പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…

പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…. ആകാശത്തേക്കു കുത്തിവച്ച പുകമരം കൂടുതൽക്കൂടുതൽ വെളുത്തുപുകഞ്ഞ് അരിപ്പത്തിരിയുടെ നെയ്മണം അന്തരീക്ഷത്തിൽ നിറച്ചു. ആളിക്കത്താൻ മടിച്ചുനിൽക്കുന്ന അടുപ്പിനെയും വിറകിനെയും മെരുക്കിയെടുക്കാൻ നെബീസ്ത്താത്ത ദിക്റുകളും സ്വലാത്തുകളും നീട്ടിച്ചൊല്ലുന്ന ശബ്ദം നിലാവിൽ ചാഞ്ഞുകിടക്കുന്ന ഓലക്കുടിലിനു പുറത്തേക്കു വ്യക്തമായി കേൾക്കാം. “പാത്തുമ്മാ. ഇയ്യാ ചായ്പിന്ന് ഇത്തിരി ഓലക്കൊടി ഇങ്ങോട്ടേക്കെടുക്ക്. ഇന്ന്… വയറ്മുട്ടാണ്ടിരുന്നാ മതിയായിരുന്നു.” പത്തിരി പരത്തുന്നതു നിർത്തിവെച്ച് പാത്തുമ്മ വാതിൽത്തുറന്ന് മുറ്റത്തേക്കിറങ്ങി. ഒരു ഇളങ്കാറ്റുവന്ന് പാത്തുമ്മയുടെ തട്ടത്തിൽ പതിയേ തഴുകിപ്പറന്നുപോയി. കണ്ണുകൾ തിരുമ്മി പുലരിയിലേക്കുണരാനൊരുങ്ങിയ താരകക്കുഞ്ഞുങ്ങൾ അവളെത്തന്നെ നോക്കിനിന്നു. പാത്തുമ്മ … Continue reading പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്…