത്.
ഇതിനെകുറിച്ചുള്ള ആരോഗ്യകരമായ എല്ലാ ചർച്ചകൾക്കും തയ്യാറായി ഞാനിതിവിടെ പോസ്റ്റുന്നു.
ഷിജു
3 Comments
ശരിയാണ്… നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ച് വാർക്കേണ്ട സമയം അതിക്രമിച്ചു.
ചിന്താഗതികൾ മാറട്ടെ. വ്യവസ്ഥിതിയിലും ആ മാറ്റം പ്രതിഫലിക്കട്ടെ.
കൃഷി വേണ്ട എന്ന് പറയാനൊക്കുമോ? ബാക്കിയെല്ലാം ok. സ്വപ്നം യഥാർഥ്യമാവട്ടെ ❤️