നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു, അല്ലെങ്കിൽ വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി.. ഇങ്ങനെ പല വാർത്തകളും പലപ്പോഴും കണ്ടവരാണ് നമ്മൾ.
വാർത്ത കണ്ടയുടനെ ആ സ്ത്രീയേ ശപിക്കാനും കല്ലെറിയാനും പിന്നെ അവർക്കില്ലാത്ത അവിഹിതം കെട്ടി വയ്ക്കാനും മലയാളികൾക്ക് പ്രത്യേക താത്പര്യമാണ്. എന്നാലെന്താണ് സത്യത്തിൽ സംഭവിക്കുന്നത് അല്ലെങ്കിൽ സംഭവിച്ചത്? അതിനെപ്പറ്റി അധികമാരും അന്വേഷിക്കാറില്ല.
പ്രസവ ശേഷം സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വരുന്ന ഏതെങ്കിലുമൊരു സ്ത്രീയോടൊന്ന് സംസാരിച്ചു നോക്കുക അപ്പോൾ മനസ്സിലാവും എന്താണ് സത്യമെന്ന്.
സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച ഒരു യുവതിയോട് സംസാരിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് “ഞാൻ ബോധപൂർവ്വം ചെയ്തതല്ല സർ. എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു പോയിരുന്നു” എന്നാണ്.
ഒരു സ്ത്രീക്ക് പ്രസവശേഷം അവളെത്തന്നെ നഷ്ടപ്പെടുന്ന ഈ അവസ്ഥയാണ് PPD അഥവാ പോസ്റ്റ്പാർട്ടം ഡിപ്രഷൻ.
വർഷം തോറും ലക്ഷക്കണക്കിന് സ്ത്രീകളാണ് PPD യെന്ന ഭീകരാവസ്ഥ നേരിടുന്നത്.
ഒരു സ്ത്രീയെ സംബന്ധിച്ച് അവൾ അമ്മയായ ശേഷം വരുന്ന ഒന്ന് മുതൽ ആറ് വരെയുള്ള മാസങ്ങൾ സന്തോഷം, ഭയം, ദുഃഖം തുടങ്ങിയ നിരവധി വികാരങ്ങൾക്ക് അടിമപ്പെട്ടതാകും.
പ്രസവശേഷമുണ്ടാകുന്ന വൈകാരികമായ ഈ അവസ്ഥയേ തരണം ചെയ്യാൻ സാധിക്കാതെ വരികയും അതവരുടെ ദിനചര്യകളെ ബാധിക്കുകയും ചെയ്താൽ അതിനെ പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തുടക്കമെന്ന് മനസ്സിലാക്കാം.
മതിയായ ചികിത്സ നൽകിയില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും. PPD ഗുരുതരമാകുന്നവരിൽ ഒരുവർഷത്തിന് മുകളിൽ ഈയവസ്ഥ നിലനിൽക്കും.
ഗർഭാവസ്ഥയ്ക്ക് മുൻപോ ശേഷമോ വിഷാദരോഗമുണ്ടായവരിൽ PPD ഉണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഒരുതവണ ഡിപ്രഷൻ വന്നിട്ടുള്ളവർക്ക് അടുത്ത പ്രസവത്തോടനുബന്ധിച്ചും ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യത അൻപത് ശതമാനം അധികമാണ്.
❓എന്താണ് കാരണം?
സ്ത്രീകളുടെ പ്രത്യുത്പാദന ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് ഗർഭാവസ്ഥയിൽ പതിന്മടങ്ങ് വർദ്ധിക്കുകയും പ്രസവത്തിനുശേഷം അതിന്റെ അളവ് വളരെ കുറവാകുകയും ചെയ്യുന്നതാണ് PPD ക്ക് കാരണം.
PPD യിൽ നിന്നും പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്ന അവസ്ഥയിലേക്ക് കടക്കുമ്പോഴാണ് സ്വന്തം കുഞ്ഞിനെ കൊല്ലാനും ഉപദ്രവിക്കാനുമുള്ള പ്രവണത കാണിക്കുന്നത്, ഈയവസ്ഥ സൈക്യാട്രിക് എമർജൻസിയായി കണക്കാക്കി എത്രയും പെട്ടെന്ന് വൈദ്യസഹായം നൽകണം.
പിപിഡിയുടെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
🔺ഉത്കണ്ഠയും അസ്വസ്ഥതയും അനുഭവപ്പെടുക.
🔺നിരാശ, ഒറ്റപ്പെടുന്നു എന്ന തോന്നൽ.
🔺തനിക്ക് പ്രാധാന്യമില്ല എന്ന ചിന്ത.
🔺ക്ഷീണം.
🔺തലവേദന, അല്ലെങ്കിൽ മറ്റ് ശരീരവേദനകൾ.
🔺ഏകാഗ്രത നഷ്ടപ്പെടുക.
🔺വിശപ്പ്, ദാഹം ഇല്ലായ്മ
🔺കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താൻ പറ്റാതെ വരിക.
🔺കുഞ്ഞിനെ കാണുമ്പോൾ ദേഷ്യം തോന്നുക.
🔺ആത്മവിശ്വാസക്കുറവ്.
🔺ഒറ്റപ്പെട്ടിരിക്കുക.
🔸പരിഹാരം.
ആദ്യം തന്നെ മനസ്സിലാക്കേണ്ടത് PPD ഒരു മാറാരോഗമല്ല മറിച്ച് അതൊരു മാനസികാവസ്ഥയാണ്. മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിപോകുന്ന (ഭ്രാന്തല്ല) ഭീകരമായ ഒരവസ്ഥ.
ഇതിനുള്ള പരിഹാരം തുടങ്ങേണ്ടത് പെൺകുട്ടികളുടെ വിവാഹജീവിതത്തിന്റെ തീരുമാനങ്ങളിൽ നിന്നാണ്.
വിദ്യാഭ്യാസം, ജോലി, സ്വയംപര്യാപ്തത ഇതൊക്കെ സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിന് മുകളിലേക്ക് അനുചിതമായ സമയത്ത് വീഴുന്ന കരിനിഴലാണ് വിവാഹം.
പതിനെട്ടു തികയാൻ കാത്തിരുന്ന് പഠിപ്പ് നിർത്തിച്ച് അല്ലെങ്കിൽ ജോലി നിർത്തിച്ച് കെട്ടിച്ചയക്കുന്ന രീതിയിൽ നിന്നാണ് ആദ്യം മാറേണ്ടത്.
പെണ്ണാണ് ഇത്ര മതി എന്നുള്ള നിലപാട് മാറ്റി അവളെ പഠിക്കാൻ അനുവദിക്കുക.
പഠിക്കട്ടെ സ്വന്തം കാലിൽ നിൽക്കട്ടെ, നല്ലൊരു ജോലി കണ്ടെത്തി താൻ ഒരു കുടുംബജീവിതത്തിന് പ്രപ്തയാണെന്ന് അവൾ തന്നെ പറയട്ടെ.. അപ്പോൾ മാത്രം കല്യാണത്തേക്കുറിച്ച് ആലോചിക്കുന്നതാണ് ഉത്തമം.
പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് 19 – 20 ആകുമ്പോഴേക്കും കുഞ്ഞ് കൂടി ഉണ്ടാകുന്ന ഒരു പെൺകുട്ടിയുടെ മാനസീകാവസ്ഥ ഒന്നാലോചിച്ചു നോക്കൂ, എത്ര വലിയ ഉത്തരവാദിത്വമാണ് അവളുടെ ചുമലിൽ എത്തിപ്പെടുന്നത്.
ഇനി കുഞ്ഞ് ജനിച്ച ശേഷമുള്ള കാര്യമെടുത്താൽ, എല്ലാവരും കുഞ്ഞിന് പിന്നാലെ കൂടും, വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും എല്ലാം ക്രമേണ താൻ ഒറ്റപ്പെട്ടു പോകുന്നു എന്നൊരു ചിന്ത ഈ പെൺകുട്ടിയുടെ മനസ്സിൽ ഉരുത്തിരിഞ്ഞാൽ അതിനൊപ്പം PPD കൂടി ഉടലെടുത്താൽ കാര്യങ്ങൾ കൈ വിട്ട് പോകും.
◼️ഭർത്താക്കന്മാരോട് –
കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തിൽ നിങ്ങളുടെ പങ്ക് വളരെ വലുതാണ്.
തന്റെ ഭർത്താവിന്റെ സാമീപ്യവും പരിഗണനയും അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു സമയം കൂടിയാണെന്നത് മനസ്സിലാക്കുക.
കുഞ്ഞിനൊപ്പം തന്നെ അവൾക്കും പരിഗണനയും സ്നേഹവും നൽകുക. കൂടെയുണ്ടെന്ന വിശ്വാസം ഉറപ്പാക്കുക.അവരെ ചേർത്ത് പിടിക്കുക.
ഓർമിക്കുക ഏതൊരു മാനസികാവസ്ഥയേയും സ്വാധീനിക്കുന്നത് കൂടെയുള്ളവരുടെ പ്രവർത്തനങ്ങളാണ്.കരുതലും സ്നേഹവുമാണ് ഏറ്റവും നല്ല മരുന്ന്.
16 Comments
അതേ സത്യം
ഈ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അനുഭവിച്ചതൊക്കെയും ഓർത്തുപോയി. കുടുംബാംഗങ്ങളുടെ കരുതലുണ്ടെങ്കിൽ മാത്രമേ പ്രസവാനന്തര വൈകാരികപ്രശ്നങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനുമാകൂ…
ഈ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അനുഭവിച്ചതൊക്കെയും ഓർത്തുപോയി. കുടുംബാംഗങ്ങളുടെ കരുതലുണ്ടെങ്കിൽ മാത്രമേ പ്രസവാനന്തര വൈകാരികപ്രശ്നങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനുമാകൂ…
Life is a flame that is always burning itself out, but it catches fire again every time a child is born.
– George Bernard Shaw
ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള വ്യക്തിയാണ് ഞാൻ. ചില സമയത്ത് നമ്മുടെ മാനസിക അവസ്ഥ പറഞ്ഞാലും മനസ്സിലാക്കാൻ സാധിച്ചു എന്ന് വരണമെന്നില്ല. ഞാൻ അതിൽ നിന്ന് മാറി കടന്നത് എഴുത്തിലൂടെയാണ്. ചേട്ടായി എഴുതിയ ഈ എഴുത്തിനു ആശംസകൾ നേരുന്നു.
Thanks for understanding our problems nd for supporting us 😍
അനുഭവസ്ഥ ✋🏻✋🏻
അതുകൊണ്ടു തന്നെയായിരിക്കാം ഓരോ വരിയും വല്ലാതെ ഫീൽ ചെയ്തു മനസ്സിൽ തട്ടി ആണ് വായിച്ചു തീർത്തത്. 🥹🥹
😔😔😔 പലർക്കും ഇത് പറഞ്ഞ മനസ്സിലാവില്ല… അതാണ് സങ്കടം..
അനുഭവം ഉള്ളവർക്ക് അത് മനസിലാകും
അതേ… അല്ലാത്തവർ അംഗീകരിക്കില്ല..
Informative blog.
👌
താങ്ക്യൂ ❤
ഈ അറിവ് സമൂഹത്തിലെ എല്ലാ തട്ടിലും എത്തട്ടെ. Very informative. നല്ല എഴുത്ത് 👍👍
താങ്ക്യൂ ❤
നല്ല പോസ്റ്റ് 👍
സമൂഹത്തിൽ കൂടുതൽ കൂടുതൽ പേരിലേയ്ക്ക് ഈ അവബോധം എത്തിപ്പെടട്ടെ. നന്നായിഎഴുതി
താങ്ക്യൂ ❤