“ഞാൻ പറഞ്ഞതല്ലേ റെയ്ൻ കോട്ടോ കുടയോ എടുക്കാൻ! കേട്ടില്ല ഇപ്പോ എന്തായി?”
അരുൺ സോഫിയയോട് ദേഷ്യപ്പെട്ടു പറഞ്ഞു. രാത്രി പത്ത് ആവാൻ പോകുന്നു ഇനി എങ്ങനെ അത്ര ദൂരം പോകും നമ്മൾ… അവൻ ദേഷ്യം കൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
‘അല്ലേലും ദൂരെയുള്ള ബൈക്ക് യാത്ര രാത്രി വേണ്ടാന്ന് പറഞ്ഞാലും കേൾക്കില്ല’ അമ്മ പറഞ്ഞത് അവൾ ഓർത്തു.
ആകെ നനഞ്ഞല്ലോ ഇനിയിപ്പോ എന്തു ചെയ്യും? അവർ വണ്ടി ഒന്നു സൈഡ് ആക്കി. അവളുടെ മുട്ട് മാത്രം മറയുന്ന ഫ്രോക് എല്ലാം നനഞ്ഞു. മുടിയിൽ നിന്നും മഴവെള്ളം കുടഞ്ഞുകൊണ്ട് അവൾ എന്തു ചെയ്യുമെന്ന് ആലോചിച്ചു.
അപ്പോഴാണ് റോഡിനോട് ചേർന്ന് ഒരു ചെറിയ വീട് ശ്രദ്ധിച്ചത്. അവൾ അരുണിനെ നോക്കി.
“നമുക്ക് ആ വീട്ടിൽ ഒന്നു കയറി നോക്കിയാലോ? ഈ ഡ്രെസ്സ് ഒന്നു ചേഞ്ച് ചെയ്യാൻ അവർ സമ്മതിക്കില്ലേ… ഈ കോലത്തിൽ കണ്ടാൽ സഹായിക്കാതിരിക്കില്ല” സോഫിയ പറഞ്ഞു.
അരുൺ ആദ്യം സമ്മതിച്ചില്ല. മഴയാണേൽ തകർത്തു പെയ്യുന്നു. പ്രതീക്ഷിക്കാതെയുള്ള മഴ ആയതിനാൽ… അടുത്തൊന്നും ഒരു റെസ്റ്ററന്റ് ഒന്നുമില്ല താനും. അവസാനം അവർ ആ വീടിന്റെ ഡോറിൽ മുട്ടി.
ഒരു മുത്തശ്ശി ഡോർ തുറന്നു കാര്യം തിരക്കി. അവർ അകത്തേക്ക് കയറാൻ പറഞ്ഞു. ആ വീട്ടിൽ അവർ തനിച്ചാണെന്നും പറഞ്ഞു. കൂടെയുള്ള മകൻ പുറത്തു പഠിക്കാൻ പോയതാണെന്നുമൊക്കെ അരുൺ കേട്ടുകൊണ്ടിരുന്നു.
അപ്പോഴേക്കും സോഫിയ ബാത്റൂമിൽ പോയി ഡ്രെസ്സ് ചേഞ്ച് ചെയ്തു. തല തുവർത്തി. മുടിയെല്ലാം ഉണക്കിയെടുക്കുന്നുണ്ടായിരുന്നു.
“എന്താ പേര്?”
അരുൺ മുത്തശ്ശിയോട് ചോദിച്ചു?”
“എന്റെ പേര് ക്ലാര” മുത്തശ്ശി പറഞ്ഞു.
ശരീരം ചുളിവായി തുടങ്ങിയിരുന്നു. ബോബ് ചെയ്ത വെളുത്ത് നരച്ച മുടി. കണ്ണുകളിൽ നല്ല തിളക്കം. അരുൺ മുത്തശ്ശിയെ നോക്കി.”ഞാൻ ആരെയും വീട്ടിൽ രാത്രി കയറ്റാറില്ല. ഒറ്റക്കായതുകൊണ്ട്… ഇതിപ്പോ മോളുടെ അവസ്ഥ കണ്ട്” മുത്തശ്ശി അവളോട് പറഞ്ഞു.
പഴയ വീടാ, എന്തു ഭംഗിയാ… വീടിന്റെ ഒരോ ഭാഗവും കാണാൻ… പൊട്ടുന്ന അത്ഭുത വിളക്കുപോലുള്ള ഒരു പീസ് സോഫിയയുടെ കണ്ണിൽ പെട്ടു. ക്ലാസ്സിക് ലുക്!
“ഇതെവിടുന്നാ?” അവൾ അതിൽ തൊട്ട് ചോദിച്ചു.
അതവർക്ക് ഇഷ്ടപെട്ടില്ലാന്നു തോന്നുന്നു. അവൾ പെട്ടന്ന് കൈ പിൻവലിച്ചു.
ഷോക്കേസിൽ നിറയെ പൊട്ടുന്ന പാത്രങ്ങൾ. എന്തു മനോഹരം.
‘സോഫിയാ’ പെട്ടന്നുള്ള അരുണിന്റെ വിളിയിൽ അവൾ അയാളെ നോക്കി.
“പോകാം. വലിയൊരു ഉപകാരമാ ചെയ്തേ”
അവർ മുത്തശ്ശിയെ നോക്കി ചിരിച്ചു.
മുത്തശ്ശി അവർക്ക് എവിടുന്നോ തപ്പിയെടുത്ത് രണ്ട് പഴയ റെയ്ൻ കോട്ടുകൾ എടുത്തുകൊടുത്തു. ആദ്യം അരുൺ നിരസിച്ചെങ്കിലും ദൂരയാത്രയും മഴയും ഓർത്തപ്പോൾ അവൻ അതു വാങ്ങി.
“എന്തൊരു സ്നേഹമാ അവർക്ക്.”
സോഫിയ അരുണിനോട് പറഞ്ഞു.
പാവം ഒറ്റക്ക് ഈ വീട്ടിൽ എങ്ങനെ കഴിയുന്നു.
രാത്രിയിലെ അതിഥികളെ മുത്തശ്ശി സന്തോഷത്തോടെ യാത്രയാക്കാൻ തുടങ്ങി. ഡോർ തുറക്കാൻ തുടങ്ങിയതും പുറത്തു നിന്ന് ഒരു കോണിംഗ് ബെൽ.
അവർ ഒന്നു ഞെട്ടി. ആരായിരിക്കും? ഒറ്റക്കാണ് എന്നല്ലേ മുത്തശ്ശി പറഞ്ഞേ.
അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
വാതിൽ തുറന്നു. ഒരു 40 വയസ്സ് പ്രായം തോന്നും… ഒരാൾ.
അയാൾ കുട മടക്കി അകത്തോട്ടു കയറി.
“നിങ്ങൾ ആരാ? നിങ്ങൾ എങ്ങനെ ഇവിടെ…” അയാൾ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ ചോദിച്ചു.
“ഞങ്ങൾ മുത്തശ്ശിയെ കണ്ടപ്പോൾ… മഴ നനഞ്ഞപ്പോൾ കയറിയതാ… മുത്തശ്ശി തുറന്നു തന്നു…” അരുൺ അതും പറഞ്ഞു മുത്തശ്ശിയെ നോക്കിയതും…
അരുൺ ഞെട്ടി!
കൈ ചൂണ്ടിയ സ്ഥലത്തു മുത്തശ്ശി ഇല്ല.
അയാൾ പറഞ്ഞു.
“ഞാനും എന്റെ സഹായിയും മാത്രമേ ഈ വീട്ടിലുള്ളൂ. ഏത് മുത്തശ്ശി?”
അയാൾ പറഞ്ഞത് കേട്ട് സോഫിയക്ക് തലകറങ്ങുന്ന പോലെ തോന്നി. അപ്പോ മുത്തശ്ശി!
“നിങ്ങൾക്ക് ആരാ ഡോർ തുറന്നു തന്നത്… വേഗം ഇറങ്ങിക്കോണം.” അയാൾ ദേഷ്യപ്പെട്ടു.
‘മാത്തൻ’ അയാൾ ഉറക്കെ വിളിച്ചു.
പുറത്തു നിന്ന് ഒരാൾ ഓടി വന്നു “യജമാനൻ ഞാൻ പുറത്തു പോയതാരുന്നു. വീട് ലോക്ക് ആക്കിയതാണല്ലോ” മാത്തൻ സംശയത്തോടെ അവരെ നോക്കി.
“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ഇല്ലാത്തപ്പോ ആരെയും ഈ വീട്ടിൽ കയറ്റരുത് എന്ന്.” അയാൾ മാത്തൻ പറയുന്നത് ശ്രദ്ധിക്കാതെ എന്തൊക്കെയോ പറഞ്ഞ് മാത്തനെ ചീത്തവിളിച്ചു കൊണ്ടേയിരുന്നു.
പെട്ടന്നാണ് അരുൺ കണ്ടത്. ഷോക്കേസിനു മുകളിൽ ഒരു മാലയിട്ട ഫോട്ടോ.
അവർ കണ്ട…ബോബ് ചെയ്ത നരച്ച മുടിയുള്ള ഞങ്ങളെ രാത്രിയിൽ അതിഥിയായി സ്വീകരിച്ച മുത്തശ്ശി.
ഇതാരാ?
അരുൺ ചോദിച്ചു. “അത് എന്റെ മരിച്ചുപോയ മമ്മി.” അയാൾ ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.
“അരുൺ നമുക്ക് പോകാം”
സോഫിയ പേടിച്ചു വിറച്ചുകൊണ്ട് അരുണിനോട് പറഞ്ഞു. ഭയം കൊണ്ട്
അവൾ അരുണിനെ ചേർത്തുപിടിച്ചു.കൂടുതൽ ഒന്നും ചിന്തിക്കാതെ സോഫിയയുടെ കൈ പിടിച്ചു അരുൺ വേഗം ആ വീടിന്റെ പടികൾ ഇറങ്ങി.
തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയിൽ അപ്പോഴും അവരെനോക്കികൊണ്ട് മുത്തശ്ശി ആ വീടിന്റെ ജനലിലൂടെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.
ഫോട്ടോ കടപ്പാട്: ഗൂഗിൾ
8 Comments
👌👌
❤️😍
😍❤️
👍
നല്ല കഥ🥰🥰
Thank you 😍❤️
😍😍 photo kandappo pedi thonni 😌❤️❤️❤️
😅🤣