വെളുത്തു തുടങ്ങിയിട്ടുണ്ട്…
അല്പം അകലെയല്ലാതെ
കാത്തിരിപ്പുണ്ട് വാർധക്യം…
വാർദ്ധക്യം ബാല്യത്തിലേക്കുള്ള
തിരിച്ചു പോക്കാണ്..
ഇനി ഉപ്പൂപ്പയാകണം..
കുഞ്ഞു മക്കളുടെ
കൂടെ കളിക്കണം
അവരിൽ ഒരാളാകണം..
അവരോടൊത്തു പണ്ടങ്ങൊ പറമ്പിലേതോ കോണിൽ കുഴിച്ചിട്ട
പളുങ്കു കോട്ടികളെ തിരയണം…
വാർദ്ധക്യം ഒരു തുടക്കമാണ്
ഇനിയാണ് ജീവിച്ചു തുടങ്ങേണ്ടത്..
അസറിനു പോയിട്ടു വരുമ്പോ…
ഇമ്പായിടെ ചായക്കടയിലൊന്ന്
കയറണം.. പറയണം
തൊണ്ണൂറിലെ ബാല്യത്തെ കുറിച്ച്
ചില തെറ്റുകൾ തിരുത്തണം..
മറ്റു ചിലത് പൊറുക്കണം..
നിസ്വാർത്ഥനകണം.. കരുതണം
മടിശീലായിൽ മിട്ടായി പൊതികൾ
ഒരു ബുള്ളറ്റ് വാങ്ങണം
ഇന്ത്യയൊന്നാകെ കറങ്ങണം ഒരു
കൂട്ടിന് വേണമെങ്കിൽ ആ
പഹയനെയും വിളിക്കണം
ഇതൊന്നും മോഹങ്ങളല്ല
തീരുമാനങ്ങളാണ്
അധികം അകലെയല്ലാതെ
വാർധക്യം കാത്തിരിപ്പുണ്ട്
ഫൈസൽ മന്ദലംകുന്ന്