ഒരു യാത്ര പുറപ്പെടുന്നു. വഴിയിൽ അതു വരെ കാണാത്ത പല മുഖങ്ങളും കൺമുന്നിലൂടെ വന്നും പോയും ഒപ്പം സഞ്ചാരിച്ചും കടന്നു പോകുന്നു അന്നേ ദിനം!
-അപരിചിതർ (അന്നേ ദിനം )
പിന്നീടുള്ള ദിനങ്ങളിൽ നമ്മുടെ യാത്രയിൽ വീണ്ടും ഓരോ ദിനം പുറകിൽ കണ്ടു കടന്നു പോയ മുഖങ്ങളിൽ ചില മുഖങ്ങൾ കടന്നു വരുന്നു പോകെ പോകെ ദിനവും കണ്ടു മുട്ടുന്നു, സംസാരിക്കുന്നു.
-പരിചിതർ (ആവർത്തന കൂടിക്കാഴ്ച്ച )
ദിനവും, ജനിച്ച നാൾ മുതൽ രാപുലരുമ്പോൾ മുതൽ രാവന്തി നിദ്രയിൽ അമരും വരെ നമ്മോടൊപ്പം, നമ്മിലേക്ക് ഇടക്കിടെ എത്തിനോക്കുന്ന, നമുക്കായി ജീവിക്കുന്ന, നമ്മേ സ്നേഹിക്കുന്ന, നാം ഒന്ന് വൈകിയാൽ പോലും വിഷമിക്കുന്ന ദേഷ്യപ്പെടുന്ന ചിലരില്ലേ നമ്മുടെ ഒക്കെ വീട്ടിൽ?
– വേണ്ടപ്പെട്ടവർ, പ്രിയർ
എന്ന് മുതലാണ് അവർ നമുക്ക് അപരിചിതർ ആകുന്നത്? എന്നും കണ്ടിട്ടും സംസാരിച്ചിട്ടും എന്തു കൊണ്ട് നാം അവരോട് മാത്രം അപരിഷ്കൃത്യമായി, അപരിചിതരെ പോലെ മാറ്റി നിർത്തുന്നത്?
നമുക്കൊപ്പം, നമ്മേ നയിച്ചവരെ അപരിചിതരേക്കാൾ ക്രൂരമായി ഏതെങ്കിലും മൂലയിൽ ഒതുക്കിയോ, ഏതെങ്കിലും വൃദ്ധസദനങ്ങളിൽ കൊണ്ടു തള്ളിയോ, ഏതെങ്കിലും ഒഴിഞ്ഞ നടയിൽ കൊണ്ട് ചെന്നാക്കിയോ ഒഴിവാക്കുമ്പോൾ ഒന്ന് ഓർക്കുക ആരായിരുന്നു അവർ നിങ്ങൾക്ക്? എന്തായിരുന്നു അവരെന്ന്?
“അപരിചിതർ, പരിചിതരും പരിചിതർ അപരിചിതരും ”
കാലം പോയ പോക്ക് എന്നല്ലാതെ എന്തു പറയാൻ?
കലികാലം!
ഒന്ന് ഓർക്കുക, ഇന്ന് നമ്മുടെ പ്രിയർക്ക് ഈ ഗതി എങ്കിൽ നാളെ നമുക്ക്?
✍️jimcykithu