” യാത്രക്കാരുടെ ശ്രദ്ധക്ക് ”
വൈകിട്ട് 4.30 നാണ് ഡിപ്പാർച്ചർ.. രാധികയും ഭർത്താവും മൂന്നു മണിക്ക് തന്നെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി. പുറത്ത് തല പൊട്ടിത്തെറിക്കുന്ന ചൂട്. “അരിഞ്ഞ തലവേദന തുടങ്ങുന്നുണ്ട്.
“ഇനി ഇന്നത്തെ കാര്യം തഥൈവ..”
“സാരമില്ല: ആ ഫാനിന്റെ ചുവട്ടിൽ ഇരുന്ന് കാറ്റ് കൊണ്ടാൽ മാറിക്കോളും ”
.ഒരു ചൂടു ചായ കുടിക്കവേ രവി പറഞ്ഞു.
വിശാലമായ വിശ്രമമുറിയിൽ നിറയെനിരത്തിയിട്ട കസേരകളിൽ ഒന്നു പോലും ഒഴിവില്ല!
ചുറ്റിനും ഒരു കൂട്ടം ലഗ്ഗേജുകളുമായി പലരും തറയിൽ തന്നെ ഇരിക്കുയാണ്..
ഡിസ്പ്ലേ ബോർഡിൽ ചെന്നൈ മംഗലാപുരം ട്രെയിനിന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്ലാറ്റ്ഫോം നമ്പർ തെളിയുന്നു.
ബാഗുമെടുത്ത് തങ്ങൾക്കായി ബുക്ക് ചെയ്ത കോച്ചിലേക്ക് നടന്നു.
മിക്കവാറും രാത്രി യാത്രയാണ് തരമാവുക.
ഇതിപ്പോൾ…
വെയിലിന്റെ കാഠിന്യം വല്ലാതെ കുറഞ്ഞിട്ടില്ല.
ട്രെയിൻ പുറപ്പെട്ടു.
അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ തുടങ്ങിയിരിക്കുന്നു.
കമ്പാർട്ട്മെന്റിലേക്ക് കാറ്റ് വീശുന്നുണ്ട്. പക്ഷേ ചൂടുകാറ്റ്. ആണെന്നു മാത്രം.
തലയുടെ വിങ്ങൽ കൂടിക്കൂടി വരുന്നു.
ചാഞ്ഞും ചെരിഞ്ഞും ഈ സമ്മർദ്ദത്തിൽ നിന്നും രക്ഷപെടാൻ പലവുരു ശ്രമിച്ചു നോക്കി. രക്ഷയില്ല.
ഇനി.. ചെറുതായി ഒന്നു മയങ്ങിയാൽ ചിലപ്പോൾ…
“ചായ ചായ
കാപ്പി.
ദോശ, വട
ചപ്പാത്തി
ബിരിയാണി…”
മയക്കം വിട്ടു..
കാതടപ്പിക്കുന്ന സ്വരത്തിൽ യൂണിഫോം ധാരികൾ വയറ്റിപ്പിഴപ്പിനായി അപരന്റെ വയറു നിറക്കാനായി ഓടി നടക്കുകയാണ്..
“ഹാവൂ…
തണുത്ത കാറ്റടിക്കാൻ തുടങ്ങിയിരിക്കുന്നു.
ഇനി കുഴപ്പമില്ല..”
വിൻഡോയിലൂടെ പുറത്തേക്ക് കണ്ണു നട്ടു…
ഇരുട്ടിന്റെ കറുത്ത മറ വകഞ്ഞു മാറ്റി ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ മുന്നോട്ടു കുതിക്കയാണ്. തൊട്ടപ്പുറത്തെ സ്ലീപ്പറിൽ കുലീനയായ ഒരു വാർദ്ധക്യം മൊബൈലിൽ കണ്ണും നട്ടിരിക്കുന്നു.
കാഴ്ചകളുടെ ഇടക്ക് ചുണ്ടിൽ ചെറുപുഞ്ചിരി മിന്നിമറയുന്നുണ്ട്..എങ്കിലും തൊട്ടുമുന്നിൽ ഇരിക്കുന്നവർക്ക് മുഖം തരാൻ മടിയുള്ളതുപോലെ.
സഹയാത്രികർ രാത്രി ഭക്ഷണം എന്ന ഡ്യൂട്ടി പൂർത്തിയാക്കാൻ ഒരുങ്ങുന്നു..
എല്ലാം കഴിഞ്ഞ് കൈ കഴുകിയതും ഏവരും ലൈറ്റ് ഓഫ് ചെയ്ത് ബെർത്കളിലേക്ക് ചുരുണ്ടു… പുതപ്പ് വലിച്ചിട്ടു… ഇനി ആട്ടുകട്ടിലിൽ ആടിയാടി മയങ്ങാം !
” രവിയേട്ടാ..
നമുക്കും കഴിക്കാം..”
“സേലം എത്തട്ടെ ….”
“ഒരു ലഘു ഭക്ഷണം മതി, വിശപ്പില്ല.’
ചൂടോടെ ഒരു കാപ്പിയും ”
അതും കഴിച്ച് കിടന്നു..
തീവണ്ടിയുടെ താരാട്ടും കേട്ട് പതിയെ മയക്കത്തിലേക്ക് … “യാത്രക്കാരുടെ ശ്രദ്ധക്ക് …. മലയാളത്തിലുള്ള അനൗൺസ്മെന്റ്.
കിടക്കുന്നിടത്തു നിന്ന് തല പൊക്കി നോക്കി…
ഹാവൂ..
പാലക്കാട് ജംങ്ഷൻ…
തിമർത്തു പെയ്ത മഴ ബാക്കി വെച്ചു പോയ തണുപ്പ് അസ്ഥികളിലേക്കു തുളച്ചുകയറുന്നു..
ഇനി ഉറങ്ങാൻ വല്ലാതെ സമയമില്ല..
അലേർട്ട് ആയി ഇരുന്നില്ലെങ്കിൽ ചിലപ്പോൾ ഇറങ്ങേണ്ടയിടം വിട്ടു പോകാം..
അപ്പോഴാണ് ശ്രദ്ധിച്ചത് സൈഡ് സീറ്റിൽ ഒരേ ബർത്തിൽ രണ്ടു പേർ ഇരു-ന്ന് ഉറങ്ങുന്നു..
ഒരാൾ ഒരു വൃദ്ധനും
ആർ എസി യാണ്.. പാവങ്ങൾ!
ആരോടും യാചിച്ചില്ല !
ഭാഗ്യത്തിന് അപ്പോഴാണ് ടി ടി ആർ വന്നത്… “നിങ്ങൾ മാറിയില്ലേ.. ഇതു വരെ?”
“അമ്പത്തിയാറിലേക്ക് പൊയ്ക്കോളൂ ഒരാൾ ”
അതിശയിച്ചു പോയി.. അവരുടെ സഹന ശക്തി കണ്ട്..
അധികം വൈകാതെ രാത്രിയുടെ രണ്ടാം പകുതിയിൽ വേഗം കുറച്ച് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തിച്ച് കൂടെക്കൂട്ടേണ്ടവരെ കൂട്ടി തീവണ്ടി മുന്നോട്ടു നീങ്ങാനൊരുങ്ങുന്നു..
ഇനിയും അടുത്തു തന്നെ കണ്ടുമുട്ടാ”മെന്ന് മനസ്സിൽ പറഞ്ഞു ….
പ്ലാറ്റ്ഫോമിലൂടെ മുന്നോട്ടു നീങ്ങി.🙂