മാതംഗി- ഭാഗം 2

മുൻഭാഗം   മാതംഗി – 2 കാറ്റിൽ കാവിലെ മരങ്ങളൊക്കെയും ആടിയുലഞ്ഞു നിന്നു.ദേവന്റെ ശബ്ദമിങ്ങനെ കുന്നത്ത്‌ കാവിൽനിറഞ്ഞു… ഗന്ധർവ്വ സംഗീതം പോലെ അതിമധുരമായിരുന്നു അവന്റെ ശബ്ദവും. ”സൂകരാനനാദ്യർചിത മഹാത്രിപുരസുന്ദരീം രാജരാജേശ്വരീം ശ്രീകരസർവാനന്ദമയ ചക്രവാസിനീം സുവാസിനീം ചിന്തയേഹം”… കളരിയിൽ ചിലങ്കയിൽ താളം പിടിച്ചിരുന്ന മാതംഗിയുടെ ചെവിയിലേക്ക് അവന്റെ ശബ്ദമിങ്ങനെഒഴുകിയെത്തി… ശബ്ദം കേട്ട ദിക്കിലേക്കവളും ഇറങ്ങി നടന്നു… അവന്റെ പാട്ടിലിങ്ങനെ ലയിച്ചവളും ആ രാഗത്തിൽ ലയിച്ചവനും മതിമറന്നു,അപ്പോഴും അവളുടെ കൈയിലെചിലങ്കയുടെ മണികൾ താളമിട്ടു.. അവളുടെ കണ്ണുകളും ആ രാഗത്തിനനുസരിച്ചു ചലിച്ചു … Continue reading മാതംഗി- ഭാഗം 2