ചില സാര-യുപദേശ കഥകൾ….. അന്ന് ആണ് -പെൺ സൗഹൃദങ്ങളിൽ ‘മറ്റേതാണെന്നതിനും പ്രണയമാണെന്നതിനും’ സാക്ഷ്യപത്രങ്ങളെഴുതിക്കൊടുത്തിരുന്നവരെ ഇന്ന് പോലീസിലെടുത്തിട്ടുണ്ട്. ഓല് മാറൂലാ😄. …ഇനിയും മുഴുപ്പളന്ന് അവളുടെ മാറിടത്തിനു പുറകിലെ ഹൃദയം തുരന്ന് ശേഷിക്കുന്ന കനലിനെ ആളിക്കത്തിക്കരുത്. കൂർത്ത നോട്ടങ്ങളെ മാന്തിപ്പൊട്ടിക്കാൻ ശേഷിയില്ലാതെ പത്തിതാഴ്ത്തിയ പ്രതികാരമിപ്പോളും ആഞ്ഞുകൊത്താനായി തക്കംപാർത്തിരിപ്പുണ്ട്. എന്നോ നിങ്ങളുടെ നോട്ടങ്ങളിൽ പൊള്ളി വ്രണമുണങ്ങാതെ ചലമൊലിക്കുന്ന വലിയൊരു അറയുണ്ടതിനുള്ളിൽ. അതിൻ്റെ ബഹിർസ്ഫുരണങ്ങൾ നിങ്ങൾക്ക് താങ്ങാനായെന്നു വരില്ല. പലപ്പോളും ഉള്ളിലെ നീറ്റലൊളിപ്പിച്ച് നിങ്ങളെ തളർത്താനായി അവൾ ഓർമ്മപ്പെടുത്തിയ അമ്മയില്ലായ്മ നിങ്ങളെ തൊട്ടിട്ടേയില്ലെന്ന് ഇപ്പോളും അവൾക്കുറപ്പുണ്ട്. അതുകൊണ്ടാണല്ലോ അരക്കെട്ടിനുതാഴെ അന്നും ഇന്നും നിങ്ങൾക്ക് നനവുപറ്റുന്നത്. എങ്കിലും അവളുടെ ഉടലളവുകളിൽ ത്രസിക്കുന്ന നയനസുഖിയന് മനസ്സ് തെറ്റിപ്പോകുന്ന മൂന്നിടങ്ങളുണ്ട്. ഒന്ന് പെങ്ങളൂട്ടിയുടെ പുറകിൽ ബോഡീഗാർഡ് ചമഞ്ഞ് മസിലു പെരുപ്പിച്ച് നടക്കുമ്പോളാണത്. തൻ്റെ കണ്ണുകൾ എങ്ങനെയാണ് മറ്റൊരുവളിൽ സഞ്ചരിച്ചിരുന്നതെന്ന് എതിർവശത്തെ പാമരനെനോക്കി അളക്കാനും അവൻ്റെ മെക്കിട്ടുകേറി കൈതരിപ്പ് തീർത്ത് ആളാകാനും ശ്രമിക്കുമ്പോൾ നോട്ടം തെറ്റാതെ ഒളിപ്പിച്ച ചിരിയോടെ അരക്കെട്ടിലെ നനവിൽ നിങ്ങളിലെ…
Author: Nafs nafs
മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്‌രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്‍പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ കണക്ട് ചെയ്യാനുള്ള മൈലാഞ്ചിപ്പാട്ടുകൾ സെറ്റു ചെയ്ത് വരൻ്റെ പെങ്ങൾ മൈക്കിലൂടെ എല്ലാവരെയും മുറ്റത്തെ പച്ചനിറത്തിൽ അലങ്കരിച്ച പന്തലിലേക്കു ക്ഷണിച്ചു. കുഞ്ഞിമ്മയും മറ്റ് അമ്മായിമാരും കൈപ്പിടിച്ച് പുതുമണവാളൻ അൻഷാജിനെ പന്തലിലേക്കു കൊണ്ടുവരുമ്പോൾ അവൻ്റെ മുഖം നാണിച്ചു ചെമന്നു. അമ്മിക്കല്ലിൽ അരച്ചെടുത്ത മൈലാഞ്ചി ഈർക്കിലികൊണ്ട് മണവാളന്റെ കൈവെള്ളയില്‍ തൊട്ടുവച്ചുകൊണ്ട് വല്യമ്മായി കുഞ്ഞിമ്മ മൈലാഞ്ചിക്കല്ല്യാണത്തിന്റെ ചടങ്ങുകൾക്ക് തുടക്കമിട്ടു. ഒപ്പനശീലുകളുടെ താളത്തിനൊത്ത് കൈ മുട്ടി ഓരോരുത്തരായി അവൻ്റെ രണ്ടു കൈവെള്ളകളിലും മൈലാഞ്ചിച്ചോപ്പ് തൊടുവിച്ചു. പാട്ടും മേളവും കൊഴുക്കുന്നതിനിടയിൽ കൈകൊട്ടിത്തളർന്ന കുഞ്ഞിമ്മ പറഞ്ഞു. “ മോനേ അൻഷു. ഓളെ വീട്ടിലും ഇന്നെന്നെയല്ലേ മൈലാഞ്ചിമംഗലം. ഇയ്യാ വീഡിയോക്കോള് വിളിക്ക്. ഓളും മൈലാഞ്ചി ഇട്ടുകഴിഞ്ഞിണ്ടാവും. പെണ്ണിന്റെ വീട്ടിത്തെ മൈലാഞ്ചിമംഗലത്തിന്റെ വിസായങ്ങള് ഞമ്മക്കും ഒന്ന് കാണാലോ.” കൂട്ടുകാരിലൊരാൾ പുതുപ്പെണ്ണിൻ്റെ മൊബൈലിലേക്കു വീഡിയോകോൾ ചെയ്തു. സോയയ്ക്കും ചുറ്റും ഒപ്പനമുട്ടി ആർപ്പുവിളിക്കുന്ന കൂട്ടുകാരികളിലൊരാൾ കോൾ…
ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറിതൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണിയുണ്ടാക്കിക്കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് വില്ലനായി വന്ന പവർക്കട്ടിൽ തിമിർത്തുപെയ്ത മഴയിൽ വീടിന്നകവും പുറവും ഒന്നുപോലെ കറുത്തപ്പോളാണ് കൺമുന്നിൽ കുടിച്ചുപൂസായി ലക്കുകെട്ടൊരു തെങ്ങ് ചുഴലി ബാധിച്ചു മറിഞ്ഞുവീണ് അയൽവക്കത്തെ ഒരു വീടിൻ്റെ അടുക്കള മാറ്റിയിട്ടതും കാലുപൊട്ടിയ കളിക്കൂട്ടുകാരനെയോർത്ത് (സത്യത്തിൽ അവൻ കളിക്കൂട്ടുകാരനല്ല ഞങ്ങളുടെ black cat ആണ്. Body guard ) തലയിൽ കൈവച്ച് തലങ്ങും വിലങ്ങും അതേ മഴയത്തിറങ്ങി ഞങ്ങൾ മണ്ടിയതും. അന്നാണ് അതുവരെ കാണുമ്പോളേക്കും കടന്നൽ കുത്തി വീർത്തിരുന്ന മുഖംതിരിച്ചിരുന്ന മനുഷ്യന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് കരഞ്ഞതും ആസ്പത്രീലെ കാര്യങ്ങൾ മത്സരിച്ച് നോക്കിയതും. (പിന്നെ വീണ്ടും മുഖംവീർപ്പിച്ച് തമ്മിൽ നോക്കാണ്ടായി) തൻ്റെ വാപ്പാന്റെ ചൂടും മണവും ഇപ്പളും മെത്തയിൽ ബാക്കിയിരിപ്പുണ്ടോന്ന് തൊട്ടുനോക്കി ഉമ്മ കവിളുതുടച്ചിരിക്കുമ്പോളാണ് വല്ലിപ്പാൻ്റെ ഖബറടക്കം കഴിഞ്ഞുവന്നവർ പറഞ്ഞതുകേട്ട് മോളും മക്കളും തനിച്ചായിപ്പോയതിന്റെ ഇടിത്തീയിൽ സാറാൻപുതപ്പ് വേഗത്തത്തിൽ വലിച്ചുടുത്ത്…
മഴ എനിക്കെപ്പോളും ഒരു കാരണംമാത്രമാണ്. ഒന്നു നനയാൻ, വെന്തൊലിക്കുന്ന ഉടലിനെ തണുപ്പിക്കാൻ ചമ്മല വീണ, പള്ള കയ്യേറിയ മുറ്റമടിക്കാതിരിക്കാൻ മുറിക്കുള്ളിൽ പൂത്ത_ നാറ്റമുണ്ടാക്കുന്ന തുണി അലക്കാതിരിക്കാൻ പനിച്ചൂടിൻ്റെ പുതപ്പുചുറ്റി ഉറക്കപ്പിച്ചിൻ്റെ കുളിരണിയാൻ കുളിക്കാതിരിക്കാൻ പകലിൻ്റെ ഇരുട്ടിൽ നിദ്രയുടെ മഞ്ചലിലേറിയ വിഷപ്പിനെ നാടുകടത്താൻ നനഞ്ഞൊട്ടിയ അടുപ്പിനെ പുറമ്പോക്കിലെറിഞ്ഞ് തീൻമേശയിൽ ഹോട്ടലിനെ കുടിയിരുത്താൻ മടിപിടിച്ചിരിക്കുന്ന വീടിനു തൊഴിലുറപ്പുകൊടുത്ത് വിളിച്ചുണർത്താതിരിക്കാൻ മഴ എനിക്കെന്നും ഒരു കാരണംമാത്രമാണ്. അരുതുകൾക്കുമീതേ കുട നിവർത്തിപ്പിടിക്കാൻ ഉപ്പുകൂടിപ്പോയൊരു കഞ്ഞിമാത്രമാണെനിക്കീ മഴ! #### #### #### #### #### ഹഫ്സത്ത് അരക്കിണർ© ••••••••••••••••••••••••••••••••• എനിക്കറിയാം ഇതുവായിച്ച് ചളി വാരിയെറിയാൻ ഒരു കൂട്ടർ എൻ്റെ മുറ്റത്തു കാത്തുനിൽപ്പുണ്ടെന്ന്. അരുതരുതേ, എന്നോ വറ്റിപ്പോയൊരു നൂൽപ്പുഴയാണിന്നും അക്കരെ തോണിയും ചിതലെടുത്തൂ. പെയ്തുതോരാത്തൊരു വർഷകാലത്തിൻ്റെ തൊടിയിലൊരു ഓർമ്മക്കുട ഞാനും നനഞ്ഞുനിൽപ്പൂ. #എൻ്റെ_രചന #മഴ
ഒറ്റമുറിപ്പെരയുടെ ഓട്ടക്കണ്ണുള്ള മേൽക്കൂര രാത്രിയാകാശം കണ്ടുകിടന്നു. പച്ചച്ചോര മണക്കുന്ന തറയിൽ ചോണനുറുമ്പുകൾ പാഞ്ഞുനടക്കുന്നതു നോക്കി ചോതിപ്പെണ്ണ് കമെഴ്ന്നുതന്നെ കിടന്നു. പെറുന്നതിനിടയിൽ ചോരയൊലിപ്പിച്ച് അവളുടെ അമ്മ ചത്തുകിടന്നത് ആ തറയിലാണ്. ചലനം നിലച്ച അമ്മയുടെ ചോരയിൽക്കുതിർന്ന തുടകൾ തറയിൽക്കിടന്നു പെടയ്ക്കുന്നുണ്ട്. അപ്പൻ അമ്മയുടെ യോനിയിൽനിന്നു ചോരപൈതലിനെ പുറത്തെടുത്ത് മുളിപ്പുല്ലിന്മേൽ വിരിച്ച തോർത്തിൽ കിടത്തി. പെരയുടെ തകരവാതിൽ തുറന്ന്, പുറത്തോട്ടിറങ്ങിയ അപ്പൻ കാഞ്ഞിരമരത്തിൻ്റെ ചോട്ടിലിരുന്ന് പെരയിലേക്കു തിരിഞ്ഞുനോക്കി തള്ളയെ കൊന്നോനെന്നു പറഞ്ഞോണ്ടു ദെണ്ണപ്പെട്ടിരുന്നു. ഓരോന്ന് ഓർത്തും പേർത്തും പെണ്ണ് തറയുടെ കിനിപ്പിൽ തടവിക്കൊണ്ടു കിടന്നു. വെയില് മൂക്കുംവരെ പെരനിറയേ കാച്ചെണ്ണയുടെ മണമായിരുന്നു. താളിയൊടിച്ചു വന്ന പെണ്ണ് കുളിപ്പുരയിൽ മലച്ചുകിടക്കണ അമ്മയെക്കണ്ട് അലമുറയിട്ടു. അപ്പൻ വള്ളിച്ചൂരൽ മെടയുന്നതു നിർത്തി നാലഞ്ചു വാഴയില വെട്ടി. മരപ്പാളികൊണ്ടുള്ള ജനലടച്ച് നീരുവന്ന് വീർത്ത പെമ്പറന്നോത്തിയെ എങ്ങനൊക്കെയോ മുറിയിലെ തറയിൽക്കിടത്തി. കാലൻകോഴി കരഞ്ഞപ്പോ മുളിപ്പുല്ലിൻകൂട്ടം കാറ്റിലാടി വിറച്ചു. കണ്ണീരും ഇളംചൂടുവെള്ളോം മുക്കി പെണ്ണ് മേഘക്കെട്ടുപോലുള്ള പൈതലിനെ…
കുഞ്ഞോള് ഒരുപാടു ദൂരം പിന്നിട്ട് മുന്നോട്ടു കുതിച്ച ബസ്സ് അല്പനേരത്തേക്കൊന്ന് നിന്നുകിതച്ചു. ബ്ലോക്കിൽക്കിടന്നു മുരണ്ട ബസ്സിൽ തിക്കിയും തിരക്കിയും ബസ്സിന്റെ ജനലോരത്തെ അഴികളിൽ എത്തിപ്പിടിക്കാൻ വെമ്പിയ മിഴികൾ മാത്തോട്ടത്തെ മാഞ്ചുവട്ടിൽത്തന്നെ ബസ്സിനൊപ്പം കിതപ്പ് തുടർന്നു. നടന്നിട്ടും നടന്നിട്ടും മതി വരാത്ത വഴികളിനിയുമെത്രയോ… പോകണമെന്നു കൊതിച്ച് മതമേലാളന്മാരാൽ ഇതുവരേയും ചെന്നെത്താനാകാതെ സന്ദർശിക്കാൻ ബാക്കിെവച്ച ഇടങ്ങൾ. അടഞ്ഞു കിടക്കുന്ന ആ വലിയ ഗെയ്റ്റിനെ തള്ളിമാറ്റി എന്റെ മിഴികൾ വലത്തോട്ടു തിരിഞ്ഞു. ചെറിയൊരു ബഹളം. മാമ്പഴം പറിക്കുന്നവരുടെ ബഹളമാണ്. നിറയേ കായ്ച്ചു തൂങ്ങിനിൽക്കുന്ന മാമ്പഴങ്ങളിലൊന്ന് ഉമ്മയെപ്പോലെ ചിരിക്കുന്നതായി തോന്നി. കൂടെ പരിചയമില്ലാത്ത കുറെ തേനൂറുന്ന മുഖങ്ങളും. ഞാൻ ഉമ്മയെത്തന്നെ നോക്കിനിന്നു. ഉപ്പയുടെ പഴയ കാലൻ കുട ഇപ്പോളും ഉമ്മ ഇടതു കയ്യിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. താഴേ വയ്ക്കാതെ… നഫീസു എവിടെ? ബസ്സിന്റെ അഴികളിൽപ്പിടിച്ച് എത്തിനോക്കി. തൊട്ടിലിൽ കിടക്കുന്ന അവളുടെ നനുത്ത കുഞ്ഞുവിരലുകൾ എന്റെ മിഴികൾക്കുനേരേ നീട്ടി ഉമ്മയെ വിളിക്കുന്നുണ്ട്. അവളുടെ ഭാഗ്യം! അവൾക്കിപ്പോളും ഉമ്മയുടെ ചൂടുപറ്റി കിടക്കാനാവുന്നുണ്ടല്ലോ.…
ലേബര്‍റൂമിൻ്റെ വാതില്‍ മലർക്കേ തുറക്കുകയും അടയുകയും ചെയ്തുകൊണ്ടേയിരുന്നു. ആരൊക്കെയോ പുറത്തേക്കു പോവുകയും തിരിച്ചുകയറുകയും ചെയ്യുന്നു. വാതിലിൻ്റെ ചില്ലുജാലകത്തിലൂടെ എത്തിനോക്കിക്കൊണ്ടിരുന്ന അയാൾ അന്നേരമെല്ലാം അകത്തേക്കു കയറിപ്പോകാൻ തിടുക്കംകൂട്ടി. ഒരു മുൻകരുതലെന്നോണം സർജറി വേണ്ടിവരുമെന്നു ഡോക്ടർ എഴുതിവാങ്ങിച്ചതുമുതൽ അയാൾ കൂട്ടിലിട്ട വെരുകിനെപ്പോലെ ഞെരിപിരികൊണ്ട് ലേബർറൂമിന്റെ വാതിൽക്കൽത്തന്നെയുണ്ട്. അയാളെപ്പിടിച്ചു പുറത്താക്കാൻ നഴ്സുമാരിൽ ചിലർ പണിപ്പെടുന്നുണ്ട്. “എൻ്റെ മോനോട് ഗുസ്തി പിടിക്കാതെ അവന്റെ ഭാര്യയുടെ അടുത്തേക്കു ചെല്ലീൻ.” തലനരച്ചൊരു സ്ത്രീ എഴുന്നേറ്റു വന്ന് നേഴ്സുമാരോട് അക്ഷമയായി അവരുടെ തൊഴിലിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. “പേറെടുക്കുന്നിടത്ത് ഡോക്ടർക്കും നേഴ്സുമാർക്കും കാര്യമായ പണിയൊന്നുമില്ല. പണിയെടുക്കേണ്ടതു മുഴുവനും പെണ്ണേല്ലേ. വേദന വരുമ്പോ ഒന്നു മുക്കാനാണ് ഇത്രേം വലിയ ആശുപത്രീം ലേബർ റൂമും. പ്രസവിക്കേണ്ട പണി നിൻ്റെ പെണ്ണിന് നന്നായി ചെയ്യാനറിയില്ലെങ്കിൽ ഇങ്ങനെ ലേബർറൂമിനുമുമ്പിൽ നെഞ്ചു തടവിക്കൊണ്ടു നിൽക്കാം.” അല്ലെങ്കിലും ലേബർറൂമിനു വെളിയിലുള്ള പുരുഷൻ്റെ ചിന്തകളെക്കുറിച്ച് ആകെ ആധിയുള്ളത് അയാളുടെ അമ്മയ്ക്കുമാത്രമാണ്. ഡെലിവറിടേബിളിൽ കിടക്കുന്ന പെണ്ണിന് ഇതൊന്നുമറിയേണ്ടാ. “ഞാൻ നാലെണ്ണത്തിനെ പെറ്റത് ഒരാസ്പത്രിയും…
മാർച്ച് 8 വനിതാദിനം.തലേദിവസം വൈകീട്ട് 5:38വരെ കൂട്ടക്ഷരങ്ങളിൽ വനിതാദിനം പ്രമാണിച്ചു തന്ന പെൺയുഗം എന്ന ചലഞ്ചിൽ എഴുതുന്നില്ലായെന്നുതന്നെ തീരുമാനിച്ചതായിരുന്നു ഞാൻ. അതു മറ്റൊന്നുംകൊണ്ടല്ലാ, കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിതുവരെയില്ലാത്ത തിക്കും തിരക്കുംകൂടെ തമ്മിൽ കൂട്ടിയിടിച്ച് ആകെ എഴുത്തിന്റെ ട്രാഫിക്ജാമിൽ അൽകുൽത്തായിരിക്കുന്നതിനാൽ വേണ്ട തലേ നീ അങ്ങോട്ടു സ്റ്റിയറിംഗ്ങ് തിരിക്കാതെ പോയി റസ്റ്റെടുത്തോ എന്നു പറഞ്ഞു മാറിയിരുന്നതാണ്. സ്ത്രീയെന്ന നിലയിൽ ഒരുപാട് അഭിമാനിക്കുന്നവളാണു ഞാൻ. എനിക്കേറ്റവും ഇഷ്ടം വെറുതേ കിടന്ന് റസ്റ്റെടുക്കുന്നതാണ്. ഒപ്പം നല്ല മടിയും. പക്ഷേ, ഇന്നലെ മകളുടെ സ്കൂളിലെ വാർഷികപ്പരിപാടിക്കു പോയപ്പോളുണ്ടായ ഒരു സംഭവം വണ്ടിയുടെ ഗിയറു മാറ്റി സ്റ്റിയറിഗ്ങ് വീണ്ടും പെൺകോയ്മയിലേക്കു തിരിക്കാനെന്നെ നിർബന്ധിച്ചു. എന്നെ ഉറങ്ങാൻ അനുവദിക്കാതെ അതിനെക്കുറിച്ച് ഇവിടെ തീർച്ചയായും എഴുതണമെന്ന നിർത്താതെയുള്ള ഹോണടി. പകലു വേണമെങ്കിൽ ഉറങ്ങിത്തീർത്തോ എന്നു പറഞ്ഞൊരു കിളി പറന്നുപോയി. അപ്പോൾ നേരത്തേ പറഞ്ഞതുപോലെ സമയം മാർച്ച് 7 വൈകിട്ട് 5:38. സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകുന്ന അയൽപക്കത്തുള്ള തമിഴ്നാട്ടുകാരി സഹോദരിയെ യാത്രയാക്കാൻ…
കരിമ്പനകളിൽ കാറ്റിരമ്പി. വെയിലെരിയുന്ന നേരത്ത് ജമാലു ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. നിരത്തിനപ്പുറത്തെ തുവരക്കാടുകളും മൈലാഞ്ചിക്കുന്നും വെയിലിനുചോട്ടിൽ മഞ്ഞപുതച്ചു. അതിനപ്പുറത്താണ് പള്ളിക്കാട്. പള്ളിക്കാടിൻ്റെ അതിരുകളിൽനിന്ന് ആകാശത്തേക്കു ചാഞ്ഞുലയുന്ന പൈൻമരങ്ങളിലേക്ക് അവൾ ഉറ്റുനോക്കിയിരുന്നു. ഉമ്മച്ചി ആ മരത്തിലൂടെയാണ് ആകാശത്തേക്കു കയറിപ്പോയത്. അതുവഴിതന്നെ തിരിച്ചുവരുമായിരിക്കും. അവൾ ഇമ വെട്ടാതെ ആകാശത്തിന്റെ അതിരിലേക്കു നോക്കിയിരുന്നു. മേഘക്കീറുകളിൽനിന്നു സ്ഫടികമണികൾ ഉരുണ്ടുനീങ്ങുന്നു. പെട്ടെന്ന് ചുരത്തിനുമുകളിൽ ഒരു ലോറി മുരണ്ടുനിന്ന് ആകാശത്തേക്കു ചെമ്മണ്ണുയർത്തി. അവൾ മിഴി ചിമ്മിത്തുറന്നു. ശൂന്യമായ ആകാശത്ത് ചെമ്മണ്ണു താഴുന്നതുവരെ ജമാലു നോക്കിനിന്നു. ചുരം കേറിയെത്തുന്ന ലോറിക്കാർക്കു പാളയമൊരുക്കി ചെറിയ പീടികകൾക്കുമുകളിലായി ജരയും ജീർണ്ണതയും ബാധിച്ച നാലഞ്ചു അരയാലുകളും മാവുകളും പരസ്പരം കൈകാലുകൾ കോർത്തു പന്തലിച്ചുനിൽക്കുന്നു. ലോറിയിൽനിന്നിറങ്ങിയ രണ്ടു പേർ അരയാലുകൾക്കടുത്തേക്കു നടക്കുന്നു. മെല്ലിച്ചു നീണ്ടൊരു ചെറുപ്പക്കാരനും തടിച്ചു വയറുചാടിയൊരു മദ്ധ്യവയസ്കനും. മുത്തച്ഛൻമാവിനു ചോട്ടിലെ പരന്ന തണലുകളിലൊന്നിലേക്കു നീക്കിയിട്ട ബെഞ്ചിലിരുന്നു കുടവയറുള്ളയാൾ സിഗരറ്റിനു തീ കൊളുത്തി. അവൾ ഓർക്കുകയായിരുന്നു. ഒന്നല്ല, ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞുതന്നെ അവളെ വന്നുപൊതിഞ്ഞു. ആദ്യമായി കട്ടിമീശക്കാരനെക്കണ്ടതു…
പഞ്ചനക്ഷത്ര ആശുപത്രിയിലെ സർജിക്കൽ തീയേറ്ററിനു പുറത്ത് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ വാക്കുകളും ഓർമ്മകളും അയാൾക്കുമുമ്പിൽ ഇടറിക്കൊണ്ടേയിരുന്നു. ഉള്ളിലെ ആകുലതകളെപ്പേറിയ നെറ്റിയിലെ വരകളും കൺകുഴികളും, ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് നഴ്സുമാരോടു തട്ടിക്കയറുന്ന ഒരു വൃദ്ധൻ്റെ ചിത്രം അതേ മനോവ്യാപാരത്തോടെ അവിടെയിരുന്നവരുടെയെല്ലാം ഹൃദയ നൊമ്പരങ്ങളായി മാറി. അയാൾ ഏറേ പ്രതീക്ഷയോടെ നെഞ്ചിലൊട്ടിക്കിടന്നിരുന്ന മൊബൈലിൽ മകൻ്റെ നമ്പറിൽ കുത്തിക്കൊണ്ടിരുന്നു. ഒന്ന് ഒച്ചയെടുക്കാൻപോലും ഫോണിൻ്റെയറ്റത്ത് ആരുമില്ലെന്ന തിരിച്ചറിവിൽ ഹൃദയം മുറിഞ്ഞതിൻ്റെ നെടുവീർപ്പുകളോരോന്നും മൊബൈലിനൊപ്പം ഷർട്ടിൻ്റെ പോക്കറ്റിലേക്കിറക്കിവെച്ച് നെഞ്ചിൽ, ചുളിവുകൾവീണ കൈപ്പത്തിയാൽ അമർത്തിത്തടവി. വൃദ്ധൻ തൻ്റെ കൈകൾ രണ്ടും മുന്നോട്ടു നീട്ടി. വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് കണ്ണീരിറ്റി കാഴ്ച മങ്ങുമ്പോൾ കൈകളിലേക്കാദ്യമായി ഏറ്റുവാങ്ങിയ ചോരപ്പൈതലിനെ നെഞ്ചോടമർത്തി അയാൾ നെറ്റിയിൽ അമർത്തിച്ചുംബിച്ചു. അവൻ വളർന്നുവളർന്ന് വലിയ മൾട്ടി നാഷണൽ കോർപ്പറേറ്റിലെ സീഈഓ ആയിരിക്കുന്നു. ഓർമ്മകളിലെ ഓടിട്ട നാലുകെട്ടിനുള്ളിൽ അവൻ്റെ കാലുകളിലെ തളകളുടെ കിലുക്കം ഉയർന്നു കേട്ടു. സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടടുക്കുന്നു. അവളുടെ സർജറി തുടങ്ങിക്കാണും. സൂരജിതുവരെയും എത്തിയിട്ടില്ല. “നാളെ പുലർച്ചക്കുതന്നെ ഞാൻ എത്തിക്കോളാം…