About Us
അക്ഷരങ്ങളിലൂടെ കൂട്ടുകൂടാൻ, കൂട്ട് കൂടി അക്ഷരങ്ങളെ സ്നേഹിക്കാൻ ഒരിടം. മലയാളത്തിന്റെ മധുരം നുകർന്ന് എഴുതാനും വായിക്കാനും ഒരിടം. ‘കൂട്ടക്ഷരങ്ങൾ’ എന്ന ഈ സാഹിത്യവേദിയിലേക്ക് സ്വാഗതം. ഇവിടെ നിങ്ങൾ സ്വതന്ത്രരാണ്, സുരക്ഷിതരാണ്.
നിങ്ങൾക്ക് എഴുതാൻ ഇഷ്ടമാണോ? എങ്കിൽ ഇവിടേയ്ക്ക് വരൂ. നിങ്ങളുടെ ചിന്തകളും ഭാവനകളും അനുഭവങ്ങളും ആശയങ്ങളും ഇവിടെ പകർത്തൂ. കഥകളും ജീവിതവും ബ്ലോഗുകളായി പങ്കുവയ്ക്കൂ! എഴുതിയും വായിച്ചും നമുക്ക് ഒരുമിച്ച് വളരാം!
എഡിറ്റോറിയൽ ടീം

ജയശ്രീ ജോൺ
കോ ഫൗണ്ടർ & എഡിറ്റർ - കണ്ടൻ്റ്
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഐടി മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയം. മോംസ്പ്രെസ്സോ മലയാളം ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 4 വർഷത്തോളം എഡിറ്റർ ആയിരുന്നു. വായനയും എഴുത്തും സംഗീതവും സിനിമയും ഇഷ്ടപ്പെടുന്നു.

പവിത്ര ഉണ്ണി
കോ ഫൗണ്ടർ & എഡിറ്റർ - മാർക്കറ്റിംഗ് & കമ്മ്യൂണിറ്റി മാനേജ്മെന്റ്.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയും ജേർണലിസത്തിൽ സർട്ടിഫിക്കറ്റ് ഹോൾഡറും ആണ്. മനോരമ ന്യൂസിൽ 5 വർഷം മാധ്യമപ്രവർത്തക ആയി പ്രവർത്തിച്ചിരുന്നു. മോംസ്പ്രെസ്സോ മലയാളം ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 4 വർഷത്തോളം സിറ്റി എഡിറ്റർ ആയിരുന്നു. സോഷ്യൽ മീഡിയ എഴുത്തുകാരിയും ഫെമിനിസ്റ്റുമാണ്.
ഇമെയിൽ ഐഡി : koottaksharangal.contact@gmail.com
