“ഈ വിവാഹം എനിക്കിനി വേണ്ട.”
തന്റേടത്തോടെ അവൾ അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ. ശബ്ദത്തിൽ തെല്ലും നിരാശയില്ലായിരുന്നു! എല്ലാം പറഞ്ഞുറപ്പിച്ചു പോയ ഭാവി വരന്റെ വീട്ടുകാർ പണത്തോടുള്ള ആർത്തി മൂലം വീണ്ടും ഒരു വില പേശലിനു മുതിർന്നപ്പോൾ അവൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
“മോളെ ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ?”
“ഇനി ആലോചിച്ചാലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാവില്ല. തോന്നുമ്പോൾ തോന്നുമ്പോൾ വട്ട് തട്ടാനുള്ളതല്ല പെണ്ണിന്റെ ജീവിതം. കച്ചവടം ചെയ്യാൻ ഇവിടെ പെണ്ണില്ല എന്ന് പറഞ്ഞേക്കൂ അച്ഛൻ അവരോട് ”
അച്ഛന്റെയും അമ്മയുടെയും മുഖത്തെ ആശ്വാസം കണ്ടപ്പോൾ താനെടുത്ത സ്വാതന്ത്ര്യം ഒട്ടും കുറഞ്ഞു പോയില്ല എന്നവൾക്ക് തോന്നി.