Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓട്ടക്കണ്ണ്
ജീവിതം വീട്

ഓട്ടക്കണ്ണ്

By Nafs nafsMay 25, 2024Updated:June 3, 20248 Comments2 Mins Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ഒറ്റമുറിപ്പെരയുടെ ഓട്ടക്കണ്ണുള്ള മേൽക്കൂര രാത്രിയാകാശം കണ്ടുകിടന്നു. പച്ചച്ചോര മണക്കുന്ന തറയിൽ ചോണനുറുമ്പുകൾ പാഞ്ഞുനടക്കുന്നതു നോക്കി ചോതിപ്പെണ്ണ് കമെഴ്ന്നുതന്നെ കിടന്നു. പെറുന്നതിനിടയിൽ ചോരയൊലിപ്പിച്ച്  അവളുടെ അമ്മ ചത്തുകിടന്നത് ആ തറയിലാണ്. ചലനം നിലച്ച അമ്മയുടെ ചോരയിൽക്കുതിർന്ന തുടകൾ തറയിൽക്കിടന്നു പെടയ്ക്കുന്നുണ്ട്. അപ്പൻ അമ്മയുടെ യോനിയിൽനിന്നു ചോരപൈതലിനെ പുറത്തെടുത്ത് മുളിപ്പുല്ലിന്മേൽ വിരിച്ച തോർത്തിൽ കിടത്തി. പെരയുടെ തകരവാതിൽ തുറന്ന്, പുറത്തോട്ടിറങ്ങിയ അപ്പൻ കാഞ്ഞിരമരത്തിൻ്റെ ചോട്ടിലിരുന്ന് പെരയിലേക്കു തിരിഞ്ഞുനോക്കി തള്ളയെ കൊന്നോനെന്നു പറഞ്ഞോണ്ടു ദെണ്ണപ്പെട്ടിരുന്നു. ഓരോന്ന് ഓർത്തും പേർത്തും പെണ്ണ്  തറയുടെ കിനിപ്പിൽ തടവിക്കൊണ്ടു കിടന്നു.

 

വെയില് മൂക്കുംവരെ പെരനിറയേ കാച്ചെണ്ണയുടെ മണമായിരുന്നു.   താളിയൊടിച്ചു വന്ന പെണ്ണ് കുളിപ്പുരയിൽ മലച്ചുകിടക്കണ അമ്മയെക്കണ്ട് അലമുറയിട്ടു. അപ്പൻ വള്ളിച്ചൂരൽ മെടയുന്നതു നിർത്തി നാലഞ്ചു വാഴയില വെട്ടി. മരപ്പാളികൊണ്ടുള്ള ജനലടച്ച്  നീരുവന്ന് വീർത്ത  പെമ്പറന്നോത്തിയെ എങ്ങനൊക്കെയോ മുറിയിലെ തറയിൽക്കിടത്തി. കാലൻകോഴി കരഞ്ഞപ്പോ മുളിപ്പുല്ലിൻകൂട്ടം കാറ്റിലാടി വിറച്ചു.

   

കണ്ണീരും ഇളംചൂടുവെള്ളോം മുക്കി പെണ്ണ് മേഘക്കെട്ടുപോലുള്ള പൈതലിനെ തൊടച്ചോണ്ടിര്ന്നു. കൊച്ചിൻ്റെ പൊക്കിൾക്കൊടിയറ്റത്ത് വാഴക്കറ നീലിച്ചുകിടക്കുന്നു.  താഴേക്കുന്നിലെ പ്രസവിച്ച പെണ്ണു വന്ന് കുപ്പായംപൊക്കി കൊച്ചിനെ പാലുകുടിപ്പിച്ചേച്ചും പോയി. രണ്ടു നാലു മിനിറ്റു കഴിഞ്ഞില്ലാ. ചോതിപ്പെണ്ണിൻ്റെ  നെഞ്ചിലൊട്ടിയിരുന്ന അനിയൻകുഞ്ഞിൻ്റെ കാലുകൾ രണ്ടു മിനിറ്റുനേരം പെടച്ചു. ശകലം പെടച്ചപ്പോത്തന്നെ കുഞ്ഞിന് അനക്കമില്ലാണ്ടായി. ഇരച്ചുവന്നൊരു മഴ തുരുമ്പിച്ച തകരഷീറ്റിമ്മേൽ വീണുകരഞ്ഞ് തറയെ നനച്ചു. കണ്ണീരൊലിപ്പിച്ച് പെണ്ണെഴുന്നേറ്റു. നനവു പറ്റിയ എട്ടിലെ പുസ്തകം പാവാടത്തുമ്പുകൊണ്ട് തുടച്ച് പ്ലാസ്റ്റിക്കുഷീറ്റിട്ടു മൂടി അപ്പനെയോർത്തു. അപ്പനെ പോലീസുകാര് തല്ലിയിട്ടുണ്ടാവോ?

 

 “ആരും കേറിവരാനില്ലാത്തിടത്ത് നമ്മള് പാർക്കുന്നെന്തിനാപ്പാ…” പച്ചച്ചോര മണക്കുന്ന തറയിൽ  പെണ്ണ് മലർന്നുകിടന്ന് ഓട്ടക്കണ്ണുള്ള മേൽക്കൂരയിലൂടെ ആകാശംനോക്കി. കണ്ണിനു കനം തൂങ്ങിവരുന്നു. കണ്ണുകളയഞ്ഞു. കാച്ചെണ്ണയുടെ മണം നെറുകയിൽ പതിഞ്ഞതുപോലെ…  

 “മോളെ പടിപ്പിക്ക്യണോം. നല്ല വഴിയുള്ളെ സൈഡില് വീട് എടുക്കെണം.”

 

“എങ്ങനെങ്കിലും ഇവിടുന്ന് നല്ലൊരു സ്ഥലത്ത് പോണം.”

അപ്പനും അമ്മയും കൈകോർത്തു കിടന്ന് ആകാശം കാണുകയാണ്. നേർത്ത മഴക്കപ്പോൾ കൊലുസിന്റെ താളം. ഇരുട്ടിൽ കുളിപ്പുരക്കടുത്തുള്ള കാഞ്ഞിരമരത്തിൻ്റെ ചോട്ടിൽനിന്നു ചെന്നായ്ക്കളും കുറുനരികളും ഓരിയിടുന്നതിൻ്റെ നേർത്ത ഒച്ച.

 

“നാലു സൈഡും ഒറ്റ വഴിപോലുമില്ലാ. അടുത്തെങ്ങും ഒറ്റപ്പെരപോലുമില്ലാ നിങ്ങ നോക്കീൻ. ഇത്രം വണ്ണോം തടിയോള്ള പെണ്ണിനെ ഞാനൊറ്റക്കെങ്ങനെ കാട്ടിലൂടെ എടുത്തോണ്ടാവാനാന്ന്. എൻ്റെ മേല് ഒര് കുറ്റോമില്ല.”

അപ്പൻ കൈകളുയർത്തിപ്പിടിച്ച് കൈയാമത്തിലേക്കു നോക്കി  വിലപിച്ചു. 

“ആർക്കും കേറിവരാമ്പറ്റാത്തിടത്ത്  പാർക്കുന്നെന്തിനാ!”

ചാനലുകാരി കൈയിലെ നീളൻ മൈക്ക് അപ്പൻ്റെനേരേ നീട്ടി.

 

“ഒരുപിടി മണ്ണും ഇല്ലാത്തോണ്ട് ഞമ്മ കാടിൻ്റെയുള്ളില് ഇങ്ങനേലും  കേറിക്കെടക്ക്ന്നു. അത് ഇങ്ങനാവൂന്ന് ഞമ്മയറിഞ്ഞോ ഏമാന്മാരേ…” അപ്പൻ്റെ വാക്കുകൾ മുറിഞ്ഞു.

“ഇന്നലിംകൂടെ ആരോഹ്യകേന്ത്രത്തീ ചെന്നിറ്റ് ഓളെയൊന്ന് ബെന്നോക്കാൻ പറഞ്ഞതാ. ആരും ബന്നില്ലാ. എന്റെ കൈയേലൊരു ഫോൺപോലുമില്ലാ.”

പോലീസുകാര് പിടിച്ചുവലിച്ച് കൊണ്ടോവുന്നതിനിടയിൽ അപ്പൻ കരഞ്ഞോണ്ടിര്ന്നു. 

 

“കൈയില് കാശില്ലാത്തോര്  മക്കളെണ്ടാക്കാൻ നിക്കരുത്.” നേഴ്സമ്മ, സിസിലിച്ചേടത്തി കാട്ടുപൂച്ചയെപ്പോലെ മുരണ്ടു.

നെഞ്ചുപൊട്ടി ശ്വാസം വെലങ്ങി പെണ്ണ് ഉറക്കത്തിന്നു പെടഞ്ഞെണീറ്റു. മുറിയുടെ മൂലയിലെ വിറകടുപ്പിൽ അപ്പോളും കനലെരിഞ്ഞുകൊണ്ടിരുന്നു. ഇലഞ്ഞിമരച്ചോട്ടിൽ കുറുനരികൾ കടിപിടികൂടുന്നു.

 

“കുഞ്ഞിപെണ്ണ് പെരയിൽ ഒറ്റെക്കാണ്. യെന്നെ കൊണ്ടോവല്ല് ഏമാന്മാരേ.”

 

 മൊബൈൽപ്പെട്ടിക്കുള്ളിലെ തകരവീടിനെ കൊത്തിപ്പറിച്ച് കഴുകൻക്കണ്ണുകൾ ഇളംചോരയുടെ മണം പിടിച്ച് കാടിനുചുറ്റും വട്ടമിട്ടുപറന്നു. വിണ്ടുകീറിയ ചുമരുകളിലെ അരണ്ട വെട്ടത്തിൽ ഒരു പെങ്കൊച്ചിൻ്റെമാത്രം നിഴലുകൾ കട്ടപിടിച്ചുനിന്നു. ഒറ്റമുറിപ്പുരയുടെ തകരഷീറ്റിനുമീതേ പെയ്തൊഴിയാണ്ടൊരു മഴ മുളിപ്പുല്ലിൻക്കൂട്ടത്തിനുചുറ്റും വിറങ്ങലിച്ചുനിന്നു.     

       °°°°°°°°°°°°°°

©ഹഫ്സത്ത് അരക്കിണർ

#വീട്

Post Views: 21
7
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

8 Comments

  1. Sunandha on May 21, 2025 11:45 AM

    എന്തൊരു എഴുത്ത്…
    കാർമേഘങ്ങൾ മനസ്സിൽ ഇരുണ്ടുകൂടി, ഒന്ന് മിഴി ചിമ്മിയാൽ പെയ്തൊഴിയാൻ കാത്ത്‌ കണ്ണീരും.

    Reply
  2. Sayara Fathima KARU KUNNATH on May 21, 2025 4:19 AM

    👌🥰

    Reply
  3. Nishiba M on May 20, 2025 1:04 PM

    നോവുകൾ.. കണ്ണില്ലാത്ത നീതി..

    Reply
  4. Jalajanarayanan on May 28, 2024 7:51 AM

    നന്നായിട്ടുണ്ട് ❤️❤️

    Reply
  5. sabira latheefi on May 27, 2024 4:36 PM

    ഡിയർ നന്നായി എഴുതി. ആ കുടുംബത്തിന്റെ നോവ് മുഴുവൻ വരികളിൽ നിറഞ്ഞു നിൽപ്പുണ്ട്. നിയമം നിയമത്തിന്റെ വഴിയേ പോകുമ്പോൾ ചിലർ അനാഥർ ആകുന്നത് പോലും കാണുന്നില്ല

    Reply
  6. Seenanavaz on May 27, 2024 3:36 PM

    പ്രിയപ്പെട്ടവളേ…. എന്തൊരെഴുത്താണിത്🔥🔥🔥

    Reply
  7. റംസീനനാസർ ramseena on May 27, 2024 2:43 PM

    സുപ്പർ ആദിവാസികളുടെ ജീവിതം 🥺🥺🥺🥺

    Reply
    • Suma Jayamohan on May 20, 2025 9:01 PM

      ദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്ന മനുഷ്യ ജന്മങ്ങളുടെ ദുഃഖം നന്നായി എഴുതി👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.