പണ്ടുപണ്ടൊരു സ്വാതന്ത്ര്യസമരക്കാലത്ത്….
ആകാശത്തേക്കു കുത്തിവച്ച പുകമരം കൂടുതൽക്കൂടുതൽ വെളുത്തുപുകഞ്ഞ് അരിപ്പത്തിരിയുടെ നെയ്മണം അന്തരീക്ഷത്തിൽ നിറച്ചു. ആളിക്കത്താൻ മടിച്ചുനിൽക്കുന്ന അടുപ്പിനെയും വിറകിനെയും മെരുക്കിയെടുക്കാൻ നെബീസ്ത്താത്ത ദിക്റുകളും സ്വലാത്തുകളും നീട്ടിച്ചൊല്ലുന്ന ശബ്ദം നിലാവിൽ ചാഞ്ഞുകിടക്കുന്ന ഓലക്കുടിലിനു പുറത്തേക്കു വ്യക്തമായി കേൾക്കാം.
“പാത്തുമ്മാ. ഇയ്യാ ചായ്പിന്ന് ഇത്തിരി ഓലക്കൊടി ഇങ്ങോട്ടേക്കെടുക്ക്. ഇന്ന്… വയറ്മുട്ടാണ്ടിരുന്നാ മതിയായിരുന്നു.”
പത്തിരി പരത്തുന്നതു നിർത്തിവെച്ച് പാത്തുമ്മ വാതിൽത്തുറന്ന് മുറ്റത്തേക്കിറങ്ങി. ഒരു ഇളങ്കാറ്റുവന്ന് പാത്തുമ്മയുടെ തട്ടത്തിൽ പതിയേ തഴുകിപ്പറന്നുപോയി. കണ്ണുകൾ തിരുമ്മി പുലരിയിലേക്കുണരാനൊരുങ്ങിയ താരകക്കുഞ്ഞുങ്ങൾ അവളെത്തന്നെ നോക്കിനിന്നു. പാത്തുമ്മ ആകാശത്തേക്കു നോട്ടം തിരിച്ചു.
“ഹായ്..! പടച്ചോൻ ചുട്ടുവെച്ച അരിപ്പത്തിരി.”
“നിലാവ് നോക്കിന്നിട്ട് വല്ല ജിന്നും കൂടണ്ടാ പാത്തുമ്മാ. ഇയ്യ് വേം ഓലക്കണ്ണി എടുത്തൊണ്ടോരുന്ന്ണ്ടോ…..”
“ദാ വന്നമ്മായി…”
“മോളേ ഇയ്യാ തോലൊക്കെ നല്ലോണം ഷീറ്റിട്ട് മൂടിക്കോ. ഇന്നലത്തെപ്പോലെ മഴച്ചാറ്റല് കൊള്ളണ്ടാ. തോല് നല്ലോണം കത്താത്തെയ്നെക്കൊണ്ട് ഇന്ന് സൊബഹിക്കിമുന്നേ പത്തിര്യാവുംന്ന് തോന്ന്ണില്ല്യാ…”
“അയ്ക്കോട്ടമ്മായി…”
പാത്തുമ്മ വിറകുകൾ നന്നായി മൂടിക്കെട്ടിവെച്ചശേഷം വെള്ളമെടുക്കാനായി തൂക്കെടുത്തു വന്നു.
“കുൽസൂം നാരായണ്യേച്ചിയുമൊക്കെ നേരത്തേവെന്ന് ലൈൻ നിക്കുന്നുണ്ടാവും. ഞാൻ പോയി വെള്ളെടുത്തിട്ട് വെരാം അമ്മായി.”
“ആങ്.. എന്തെങ്കിലും
ചെല്ലിം പറഞ്ഞോക്കെ പൊയ്ക്കോ.”
“ഉം…”
ഉള്ളിലൊരാന്തലോടെ അവൾ പൈപ്പിൻചോട്ടിലേക്കു നടന്നു. പരന്നു കിടക്കുന്ന കണ്ണംപറമ്പിന്റെ കെട്ടിനപ്പുറത്താണ് കോർപ്പറേഷൻവക കുടിവെള്ളപ്പൈപ്പുള്ളത്. ദൂരേനിന്നേ കാണാം നിലാവിൽ മയ്യത്തുങ്കാേലങ്ങൾ നിഴലുകൾപോലെ ഖബറിന്നും എണീറ്റു നടക്കുന്നത്. പാത്തുമ്മ കഴുത്തിലെ വെളുത്ത ചരടിൽ മുറുകെപ്പിടിച്ചുകൊണ്ടു നടന്നു. വെള്ളമെടുത്തു മടങ്ങുമ്പോൾ
സുബഹിബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു. പള്ളി വിട്ടുപോകുന്ന ആണുങ്ങളേക്കാൾ തിടുക്കത്തിൽ അവൾ വീട്ടിലേക്കു നടക്കാൻ തുടങ്ങി. സൂപ്പിക്കാക്കന്റെ ചായമക്കാനിയിൽനിന്നു തേയില വെന്തമണം പുഴവക്കത്താകെ പരന്നു. നിസ്ക്കാരം കഴിഞ്ഞുവന്ന ആണുങ്ങളിൽ ചിലർ അവിടെയിരുന്ന് ചായ മോന്തുന്നതിനിടയിൽ കുഞ്ഞാലി ചൂടൻചർച്ചകൾക്കു തുടക്കമിട്ടു.
“ലാത്തികൾക്കും തോക്കുകൾക്കും ഭ്രാന്തിളകിയതറിഞ്ഞില്ലേ…
തോക്കിന് കുട്ടികളെന്നോ പ്രായുള്ളവരെന്നോ നോട്ടമില്ലാതെ കൊന്നു കൊലവിളിക്കുകയാണ്…
പട്ടാളക്കാർ കണ്ണിൽ കാണുന്നവർക്കു നേരെയൊക്കെ തീ തുപ്പുകയാണ്…. നാലഞ്ചു ദിവസംമുന്നേ ഏഴു ധീരവിദ്യാർഥികളാണ് മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി അവരുടെ തോക്കിൻമുനയിൽ പിടഞ്ഞുവീണത്….
“ഭഗവതീ … കുഞ്ഞുമക്കളോ…? എവിടെവെച്ച്…”
കണാരേട്ടനു കണ്ണുനീറി. കുഞ്ഞാലി തുടർന്നു.
“പട്നയിൽ കഴിഞ്ഞ ആഗസ്റ്റ് 10 ന് ഒരു സംഘം വിദ്യാർഥികൾ സെക്രട്ടറിയേറ്റിനുമുകളിൽ ദേശീയപതാക നാട്ടുന്നതിനുവേണ്ടി ചെന്നു. അവരെ പിരിച്ചുവിടാൻ കണ്ണിൽച്ചോരയില്ലാത്ത പട്ടാളക്കാർ 14 റൗണ്ടാണ് വെടിവെച്ചത്. ഒമ്പതിലും പത്തിലും പഠിക്കുന്ന ഏഴു കുട്ടികളാണ് ചോരപ്പുഴയിൽക്കുളിച്ച് വീരമൃത്യു വരിച്ചത്.”
സൂപ്പിക്കാക്കയുടെ കണ്ണുകളിൽ വെറുപ്പിന്റെ കനലരിച്ചു. വേദനയുടെയും., അദ്ദേഹം ചായമക്കാനിയിലെ തീയണച്ചു. ചായ കുടിച്ചുകൊണ്ടിരുന്നവരുടെയും ഹൃദയംപൊട്ടി. അവർ ചായ ദൂരേയ്ക്കു കളഞ്ഞ്, തലതാഴ്ത്തിയിരുന്ന് അമർഷം പ്രകടിപ്പിച്ചു. പാത്തുമ്മയ്ക്കും നെഞ്ചുപൊട്ടി.
നാളെ തന്റെ മക്കൾ പാഠപുസ്തകത്തിൽ പഠിക്കേണ്ടതായ ഓഗസ്റ്റ് പ്രക്ഷോഭത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നവളന്നേരം ഓർത്തിട്ടുണ്ടാവില്ല.
പ്രാസംഗികനെപ്പോലെയുള്ള കുഞ്ഞാലിയുടെ അംഗവിക്ഷേപങ്ങൾ അവൾ അദ്‌ഭുതത്തോടെ ഇടങ്കണ്ണിട്ടുനോക്കി. ഗാന്ധിജിയെക്കുറിച്ചായിരുന്നു ഇന്നലെയവൻ പ്രസംഗിച്ചുകൊണ്ടിരുന്നതെന്ന് അവളോർത്തു.
“140 മിനിറ്റുനേരം ഒരു തുണ്ടുകടലാസിന്റെ സഹായംപോലുമില്ലാതെയുള്ള ഗാന്ധിജിയുടെ വാക്പ്രവാഹം. ‘എനിക്ക് സ്വാതന്ത്ര്യം വേണം. ഉടനെ വേണം. അടുത്ത സൂര്യോദയത്തിന് മുമ്പ് ലഭിക്കുമെങ്കിൽ അത്രയും വേഗം… ഡൂ ഓർ ഡൈ’ എന്നു പറഞ്ഞാണ് ഗാന്ധിജി സമരക്കാരുടെ പോരാട്ടവീര്യത്തിന് ആവേശം പകർന്നത്….”
ഗാന്ധിജിയുടെ പ്രസംഗം കേൾക്കാൻ ജനാവലിയുടെ മുൻനിരയിൽ അവനുണ്ടായിരുന്നോയെന്ന് ചുരുട്ടിയ വലതുമുഷ്ടി ഉയർത്തിപ്പിടിച്ച് കുഞ്ഞാലി പറയുന്നതു കേട്ടാൽ ഏവർക്കും തോന്നിപ്പോകും.
കുട്ടയിലാക്കിയ പത്തിരികളെല്ലാം
കാലാസുകാെണ്ട് പൊതിഞ്ഞുവെച്ച് പാത്തുമ്മ ഉമ്മറത്തേക്കു കൊണ്ടുവന്ന് അതിനടുത്തിരുന്നു. അമ്മോന്ന് മരുന്നു വാങ്ങണമെങ്കിൽ ഈ പത്തിരിയൊക്കെ ആരെങ്കിലും വാങ്ങണം. അവൾ സംശയത്തോടെ പത്തിരിക്കുട്ടയിലേക്കു നോക്കി.
“രണ്ട് പത്തിരി ഞമ്മൾക്ക് കിട്ടോ…’
കുഞ്ഞാലിയാണ്.
” പൊയ്ക്കോ ചെക്കാ. ഈ പത്തിരി കണ്ട് ഇയ്യ് പൂതിവെക്കണ്ടാ. അങ്ങനെ എല്ലാരിക്കൊന്നും ഞമ്മള് പത്തിരി കൊടുക്കൂലാ.”
“ഒരീസം ഈ പത്തിരി തിന്നിട്ട്തന്നെ കാര്യം.” കുഞ്ഞാലി പൊടിമീശ പിരിച്ചുകൊണ്ടു പറഞ്ഞു.
“ഉം… കിട്ടും കിട്ടും… അന്നെ പള്ളീന്നും പുറത്താക്കിയത് എല്ലാരും അറിഞ്ഞിക്ക്ണ്.”
“ഇൽമുള്ള ആൾക്കാരടുത്തു പോയി ഖുർആൻ പഠിച്ചതാണോ ഞാൻചെയ്ത തെറ്റ്?”
“ഞമ്മളും മൊല്ലാക്കന്റടുത്തു പോയി ഓത്തും ബെയ്ത്തുമൊക്കെ പഠിച്ചിട്ടുണ്ട്. ”
.
“ഖുർആൻ ഓതാൻ പഠിച്ചാൽമാത്രം പോരാ. അർത്ഥവും അറിയണം. അനക്ക് അക്ഷരത്തെറ്റില്ലാതെ ഒരു സൂറത്തെങ്കിലും ഓതാനറിയോ…”
“ആം ഞമ്മൾക്ക് നല്ലോണം ഓതാനറിയാം.”
“എന്നാ സൂറത്ത് ഇഖ്ലാസൊന്ന് ഓതിക്കേ. ഞമ്മള് കേക്കട്ടെ.”
“പടച്ചോനേ… പെണ്ണുങ്ങളങ്ങനെ ആണ്ങ്ങളെ കേപ്പിക്കാൻവേണ്ടി ഓതാൻപറ്റൂലാ.”
“അനക്ക് ഓതാനറിയൂലെങ്കി അത് പറഞ്ഞാ മതി. :
“ഞമ്മക്കറിയാം. ബിസ്മില്ലാഹി റ…… കുൽഫല്ലാഹു അഹദ്…”
“നിർത്ത് നിർത്ത് കുൽഫല്ലാഹുവോ ? ഇയ്യെന്താണി ഓത്ണത്. ഖുൽ ഹുവല്ലാഹു അഹെദ് എന്നതാണ് ശരി. അക്ഷരങ്ങൾപോലും തെറ്റാതെ ഓതാനറിയാത്ത ഉസ്താദുമാരാണ് എന്നെ പള്ളിയിൽനിന്നു പിടിച്ചുപുറത്താക്കിയത്.
ഖുർആനെപ്പറ്റി വിവരമില്ലാത്ത ഉസ്താദുമാരാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. വെറുതെയല്ല മൊയ്തു മൗലവിയിതിനെ ‘ദുഷിച്ച സമ്പ്രദായം’ എന്ന് പറയുന്നത്.”
“ഓ ഒരു വഹാബി വന്നിരിക്കുന്നു. ലെത്തീഫ് മൗലവിന്റെ ഒപ്പരല്ലേ അന്റെ നടപ്പ്. നിങ്ങളൊക്കെ ഖിലാഫത്തിന്റെ ആൾക്കാരല്ലേ. മൊയ്തു മൗലവിനെ കാണാൻപോയതൊക്കെ ഞമ്മളറിഞ്ഞ്... രണ്ടീസം ഇവിടെ ഇല്ലായിരുന്നല്ലോ. മൗലവിക്കൊപ്പരം കാപ്പാട് സമരത്തിന്പോയീനോ…”.
“ഇല്ലാ വേറെ പണിയുണ്ടായിരുന്നു. (ശബ്ദം താഴ്ത്തി )
ടെലഗ്രാഫ് കമ്പികൾ മുറിച്ചിടുന്ന പണി ഞമ്മളിൽ ചിലർക്കായിരുന്നു. “
പാത്തുമ്മാ വാ പൊളിച്ചിരുന്നു.
“ന്റെ റബ്ബേ… അന്നെ പട്ടാളം വെടിവെച്ചു കൊല്ലും.”
കുഞ്ഞാലി പിന്നെയവിടെ നിന്നില്ല. ഒരു ആണും ഒരു പെണ്ണുംതമ്മിൽ സംസാരിച്ചിരിക്കുന്നത് ആളുകൾ കണ്ടാൽ ആകാശം ഇടിഞ്ഞുവീഴും.
അഴിമുഖത്തുണക്കാനിട്ട മരമ്പട്ടകൾ പാത്തുമ്മയും കൂട്ടുകാരികളും ചേർത്തുവെച്ച് കെട്ടുന്നതിനിടയിൽ ബഷീർ അവൾക്കുമുമ്പിലേക്കു പെട്ടെന്നു് കടന്നുവന്നു. ഭയം പുറത്തു കാണിക്കാതെ അവൾ ചോദിച്ചു.
“ആരാ… ജിന്നാ…?”
“പാത്തുമ്മാ… നീയെന്നെ കണ്ടിട്ടില്ല.!”
അവൾ ഇല്ലെന്നു തലയാട്ടി
“ഈ അവഗണന എത്ര കഠിനമാണ്. ഹൃദയവേദനയുടെ ബാഷ്പകണങ്ങൾ അനുനിമിഷം ഏറിക്കൊണ്ടേയിരിക്കുന്നു…”
“നിങ്ങക്ക് നല്ല നൊസ്സാണ്.”
കൂട്ടുകാരികൾ ചിരിച്ചു.
” ഇതെന്റെ ഹൃദയമാണ്. നീയെറിഞ്ഞ പ്രണയവലയിൽ ഞാനകപ്പെട്ടിട്ട് ഇന്നേയ്ക്കു നൂറ്റിനാൽപത്തെട്ടു പകലും രാത്രിയും കടന്നുപോയി. നിന്നെ ബീവിയാക്കാതെ എനിക്കുറക്കമില്ലാ പാത്തുമ്മാ…”
“ഞമ്മക്കിങ്ങളെ കെട്ടണ്ട, പോരാത്തെയ്ന് ഞമ്മളെ ഖൽബില് വേറൊരാള്ണ്ട്…”
“പാത്തുമ്മാ…
എന്റെ ഹൃദയം പലതായ് നുറുങ്ങുന്നു.”
“അതെന്താ ഇങ്ങനെ പൊട്ടിനുറുങ്ങാൻ നിങ്ങളെ ഖൽബെന്താ കല്ലാണോ…”
ബഷീർ മീശയിൽ പിരിച്ചുകൊണ്ടു പറഞ്ഞു.
“ഞാൻ സുമുഖനാണ്.
(കൈകളിൽ മസിൽപ്പെരുപ്പിച്ചു കാണിച്ചു)
കണ്ടോ… ഞാൻ ആരോഗ്യവാനാണ്.
(തോളിലെ സഞ്ചി ഉയർത്തിപ്പിടിച്ച്)
ഞാൻ ഒരുപാടു നാടുകൾ കണ്ടിട്ടുണ്ട്. മനുഷ്യരെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഞാൻ കഥകളെഴുതുന്നു. പോരാത്തതിന്ന് എന്റെ വാപ്പയ്ക്കു മരക്കച്ചോടമുണ്ട്…..”
“നിങ്ങള് നാട് നീളേ അലഞ്ഞുനടന്ന് നൂറ്റിക്ക് നൂറ് കഥകളെഴുതും. അതിലൊക്കെ നിങ്ങൾക്ക് നൂറ്റിക്ക് നൂറ് മൊഹബ്ബത്തുംണ്ടാവും. അങ്ങനെങ്ങളെ നൂറ്റിപ്പതിനാലാമത്തെ മൊഹബ്ബത്താവാൻ ഞമ്മളക്കൊണ്ട് പറ്റൂലാ…
“പാത്തൂ… ഞാനൊരു എഴുത്തുകാരനാണ്.”
“മൂപ്പരും നന്നായിട്ട് കഥ എഴ്തും
കവിത പാടും. അയിലൊക്കെ ഞമ്മള്മാത്രമേ ഓർക്ക് മൊഹബ്ബത്തായിട്ടുള്ളൂ. “
“അതാരാണ് ഈ ബഷീററിയാതെ നിന്നെപ്പറ്റി കഥയെഴുതുതുന്നവൻ. “
“അതീ കല്ലായിപ്പുഴവക്കത്തെ ഓരോ മൺതരിക്കുമറിയാം. പുഴക്കും കാറ്റിനും മരങ്ങൾക്കും കിളികൾക്കുമെല്ലാം ആ സത്യറിയാം. എന്നെട്ടും നിങ്ങളറിഞ്ഞീലാ.
നിങ്ങളെന്തു മണുക്കൂസാണ്.”
“ഞാനൊരു സ്വാതന്ത്ര്യസമരഭടനാണ്. ജയിലിൽ കിടന്നിട്ടുണ്ട്. പട്ടാളക്കാർ മദംപാെട്ടിയ ആനയെപ്പോലെ എന്നെ തടവിലിടാൻ ഈ ഭൂമി മുഴുവനും പുളച്ചു നടക്കുന്നു. എന്നിട്ടും ഞാൻ നിന്നെക്കാണാൻമാത്രമായി ഇവിടംവരെ വന്നു. യഥാർത്ഥ പ്രണയത്തിന് മതിലുകളില്ല പാത്തുമ്മാ….”
“നിങ്ങളൊര് ജിന്നാണ്. ജിന്നിനെ കല്യാണംകഴിക്ക്യാൻ പറ്റൂലാ…”
അവൾ വിറകുകെട്ടെടുത്ത് വീട്ടിലേക്കു തിരിച്ചു. പാത്തുമ്മായുടെ അവഗണനയിൽ മനസ്സുവെന്ത് ബഷീറെഴുതി.
“പെണ്ണുങ്ങൾ എല്ലാറ്റിന്റെയും തലയിൽ നിലാവെളിച്ചമാണ്.”
അധികം വൈകാതെ ഇന്ത്യ സ്വതന്ത്രമായെങ്കിലും പാത്തുമ്മ പണിത മതിൽക്കെട്ടിനകത്തെ ചങ്ങലയിൽനിന്നു സ്വതന്ത്രനാകാൻ കഴിയാതെ അദ്ദേഹത്തിന്റെ ഹൃദയം അസ്വസ്ഥമായി. ഗ്രാമഫോൺ റെക്കോർഡിലൂടെ പലവട്ടം സോജാ രാജകുമാരീ… ശബ്ദകമ്പനങ്ങളിൽ തട്ടി സൂചി ചലിച്ചപ്പോൾ മാങ്കോസ്റ്റിന്റെ ചുവട്ടിലിരുന്ന് അദ്ദേഹം ഹൃദയത്തിൽക്കൊണ്ട മുള്ള് വലിച്ചെടുക്കാൻ നോക്കി. അതു കണ്ടുവന്ന വിളിക്കാരി ബിച്ചാമിന അദ്ദേഹത്തിന്റെമുന്നിൽ നിന്ന് ഊറിയൂറിച്ചിരിച്ചു.
“ഉം…. എന്താ കാര്യം?”
അദ്ദേഹത്തിനു ഹാലിളകി.
“പാത്തുമ്മ കല്യാണം വിളിക്കാൻ പറഞ്ഞയച്ചതാണ്.”
“ഹും! പാത്തുമ്മയുടെ തലയിൽ നിലാവെളിച്ചമല്ല.”
ബഷീർ പല്ലുകൾ ഞെരിച്ചു.
കുഞ്ഞാലിക്കൊപ്പം പാത്തുമ്മ ദുൻയാവു കണ്ടു. ആഖിറത്തിന്റെ വെളിച്ചം മക്കളിലേക്കു പകർന്നു. തന്നെ മോഹിച്ചെത്തിയ ജിന്നിന്റെ കഥ പാടികൊണ്ട് പേരക്കുട്ടികളെ ഉറക്കി.
ബഷീറിനിപ്പോൾ കുഞ്ഞാലിയോട് പഴയ ദേഷ്യമില്ല. ഒരിക്കൽ മാങ്കോസ്റ്റിന്റെ ചുവട്ടിലിരുന്ന് പാട്ടു കേൾക്കുന്നതിനിടയിൽ മാമുക്കോയ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നുനിന്ന് തല ചൊറിഞ്ഞു. ബഷീറിനു കാര്യം മനസ്സിലായി.
“കായൊക്കെ തരാം. നീ ഒരാളെ ഇങ്ങോട്ടു കൂട്ടി വരണം. മാമുവും കുഞ്ഞാലിയും പങ്കുകച്ചവടക്കാരല്ലേ…”
“ബെർതേനല്ല ആൾക്കാര് ഞമ്മളെക്കൊണ്ട് ഇങ്ങളെ ബ്രോക്കറാണെന്ന് പറിയുന്നത്. മാറ്റാരെട്ത്തുന്നും കായി കടം കിട്ടാനില്ലാത്തതോണ്ടു വന്ന്പോയി.”
ഇത്തവണ മാമുക്കോയക്ക് നന്നായി ദേഷ്യം വന്നു.
കുഞ്ഞാലി മാമുക്കോയയ്ക്കൊപ്പം വൈലാവലിൽ ബഷീറിനെ കാണാൻചെന്നു.
“നിങ്ങളാണല്ലേ ആ കള്ളബഡ്ക്കൂസ്.”
കുഞ്ഞാലി ഒന്നു ചിരിക്കുകമാത്രം ചെയ്തു. കുഞ്ഞാലിയിട്ട സുലൈമാനി അദ്ദേഹം ആസ്വദിച്ചു കുടിച്ചു.
പാത്തുമ്മായ്ക്കു ദീനംവന്നു കിടപ്പായപ്പോൾ കുഞ്ഞാലി തകർന്നവനെപ്പോലെ പലവഴിയോടി അവളെ ചികിത്സിച്ചു. അവൾ മരിച്ചതറിഞ്ഞ് മാമുക്കോയയുടെ ചുമലിൽത്താങ്ങി ബഷീറുമെത്തി കുഞ്ഞാലിയെ ആശ്വസിപ്പിച്ചു. ദിവസങ്ങളോളം… കാലങ്ങളോളം
രണ്ടുപേർക്കുചുറ്റുമായി പാത്തുമ്മ നിറഞ്ഞുനിന്നു.
വൈലാവലില്‍ മുറ്റത്തെ മാങ്കോസ്റ്റിന്‍ചുവട്ടില്‍ ചാരുകസേരയിലിരുന്ന് ബഷീർ പലപ്പോഴായി പാത്തുമ്മയെ ഓർത്തു. അപ്പോളെല്ലാം താഴെ നിലത്തിരുന്ന് മാമുക്കോയ പറയും.
“ജനനത്തിനും മരണത്തിനുമിടയ്ക്ക്
ഇരുകാലിലുള്ള പാച്ചിലാണല്ലോ ജീവിതം. ഓരോ കാറ്റടിക്കുമ്പം അങ്ങോട്ടു പോകും; ഓരോ ഒഴുക്കിലും ഇങ്ങോട്ടു വരും. കാലത്തിന്റെ പോക്കനുസരിച്ച് അങ്ങിനെ ഒരു പോക്ക്.”
മാമൂക്കോയയുടെ വാക്കുകൾ പിന്നെയും പലതവണ ആവർത്തിക്കപ്പെട്ടു. കാലമതു രേഖപ്പെടുത്തി.
°°°°°°°°°°°°°°°°°°′°°°°°°°°°
©Hafsath KT
ചിത്രത്തിനു കടപ്പാട് . എന്റെ ക്യാമറ ഒപ്പിയതെങ്കിലും ആരോ വരച്ചത്.
67 Comments
തകർത്തു ഹഫ്‌സൂ 🥰🥰സൂപ്പർ 👌👌👌
ഒരുപാട് ഇഷ്ട്ടായി ബഷീറിനെ പോലെ അറിയപ്പെടുന്ന കഥകാരി ആകട്ടെ ❤️
ഇഷ്ടം💞💞
ഹഫ്‌സോ…കൊള്ളാലോ സംഗതി. ഇഷ്ട്ടായിട്ടോ ❤️❤️
ഇസ്റ്റായി ട്ടോ🥰🥰
ഒത്തിരി നന്നായിട്ടാ….കഥയാണോ അതോ ശരിക്കും ബഷീറിന്റെ തന്നെ അനുഭവമാണോന്ന് ഇടക്കിടെ എനിക്ക് തോന്നിപ്പോയി…
ഇഷ്ടം💞💞
വായിക്കാൻ എന്താ ഒരു സുഖം 😍😍❤️❤️1
പെരുത്തിസ്റ്റം🥰🥰💞
Mashallah nalla rasand vayikkaan🥹💞
പെരുത്തിഷ്ടടം🥰🥰
എന്താ ഒരു എഴുത്ത് ബഷീറും സ്വാതന്ത്രസമരവും പാത്തുമ്മയും എല്ലാം കൺമുന്നിലൂടെ ഓടി നടന്നു. . 😍❤️❤️
പെരുത്തിസ്റ്റായിട്ടാ🥰🥰
തകർത്തു 😍😍💜
ഇസ്റ്റം🥰🥰
നന്നായിട്ടുണ്ട് 👌👌
ماشاء الله. നല്ലെഴുത്ത് .❤️❤️
പെരുത്തിസ്റ്റം🥰🥰
അടിപൊളി 👍🥰
You’ve got such an Amazing work ethic🔥
Masha allaah♥️
പെരുത്തിസ്റ്റം🥰🥰
adipoli aayittu ezhuthiyirikunnu umma 😘😘
Super work.. Concratulations
സന്തോഷം🙏
പെരുത്തിസ്റ്റം🥰🥰
എന്താ എഴുത്ത് ❤️ വായിച്ചിട്ട് മതിയായില്ല 🌹
നല്ല എഴുത്ത് 🥰
നല്ല എഴുത്തുകൾ ഇനിയും വരട്ടെ 👍
സന്തോഷം🥰🥰
എന്ത് രസായീട്ടാ എഴുതുന്നെ. . എത്രയും പെട്ടെന്ന് പുസ്തകങ്ങൾ publish ചെയ്യാൻ സാധിക്കട്ടെ. . 🥹🫂💚
ലബ് ലബ്🥰🥰
ഇഷ്ടം. ഈ എഴുത്തിൻ്റെ മധുരം
പെരുത്തിഷ്ടം ഡാേക്ടർ🥰🥰🥰
ഒരു ബഷീർക്കഥ വായിച്ചേപോലെ….മലയാള സാഹിത്യത്തിൽ ഒരു കോഴിക്കോടൻ സുൽത്താനയാകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
പെരുത്തിഷ്ടം ഈ എഴുത്തു പ്രിയപ്പെട്ടവളേ… 🥰
😂😂
.ഇത്താ താേനേം താേനേം ഇഷ്ടം .🥰🥰🥰
ഇഷ്ട്ടായിക്ക് പെരുത് 🥰🥰🥰🥰
ഞമ്മക്കും പെരുത്തിസ്റ്റം🥰
കലക്കീ ട്ടാ 🤩🤩🤩
ഇഷ്ടായെീ ട്ടാ🥰🥰
വായിച്ച്..
കഥ വായിച്ച സന്തോഷത്തേക്കാൾ കൂട്ടുകാരികൾ പറഞ്ഞ അഭിപ്രായം വായിച്ച് പെരുത്തു സന്തോഷായി.
ഇസ്‌തം ഇസ്‌തം ഇസ്‌തം.
ഇഷ്ടം എനിക്കിഷ്ടം പെരുത്തിഷ്ടം🥰😘😘😘
ചരിത്രത്തെ കഥ ആക്കി എഴുതുന്നത് കുറച്ചു പ്രയാസം ഉള്ള കാര്യം തന്നെയാണ്. ആ ചരിത്രതെയാണ് കഥയാക്കി എഴുതിയിരിക്കുന്നത്. ബഷീർ എന്ന എഴുത്തുക്കാരനെ കുറിച്ച്. ചരിത്രത്തെ കോർത്തു ഇണക്കി എഴുതുമ്പോൾ ചില വിടവുകൾ ഉണ്ടായിരിക്കാം,. ഓരോ കഥക്കും പുതുമ കൊണ്ട് വ്യത്യാസമായ കൊണ്ട് പോയ എഴുത്തു ക്കാരിക്ക് ആശംസകൾ ഭാവുകങ്ങളും നേരുന്നു. 💞💞❤️❤️❤️😘
ലച്ചുസേ നീ വരികളിലേക്ക് ഇറങ്ങിച്ചെല്ലുന്നതു വായിക്കാൻ വളരെ ഹൃദ്യമാണ്. ഈ റിവ്യൂ എന്നും ഹൃദയത്തിൽ സൂക്ഷിക്കും.🥰🥰😘😘😘😘
ഹഫ്സത്തേ.. ഇതെന്തൊരു എഴുത്താണ് മുത്തേ . ഞാൻ അന്തം വിട്ടിരുന്നു വായിക്കുകയായിരുന്നു. നിന്റെതായിട്ടൊരു പുസ്തകം വരണം. അത് വായനാലോകത്തിന് ഒരു മുതൽക്കൂട്ടാകും.
ന്റെ ഖൽബേ… ഞമ്മളെക്കൊണ്ട് കനവ് കാണിക്കരുത്. 🤭🤭
പെരുത്തിഷ്ടം🥰🥰🥰
ഇഷ്ടം. ഈ എഴുത്തിൻ്റെ മധുരം
Nice ❤️
പഫ്സെ… ങ്ങള്ടെ എഴുത്ത് എനക്ക് പെരുത്ത് ഇഷ്ടായി… അടിപൊളി 👍💖😘
ഞമ്മക്കും ഇങ്ങളെ പെരുത്തിസ്റ്റായി.🥰🥰🥰
Mashaa allah ❤ nalla resand vaayikaan😍
അടിപ്പൊളി. നന്നായി എഴുതി.
ഞള്… ഇമ്മിണി വല്യേ ഒന്ന് തന്നെ.
ബല്യ എഴുത്തൊക്കെ എഴുതുണ ണ്ട് ട്ടോ.
ഇന്ന് രാത്രി മുയ്മനും പെരുത്ത് സന്തോയം😂😂😘😘😘
ന്റെ സന്തോയക്കുട്ടീ
ഹോ ഇതേതാ ഒരു പുതിയ ജിന്ന്✍️👌👌👌brilliant writing👏👏👏
ഇങ്ങളൊരു ബഷീറി തന്നെ… അല്പം നൊസ്സും നിറയെ കഥകളും 👌👌👌👌
🤣🤣🤣
ഇതെനിക്ക് ഒത്തിരിയിസ്റ്റായി🤭🤭
എന്തു രസമാ 😍🥰
🤭🤭😂😂
ഇസ്റ്റായി ട്ടോ🥰
അങ്ങനെ അലഞ്ഞു തിരിഞ്ഞുനടക്കുന്നോർക്കൊന്നും ഞമ്മള് പാത്തുമ്മാനെ കൊടുക്കൂലാ…🏃🏃🏃
ഇസ്റ്റം🥰
പാത്തുമ്മാനേം ബഷീറിനെയും കുഞ്ഞാലീനേം പെരുത്ത് പിടിച്ച്
ഞമ്മക്ക് ഇങ്ങളേം🥰
😍💜
കൊള്ളാലോ ❤️😍
ഉം… ഉം…🙈🥰
ഹഫ്‌സു… പെരുത്തിഷ്ട്ടായി.പാത്തുമ്മനെയും കുഞ്ഞാലിയെയും, ബഷീറിനെയും നമ്മക്ക് പെരുത്ത് പിടിച്ചു. നിന്റെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ബഷീർ സമ്പൂർണ കൃതികൾ വായിച്ചിട്ട് ഈ പാത്തൂനെ ഞാൻ കണ്ടില്ലാലോ.. എല്ലാവരെയും കോർത്തിണക്കിയ കഥ ജോറായിക്ക് ❤️❤️❤️
അങ്ങനെ അലഞ്ഞു തിരിഞ്ഞുനടക്കുന്നോർക്കൊന്നും ഞമ്മള് പാത്തുമ്മാനെ കൊടുക്കൂലാ…🏃🏃🏃
ഇസ്റ്റം🥰
👍👍👍👍സൂപ്പർ
ماشاء الله. നല്ലെഴുത്ത് .❤️❤️
പഫ്സെ… ങ്ങള്ടെ എഴുത്ത് എനക്ക് പെരുത്ത് ഇഷ്ടായി 👍💖😘