Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴച്ചിത്രങ്ങൾ
ഓർമ്മകൾ ജീവിതം

മഴച്ചിത്രങ്ങൾ

By Nafs nafsJune 8, 2024Updated:July 7, 20244 Comments3 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറിതൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണിയുണ്ടാക്കിക്കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് വില്ലനായി വന്ന പവർക്കട്ടിൽ തിമിർത്തുപെയ്ത മഴയിൽ വീടിന്നകവും പുറവും ഒന്നുപോലെ കറുത്തപ്പോളാണ്  കൺമുന്നിൽ കുടിച്ചുപൂസായി  ലക്കുകെട്ടൊരു തെങ്ങ് ചുഴലി ബാധിച്ചു മറിഞ്ഞുവീണ് അയൽവക്കത്തെ ഒരു വീടിൻ്റെ അടുക്കള മാറ്റിയിട്ടതും കാലുപൊട്ടിയ കളിക്കൂട്ടുകാരനെയോർത്ത് (സത്യത്തിൽ അവൻ കളിക്കൂട്ടുകാരനല്ല ഞങ്ങളുടെ black cat ആണ്. Body guard ) തലയിൽ കൈവച്ച് തലങ്ങും വിലങ്ങും അതേ മഴയത്തിറങ്ങി ഞങ്ങൾ മണ്ടിയതും. അന്നാണ് അതുവരെ കാണുമ്പോളേക്കും കടന്നൽ കുത്തി വീർത്തിരുന്ന മുഖംതിരിച്ചിരുന്ന മനുഷ്യന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് കരഞ്ഞതും ആസ്പത്രീലെ കാര്യങ്ങൾ മത്സരിച്ച് നോക്കിയതും. (പിന്നെ വീണ്ടും മുഖംവീർപ്പിച്ച് തമ്മിൽ നോക്കാണ്ടായി)

തൻ്റെ വാപ്പാന്റെ ചൂടും മണവും ഇപ്പളും മെത്തയിൽ ബാക്കിയിരിപ്പുണ്ടോന്ന് തൊട്ടുനോക്കി ഉമ്മ കവിളുതുടച്ചിരിക്കുമ്പോളാണ് വല്ലിപ്പാൻ്റെ ഖബറടക്കം കഴിഞ്ഞുവന്നവർ പറഞ്ഞതുകേട്ട് മോളും മക്കളും തനിച്ചായിപ്പോയതിന്റെ ഇടിത്തീയിൽ സാറാൻപുതപ്പ് വേഗത്തത്തിൽ വലിച്ചുടുത്ത് അലമാരീന്നും ഉപ്പയുടെ രണ്ടു മൂന്ന് വെള്ളമുണ്ടുകൾ കവറിലാക്കി കൂർത്തിരുണ്ട മഴയെ വകവെയ്ക്കാതെ ഉമ്മയെന്റെ കൈപിടിച്ച് കാലുകൾ നീട്ടിവലിച്ചുനടന്നത് .

അന്നാദ്യമായിട്ടായിരുന്നു മൂക്കിന്നടുത്തു വന്ന് ഇടിവാളെത്രതന്നെ പേടിപ്പിച്ചിട്ടും ഇരുട്ടിലെ കുണ്ടും കുഴിക്കും വെളിച്ചം കാട്ടിത്തന്ന മിന്നൽപിണരുകളായി മിന്നിയ അറബിപദങ്ങൾമാത്രം വായിച്ചെടുത്ത് അദ്ഭുതത്തോടെ മോളിലോട്ടും താഴോട്ടും തിരിഞ്ഞും മറിഞ്ഞുംനോക്കി  ഭയത്തെ ഉള്ളിലൊതുക്കി തിരക്കിട്ടുനടന്നതും. നനഞ്ഞൊട്ടിയ മനുഷ്യരുടെ കണ്ണുകളിലെ വെള്ളശ്ശീലമറയ്ക്കുള്ളിൽ അളിങ്കാക്കയെ നോക്കി അസറു ഒരു മൂലയിൽ കാലുകൾ നീട്ടിയിരുന്നത് കാലമെത്ര കഴിഞ്ഞിട്ടും പൂർണ്ണമാവാത്ത മഴച്ചിത്രങ്ങളാണ്.

കുഞ്ഞോളും കുഞ്ഞോനും കൂനിക്കൂടിയ വിറകുമ്മാമന്റെ പേരമക്കളാണെന്നറിഞ്ഞതും ചോർന്നൊലിക്കുന്ന കൂര കണ്ട് കുറേ മിഴികൾ ചോർന്നൊലിച്ചതും അവിടെനിന്നു അവരെ വീട്ടിലേക്കു കൊണ്ടുവരാനും അവരുടെ വീട് നന്നാക്കികൊടുക്കാനും ഉപ്പയോടു പറഞ്ഞതും ഇടിവെട്ടുള്ള ഒരു കർക്കടകത്തിലായിരുന്നു.

 

അണ്ടിക്കമ്പനീൽ പണിക്കുപോയ അമ്മയെക്കാത്ത് സവിത ഷീറ്റുമറച്ച വീടിന്റെ ഒരു മൂലയിൽ നനഞ്ഞ അടുപ്പിനു മുന്നിലിരുന്ന് തീ കായാനാകാതെ പനിച്ചുതുള്ളിയതും പിന്നെയവിടെ തറ ഉയർന്നപ്പോൾ ഞങ്ങൾ സവിതയുടെ കൈപ്പിടിച്ച് തുള്ളിച്ചാടി ആ തറയ്ക്ക് മുകളിലൂടെ ഓടിക്കളിച്ചതും മഴ ചിണുങ്ങിനിന്ന ഒരു ചിങ്ങത്തിലായിരുന്നു.

 

ഇടവഴിയിലൂടെ കുത്തിയൊലിക്കുന്ന മഴയെ കടലുകാണിക്കാൻ കൊണ്ടുപോയിരുന്ന തോട്ടിൻവക്കിലൂടെ നടന്നിരുന്നപ്പോഴാണ് സജിതയെ കണ്ടതും അവളുടെയമ്മ തല തോർത്തിത്തന്ന് പാൽക്കോഫി ഇട്ടുതന്നതും. നിങ്ങളൊക്കെ ചായ കുടിക്കുമ്പോൾ ഞങ്ങൾ കോഫിയാണ് കുടിക്കുന്നതെന്നു പറഞ്ഞ് അന്ന് അവളുടെയമ്മ കോഫിയെ എനിക്കു പരിചയപ്പെടുത്തിത്തന്നു. പിന്നീടു ആ കോഫിയന്വേഷിച്ച് ഞാൻ പലപല വഴി നടന്നു. പലരെയും വിളിച്ചു . അവളെവിടെയെന്ന് ഈ നിമിഷംവരെയും അറിയില്ലെങ്കിലും ഞാനിപ്പോളും ആ കോഫി മുത്തിക്കുടിച്ച് അവിടെത്തന്നെയുണ്ട്.

മഴയെ ശല്യം ശല്യമെന്ന് ആരൊക്കെയോ ചേർന്നു പഴിച്ചനേരത്ത് നാണക്കേടു സഹിക്കാനാകാതെ മഴ മാറിനിന്ന ഒന്നു രണ്ടുദിവസങ്ങളിലാണ് സൈക്കിളോടിച്ചുപഠിക്കാൻ ഞാൻ തീരുമാനിച്ചത്. സൈക്കിൾ പിടിച്ചു തരാൻ കൂട്ടിനുവന്ന ഇത്താത്തയുടെ മോന്റെ തണ്ടും തടിയും ഗൗനിക്കാതെ അതുവഴിവന്ന രണ്ടു മുക്കുവച്ചെറുക്കന്മാർ “പെൺകുട്ടികൾ സൈക്കിൾ ഓടിക്കാൻ പാടില്ലെ”ന്നു പറഞ്ഞ് പിടിച്ചുവെച്ചതും കൈപിടിച്ചു തിരിച്ചതും ഒന്നിച്ചായിരുന്നു.

“കൈ വിടെടാ ചെക്കാ” ന്നു പറഞ്ഞ് ഞാൻ ഒന്നുകൊടുത്തതും എന്റെ വായിന്നും മൂക്കിനും ഞാനന്നു കുടിച്ച Boost is the secret of my energy യെ നിർവീര്യമാക്കി പുറത്തേക്കു തെറിപ്പിച്ച് അവന്റെ ഉരുക്കുമുഷ്ടി എൻ്റെ മുതുകത്ത് ആഞ്ഞുപതിച്ചതും വെള്ളിയോ പൊന്നോ എന്ന് ഈച്ചയെ എണ്ണാൻപോലും നിക്കാണ്ട് “പെൺകുട്ട്യോളെ അടിക്കാൻ പാടില്ല” ന്നു പറഞ്ഞ് വേദനയുടെ ഊക്കിൽ സൈക്കിളു പറത്താൻ പഠിച്ചതും പെട്ടെന്നുതന്നെ തിരികെ വീടുപിടിച്ചതും മഴച്ചാലു വറ്റിയ ഇടവഴിയിലായിരുന്നു. അതിൽപ്പിന്നെയാണാ മുക്കുവച്ചെറുക്കൻ എന്നെ കാണുമ്പോഴെല്ലാം ചിരിയുടെ നോട്ടമെറിഞ്ഞ് ലോഹ്യം ചമഞ്ഞത്. അന്നുമുതലാണ് ഞാനാദ്യമായി “പോടാ”വിളി പ്രക്ടീസുചെയ്തുതുടങ്ങിയതും. പിന്നെപ്പിന്നെ എന്നെ നോക്കിയിളിച്ചവന്റെയൊക്കെ മുഖം നോക്കി ആ വിളി പ്രാബല്യത്തിൽവരുത്തിയതും.

 

അന്നു പെയ്ത അതേ താളത്തിലാണ് ഇന്നും മഴപെയ്യുന്നതും തിമിർക്കുന്നതും. അന്നെല്ലാം മഴ, ദിവസങ്ങളോളം തോരാതെ ആഞ്ഞുപെയ്താലും ഒരു സ്ക്കൂളവധിക്കായി വേഴാമ്പലിനാേളം തപസ്സിരുന്നിട്ടുണ്ട്. ഇന്ന് മഴ തിമിർത്തുപെയ്യുമ്പോൾ ഓർമ്മമഴച്ചിത്രങ്ങൾ ചിരി പടർത്തുന്നുണ്ടെങ്കിലും, നോവിന്റെയും ഭയത്തിന്റെയും പുതുപുതുചിത്രങ്ങൾ മലവെള്ളപ്പാച്ചിലിൻ്റെ ആരവങ്ങളുയർത്തി ഭീതിയുടെ ഭിത്തികളിൽ വെള്ളക്കെട്ടുകളുടെ സംഹാരതാണ്ഡവമാടിയതിൻ്റെ ചുവടുകൾ തീർക്കുന്നു.

കുന്നും മലകളും ആണിവെച്ചുറപ്പിച്ചു നീട്ടിപ്പരത്തിയ ഭൂമിയാണിന്നു ഉദ്യോഗസ്ഥമാഫിയകളുടെ അത്യാർത്തിക്കു മീതേ പാറക്കല്ലുകളുരുട്ടിയും കുത്തിയൊലിച്ചും മനുഷ്യരെ കൂട്ടത്തോടെ പറഞ്ഞയക്കാൻ അവരുടെ വീടുകൾക്ക് മുകളിൽ മൺകൂനകൾ സൃഷ്ടിക്കുന്നത്. മെലിഞ്ഞൊട്ടിയ മേനിയിൽ ഒതുങ്ങാതാവുന്ന വെള്ളത്തെ കടൽ കാണിക്കാനുള്ള വ്യാപ്തിയില്ലാതെ പുഴ ഭൂമിക്കുമേൽ വാ പിളർത്തുന്നു. പ്രളയത്തിൽമുക്കുന്നു. മഴ കനക്കുമ്പോൾ നമ്മുടെ നെഞ്ചും കനക്കുന്നു. മഴപ്പെഴ്ത്തും മിഴിപ്പെഴ്ത്തും അവരെ യാത്രയാക്കുമ്പോൾ മനുഷ്യൻ പറയുന്നു നശിച്ച മഴ..!

പിന്നീടവൻ ഭൂമിയെ വെള്ളത്തിലും മണ്ണിലുമാഴ്ത്തിയ ഉദ്യോഗസ്ഥ_ഭരണവർഗ്ഗമാഫിയയ്ക്കു മുന്നിൽ യാചിച്ചുനിൽക്കുന്നു!

(കരയിലും കടലിലും മനുഷ്യരുടെ കരങ്ങള്‍ ചെയ്തുവെച്ചതുനിമിത്തം കുഴപ്പം വെളിപ്പെട്ടിരിക്കുന്നു.(30:41))

•°•°•°•°•°•°•°•°•°•°•°•°•°•°•°•°

Hafsath Arakkinar©

#എൻ്റെരചന

#മഴ

Post Views: 38
2
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

4 Comments

  1. Sajna on July 8, 2024 10:16 AM

    👍👍👌❤️

    Reply
  2. Jasna Basheer on July 7, 2024 8:07 PM

    ❤️❤️👍

    Reply
  3. Seenanavaz on July 7, 2024 4:57 PM

    👌❤️

    Reply
  4. sabira latheefi on June 8, 2024 7:44 PM

    👍🏻❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.