Bookshelf
നിങ്ങൾക്ക് വായിക്കാൻ ഇഷ്ടമല്ലേ?
നിങ്ങൾക്ക് പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഇടമാണ് ഈ ബുക്ക് ഷെൽഫ്. പുസ്‌തകത്തോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പുസ്‌തകം വാങ്ങാം.
നിങ്ങളൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ആണോ? നിങ്ങൾ സ്വന്തമായി പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ടോ?
എങ്കിൽ നിങ്ങളുടെ പുസ്തകം/പുസ്തകങ്ങൾ ‘കൂട്ടക്ഷരങ്ങളു’ടെ ബുക്ക് ഷെൽഫിൽ വയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക് koottaksharangal.contact@gmail.com ലേക്ക് മെയിൽ അയക്കൂ.
വിട്ടിലും കൂട്ടുകാരും – അജോയ് കുമാർ
‘അങ്ങനെ ഒരു മാമ്പഴക്കാലം’ എന്ന ആദ്യ കൃതിക്ക് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ അജോയ് കുമാറിന്റെ ഒൻപതാമത് പുസ്തകമാണ് ‘വിട്ടിലും കൂട്ടുകാരും’. കഥ എഴുതുന്നത് പോയിട്ട് ആരും നേരെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത, എന്നാൽ എപ്പോഴും നമുക്ക് ചുറ്റും കാണപ്പെടുന്ന, വിട്ടിൽ, ലേഡി ബഗ്ഗ്, വണ്ട് എന്നിവർ മുഖ്യ കഥാപാത്രങ്ങൾ ആകുന്ന കഥകളാണ് ഇതിൽ ഉള്ളത് .
അവർക്കൊപ്പം താരതമ്യേന പ്രശസ്തനായ ചിത്രശലഭവും കൂട്ടുകാരനായി ഉണ്ട്. ആ കൂട്ടുകെട്ടിൽ തന്നെ ഉണ്ട് ഒരു വൈചിത്ര്യം, അതാണ് അതിന്റെ സൗന്ദര്യവും. നമ്മൾക്ക് തീരെ നിസാരമായി തോന്നാവുന്ന വീടിനു പുറകിലെ കുഞ്ഞു വെള്ളക്കെട്ടുകളും പുൽക്കൂട്ടവും ഒക്കെ ആണ് ഇവരുടെ ലോകം, അവർക്ക് പക്ഷെ അത് അതിവിശാലമായ ഒരു പ്രദേശമാണ്. അവരുടെ ചിന്തകൾ, സ്വപ്‌നങ്ങൾ, കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ഒക്കെ അതിനെ ചുറ്റിപ്പറ്റി ആണ്. നിഷ്ക്കളങ്കമായി കടന്നു പോകുന്ന സംഭവ ബഹുലമായ അവരുടെ ദിനങ്ങളെപ്പറ്റി ആണ് ഈ കഥകൾ, കുഞ്ഞു ഗുണപാഠങ്ങൾ പകർന്നു തരുന്ന ചെറിയ വലിയ കഥകൾ. ഒരു റഷ്യൻ നാടോടിക്കഥാപുസ്തകത്തെ അനുസ്മരിപ്പിക്കുന്ന ഈ പുസ്തകം നിഷ്ക്കളങ്കമായ നിറങ്ങളുടെ വിശാലമായ ലോകത്തിലേക്ക് കുഞ്ഞുങ്ങളെ എന്ന പോലെ മുതിർന്നവരെയും കൂട്ടിക്കൊണ്ട് പോകും എന്നുറപ്പ്.
വില: ₹499
Buy here: https://ajoykumarwrites.com
രവിക്കുട്ടചരിതം ഓട്ടക്കഥ – അജോയ് കുമാർ
വെറും കല്പിതകഥകൾ അല്ല രവിക്കുട്ടചരിതം ഓട്ടക്കഥ. മാമ്പഴക്കാലത്തിൽ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേക്കു എത്തുമ്പോൾ അജോയ് കുമാറിന്റെ രചനാവൈഭവത്തിന്റെ ഗ്രാഫ് ഒരു പടി കൂടി മുകളിലേക്ക് ഉയർന്നിരിക്കുന്നു.
ഏഴാമത്തെ പുസ്തകം ആയ രവിക്കുട്ടചരിതം ഓട്ടക്കഥ, രവിക്കുട്ടൻ സീരീസിൽ ഇറങ്ങിയ നാലാമത്തെ പുസ്തകം ആണ്. രവികുട്ടന്റെ കൂടെ വീണ്ടും ബാല്യത്തിലേക്കുള്ള ഒരു യാത്ര. ഈ പുസ്തകവും മറ്റു രവിക്കുട്ടൻ പുസ്തകങ്ങൾ പോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിച്ചു ജൈത്രയാത്ര തുടരുന്നു. ഈ പുസ്തകം മൂന്നാമത്തെ എഡിഷനിൽ എത്തി നിൽക്കുന്നു.
വില: ₹205
Buy here: https://ajoykumarwrites.com
ചിന്ത് – കൂട്ടക്ഷരങ്ങൾ Yearbook 2025
കൂട്ടക്ഷരങ്ങൾ രണ്ട് വർഷം പൂർത്തിയാക്കിയതോടനുബന്ധിച്ച് പുറത്തിറക്കിയ ഇ-ബുക്ക് ആണ് ‘ചിന്ത്’. 674 പേജുകളിലായി 60 വ്യത്യസ്ത കഥകളുടെ ഒരു സമാഹാരം. പ്രണയം, ത്രില്ലർ, നർമം, കുറ്റാന്വേഷണം, വിവാഹം ഗർഭം, LGBTQ, ഡിപ്രഷൻ, മരണം, യുദ്ധം തുടങ്ങി ഒട്ടനവധി വിഭാഗത്തിലുള്ള കഥകളാണ് ഇതിലുള്ളത്. ഓരോ കഥയും വായിക്കുന്നതോടൊപ്പം ആ കഥയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അത് ആസ്വദിക്കാൻ സഹായിക്കുന്ന മനോഹരമായ ബാഗ്രൗണ്ട് ഡിസൈൻ കൂടി ചേർത്താണ് ‘ചിന്ത്’ ഒരുക്കിയിരിക്കുന്നത്. ഒരു പുസ്തകം, പേജുകൾ മറിച്ച് എങ്ങനെ വായിക്കുന്നുവോ അതുപോലെ തന്നെ വായിക്കാവുന്ന രീതിയിലുള്ള ഒരു flipbook ആണ് ‘ചിന്ത്’.
വില: ₹499
Buy here: http://m.me/Koottaksharangal/
മനുഷ്യന് ഒരു ആമുഖം – സുഭാഷ് ചന്ദ്രൻ
ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധർമം, അർത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവൽ രചന. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റൽ എന്ന ഓർമക്കുറിപ്പുകളുമാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് പ്രധാന കൃതികൾ.
വില: ₹330
Buy here: https://amzn.to/4gH0XZX
സ്നോ ലോട്ടസ് – സോണിയ ചെറിയാൻ
കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.
വില: ₹250
Buy here: https://amzn.to/42HKoHC
ആത്രേയകം – ആർ രാജശ്രീ
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷേത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
വില: ₹344
Buy here: https://amzn.to/4nYuUaB
കറുത്തച്ചൻ – എസ് കെ ഹരിനാഥ്
ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?
വില: ₹220
Buy here: https://amzn.to/4pQWqZl
അവസാനത്തെ പെൺകുട്ടി – നാദിയ മുറാദ് & ജെന്ന ക്രാജെസ്‌കി
യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്. നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്.
വില: ₹328
Buy here: https://amzn.to/49u27Ui
യയാതി – വി എസ് ഖാണ്ഡേക്കർ
ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതിപ്പോകുന്നു എന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു.
വില: ₹350
Buy here: https://amzn.to/3P5bBx7
ഏറ്റവും പ്രിയപ്പെട്ട എന്നോട് – നിമ്ന വിജയ്
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത്? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.
വില: ₹330
Buy here: https://amzn.to/3OVw9bm
സ്നേഹത്തിന്റെ സ്വർഗ്ഗവാതിലുകൾ – മാധവികുട്ടി
സ്നേഹത്തിന്റെ സിന്ദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ… പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ, എഴുത്ത്, ദേശം. അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന മാന്ത്രികസ്പർശമുള്ള രചനകൾ.
വില: ₹140
Buy here: https://amzn.to/3OVw9bm
റാം ℅ ആനന്ദി -അഖിൽ പി ധർമജൻ
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.
വില: ₹380
Buy here: https://amzn.to/3TaKZgu
മരണവംശം -പി വി ഷാജികുമാർ
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍.
വില: ₹319
Buy here: https://amzn.to/46Z6XtK
ദൈവത്തിന്റെ ചാരന്മാർ – ജോസഫ് അന്നംകുട്ടി ജോസ്
നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.
വില: ₹223
Buy here: https://amzn.to/42VjkUo
ദൈവത്തെ ശല്യപ്പെടുത്തരുത് – ഇന്നസെന്റ്
പ്രശസ്ത ചലചിത്രനടൻ ഇന്നസെൻറിൻറെ രസകരങ്ങളായ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. ഏതു വേദനയിലും ഉള്ളിൽ നിന്ന് ഉറവയെടുക്കുന്ന നർമം അദ്ദേഹത്തിൻറെ ഓരോ കുറിപ്പുകളിലുമുണ്ട്. അടുപ്പമുള്ളവർ ഒറ്റപ്പെടുത്തിയപ്പോഴും ആ നർമം പുറത്തേക്ക് ഒഴുകിവരും.
വില: ₹220
Buy here: https://amzn.to/3Td7T6U
പ്രേമനഗരം – ബിനീഷ് പുതുപ്പണം
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം.നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിൻ്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിൻ്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിൻ്റെ ദ്വന്ദ്വ മുഖത്തെ നോവൽ വെളിപ്പെടുത്തുന്നുണ്ട്.
വില: ₹199
Buy here: https://amzn.to/3wnJcMc
ഫ്രാൻസിസ് ഇട്ടിക്കോര – ടി ഡി രാമകൃഷ്ണൻ
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തിൽ അനുവാചകനു മുന്നിൽ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന ആഖ്യാനമാണ് ഫ്രാൻസിസ് ഇട്ടിക്കോരയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
വില: ₹410
Buy here: https://amzn.to/49MLgf9
ഖസാക്കിന്റെ ഇതിഹാസം – ഒ വി വിജയൻ
ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
വില: ₹209
Buy here: https://amzn.to/42VgHS8
മലയാളത്തിന്റെ സുവർണകഥകൾ -പത്മരാജൻ
പി പത്മരാജൻറെ രചനകളിൽ നിന്ന് മകൻ അനന്തപത്മനാഭൻ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇത്. സുപ്രസിദ്ധമായ ‘ലോല’ അടക്കം പത്തൊൻപത് കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
വില: ₹200
Buy here: https://amzn.to/4bTbz5a
നിശബ്ദ സഞ്ചാരങ്ങൾ – ബെന്യാമിൻ
പുരുഷനു മുൻപേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്സുമാരുടെ ലോകജീവിതം ആവിഷ്കരിക്കുന്ന നോവൽ.
വില: ₹300
Buy here: https://amzn.to/48KXZON
