മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഹൃദയം
തുറന്ന് കാണിക്കുമ്പോൾ,
മൗനം മാത്രം ലഭിക്കുന്നതിനോളം
ആഴമേറിയ നൊമ്പരമുണ്ടോ വേറെ?
മെല്ലെ അവർ അകന്നു പോവുന്നതിനോളം
ആഴമേറിയ വേദനയുണ്ടോ വേറെ?
“ഇത് പ്രണയമല്ല” എന്ന് അവർ പറയുന്നതിനോളം,
ആഴമേറിയ മുറിവുണ്ടോ വേറെ?
അതിനാലാവും നമ്മൾ വികാരങ്ങൾ മറച്ചുവയ്ക്കുന്നത്….
ഭയമാണ് …. നിഷേധിക്കപ്പെടുമെന്ന്.
നഷ്ടപ്പെടുമെന്ന്, അത്രമേൽ പ്രിയപ്പെട്ടൊരാളെ.
അതിനാലാവും നമ്മൾ മതിലുകൾ കെട്ടിസംരക്ഷിക്കുന്നത്…
ദുർബലമായ ഹൃദയത്തെയും,
നഷ്ടപ്പെടുത്താൻ കഴിയാത്ത സൗഹൃദത്തെയും.
അപ്പോൾ, നിങ്ങൾ പറയൂ…
വികാരങ്ങൾ തടയില്ലാതെ ഒഴുകാൻ അനുവദിക്കണോ?
പ്രണയത്തിന് ഒരു അവസരം നൽകണോ?
ആർക്കറിയാം, പൂത്ത് തളിർക്കുന്നത് എന്തായിരിക്കുമെന്ന് !
– ദീപ പെരുമാൾ