ലാപതാ ലേഡീസ് or Lost Ladies- ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി……
2023 സെപ്റ്റംബർ 8 ന് 48-ാമത് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു, 2024 മാർച്ച് ഒന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്തു. തീയേറ്ററിൽ അത്ര കണ്ട് വിജയിച്ചില്ലെങ്കിലും OTT റിലീസിനു ശേഷം ജനങ്ങൾ ഏറ്റെടുത്ത കിരൺ റാവു ചിത്രം….
ഭർത്താവിൻ്റെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മാറി പോകുന്ന രണ്ട് യുവതികളുടെ കഥ പറയുന്നു.
ദീപക് എന്ന യുവകർഷകൻ തൻ്റെ നവവധു ഫൂൽ കുമാരിയുമായി കല്യാണത്തിന് ശേഷം തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. അവർ മറ്റ് നവദമ്പതിമാർക്കൊപ്പം തിരക്കേറിയ പാസഞ്ചർ ട്രെയിനിൽ കയറുന്നു. വധുക്കൾ എല്ലാവരും ഒരേ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, അവരുടെ മുഖം പൂർണ്ണമായും ഘൂംഘട്ട് (മൂടുപടം ) കൊണ്ട് മറച്ചിരിക്കുന്നു. ദീപക് രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ തനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയെന്ന് മനസ്സിലാക്കുന്നു. ഇറങ്ങാനുള്ള തിരക്കിലും ട്രെയിനിലെ ഇരുട്ടിലും ആശയക്കുഴപ്പത്തിലായ ദീപക് മറ്റൊരു വധുവിനൊപ്പം സ്റ്റേഷനിൽ ഇറങ്ങുന്നു, ഫൂലിനെ മറ്റൊരു വരനായ പ്രദീപിനൊപ്പം ട്രെയിനിൽ ഉപേക്ഷിക്കുന്നു.
വധു മാറിപ്പോയി എന്ന് തിരിച്ചറിയുന്നത് വീട്ടിലെത്തുമ്പോൾ മാത്രമാണ്. ഞെട്ടലോടെയാണ് ദീപക്കിന്റെ വീട്ടുകാർ ദമ്പതികളെ സ്വാഗതം ചെയ്യുന്നത്. പുതിയ വധു അവരോട് പുഷ്പ എന്ന തെറ്റായ പേര് പറയുകയും താൻ എവിടെ നിന്നാണെന്ന് കള്ളം പറയുകയും ചെയ്യുന്നു.
മറ്റൊരു സ്റ്റേഷനിൽ വച്ച്, ഫൂൽ ദീപക്കിനെ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നു, എന്നാൽ ദീപക്കിൻ്റെ ഗ്രാമത്തിൻ്റെ പേര് അറിയാത്തതിനാൽ സ്റ്റേഷൻ മാസ്റ്ററിന് അവളെ സഹായിക്കാനായില്ല. അവളുടെ കുടുംബത്തിന് നാണക്കേട് വരുത്താൻ ആഗ്രഹമില്ലാത്തതിനാൽ അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിക്കുന്നു. ദീപക് വരുന്നത് വരെ സ്റ്റേഷനിൽ തന്നെ തുടരാൻ അവൾ തീരുമാനിക്കുന്നു, പ്ലാറ്റ്ഫോമിൽ ചായക്കട നടത്തുന്ന മഞ്ജു എന്ന് സ്ത്രീ അവളെ സഹായിക്കുന്നു.
ഫൂലിനെ തിരയുന്ന ദീപക്, സ്ഥലം എസ് ഐ ശ്യാം മനോഹറിനെ കണ്ട് ഒരു കേസ് ഫയൽ ചെയ്യുന്നു. കാര്യങ്ങൾ പഠിച്ച ശേഷം പുഷ്പ ഒരു കള്ളിയായിരിക്കുമെന്ന് മനോഹർ അനുമാനിക്കുന്നു. മനോഹർ അവളെ പിന്തുടരുന്നു, അവൾ ആഭരണങ്ങൾ വിൽക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ബസ് ടിക്കറ്റുകൾ വാങ്ങുന്നതും മനോഹർ കാണുന്നു.
ദീപക്കിൻ്റെ കുടുംബവുമായി പുഷ്പ നല്ല സൗഹൃദത്തിലാകുന്നു. ഫൂൽ ഇതിനിടയിൽ ടീ സ്റ്റാൻഡിൽ ജോലി ചെയ്യുകയും മഞ്ജുവിനെ സഹായിക്കുകയും മധുരപലഹാരങ്ങൾ ഉണ്ടാക്കുകയും സ്വതന്ത്രയായി സ്വയം സമ്പാദിക്കാൻ പഠിക്കുകയും ചെയ്യുന്നു.
മനോഹർ, പുഷ്പ ഒരു കൊള്ള സംഘത്തിൽ പെട്ടവളാണെന്ന് കരുതുന്നു. അവളുടെ യഥാർത്ഥ പേര് ജയ എന്നാണെന്ന് അറിയുകയും കൂടി ചെയ്തപ്പോൾ മനോഹർ അവളെ അറസ്റ്റ് ചെയ്യുന്നു. തനിക്ക് ഡെറാഡൂണിൽ ജൈവകൃഷിയെക്കുറിച്ച് ഒരു കോഴ്സ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ വീട്ടുകാർ നിർബന്ധിച്ച് പ്രദീപിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായും, പ്രദീപ് തന്നോട് വളരെ മോശമായി പെരുമാറിയിരുന്നതിനാൽ അയാളോടൊപ്പം മടങ്ങി പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ജയ വെളിപ്പെടുത്തുന്നു.
ജയയ്ക്ക് വേണ്ടി പ്രദീപ് പോലീസ് സ്റ്റേഷനിൽ എത്തുന്നു. അയാൾ അവളെ പോലീസുകാരുടെ മുന്നിൽ വെച്ച് അടിക്കുകയും അവളുടെ അമ്മയിൽ നിന്ന് മുഴുവൻ സ്ത്രീധനവും തിരിച്ചുപിടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പ്രദീപിന്റെ പ്രവൃത്തി കുറ്റകരമാണെന്നും ജയയ്ക്ക് പ്രായപൂർത്തിയായതിനാൽ ആരുടെയും കൂടെ പോകാൻ അവളെ നിർബന്ധിക്കാനാവില്ലെന്നും മനോഹർ പറയുന്നു. ജയയുടെ മേൽ കൈ വെച്ചാൽ ഗാർഹിക പീഡനത്തിനും മുൻ ഭാര്യയെ ചുട്ടുകൊന്നതിനും പ്രദീപിനെ അറസ്റ്റ് ചെയ്യുമെന്ന് എസ് ഐ മനോഹർ മുന്നറിയിപ്പ് നൽകി, അദ്ദേഹം ജയയെ മോചിപ്പിക്കുന്നു.
ജയ ദീപക്കിൻ്റെ സഹോദര പത്നി പൂനത്തോട് ഫൂലിൻ്റെ ഒരു രേഖാചിത്രം തയ്യാറാക്കാൻ ആവശ്യപ്പെടുകയും അതിൽ നിന്ന് പോസ്റ്ററുകൾ നിർമ്മിക്കുകയും അവളെ കണ്ടെത്തുകയാണെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ സഹിതം പൊതുസ്ഥലങ്ങളിൽ ഒട്ടിക്കുകയും ചെയ്തു. ചിത്രത്തിൻ്റെ സഹായത്തോടെ ഫൂലിനെ ഒടുവിൽ കണ്ടെത്തുന്നു. ഫൂൽ ദീപക്കുമായി വീണ്ടും ഒന്നിക്കുന്നു, ജയ തൻ്റെ വിദ്യാഭ്യാസത്തിനായി ഡെറാഡൂണിലേക്ക് പോകുന്നു.
സിനിമയിൽ ഫൂൽ കുമാരിയായി അഭിനയിച്ച നിതാൻഷി ഗോയലും ദീപക് കുമാറായി അഭിനയിച്ച സ്പർശ് ശ്രീവാസ്തവയും ഇന്ത്യൻ ഗ്രാമീണതയുടെ നിഷ്കളങ്കത ജീവിച്ചു കാണിച്ചു.
സിനിമയെ മുമ്പോട്ട് കൊണ്ടുപോകുന്ന ജയ എന്ന ബോൾഡ് കഥാപാത്രത്തെ പ്രതിഭരത്ന മനോഹരമായി അവതരിപ്പിച്ചു. നമ്മൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടതും ആ കഥാപാത്രത്തെ കുറിച്ച് തന്നെ.
ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ വില്ലൻ കഥാപാത്രം അവസാനം പ്രേക്ഷക മനസ്സിൽ ഇടം നേടിയ ശ്യാം മനോഹർ എന്ന പോലീസ് ഇൻസ്പെക്ടർക്ക് ആയിരിക്കണം.
ഇന്ത്യൻ ഗ്രാമീണതയെ, നമ്മുടെ പെൺകുട്ടികളുടെ ആഗ്രഹങ്ങളെ മനോഹരമായി വരച്ചുകാട്ടിയ ഈ സിനിമ എല്ലാം സിനിമാ പ്രേമികളും കണ്ടിരിക്കേണ്ടതാണ്.
ചിത്രത്തിൻ്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
✍️✍️നിഷ പിള്ള
4 Comments
👍👍
നല്ല സിനിമ ❤️
നന്നായി എഴുതി… സിനിമ കണ്ടിരുന്നു.
നല്ല സിനിമ❤️