മരണത്തിന്റെ പര്യവസാനം -പാർട്ട് 4

ആദ്യഭാഗം ആരോ തൻ്റെ പുറത്ത് കയറി ഇരിയ്ക്കുന്നതായും കഴുത്തിൽ അമർത്തി പിടിയ്ക്കുന്നതായും അവന് തോന്നി. നെഞ്ചിലെ ഭാരം മൂലം അവന് ശ്വാസം മുട്ടലുണ്ടായി. ഒന്ന് നിലവിളിയ്ക്കാനോ ചുമയ്ക്കാനോ കഴിയാതെ ധ്രുവൻ വെപ്രാളപ്പെട്ട് കൈകാലുകളിട്ടടിച്ചു. ജീവിയ്ക്കണം, വീട്ടിലേയ്ക്ക് തിരികെ പോകണം, അമ്മയെ കാണണം എന്ന് തോന്നലുണ്ടായപ്പോൾ അവൻ സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റു. എന്നിട്ടും ശ്വസിക്കാൻ കഴിയുന്നില്ല. ശക്തമായ ഒരു ചുമയോട് കൂടി ശ്വാസമെടുത്തു. അപ്പോഴും നെഞ്ചിലെ വേദന കുറഞ്ഞില്ല.  പേടിയോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. ഹാളിലെ സോഫയിൽ മാധവൻ ഉറങ്ങുന്നു. … Continue reading മരണത്തിന്റെ പര്യവസാനം -പാർട്ട് 4