Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെൺയുഗം പുതുയുഗം
അനുഭവം ജീവിതം പെൺയുഗം രചനാമത്സരം

പെൺയുഗം പുതുയുഗം

By Nafs nafsMarch 8, 2024Updated:April 11, 202414 Comments5 Mins Read278 Views
Bookmark Now
Please login to bookmark Close

No account yet? Register

 മാർച്ച് 8 വനിതാദിനം.തലേദിവസം  വൈകീട്ട് 5:38വരെ കൂട്ടക്ഷരങ്ങളിൽ വനിതാദിനം പ്രമാണിച്ചു തന്ന പെൺയുഗം എന്ന ചലഞ്ചിൽ എഴുതുന്നില്ലായെന്നുതന്നെ തീരുമാനിച്ചതായിരുന്നു ഞാൻ. അതു മറ്റൊന്നുംകൊണ്ടല്ലാ, കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിതുവരെയില്ലാത്ത തിക്കും തിരക്കുംകൂടെ തമ്മിൽ കൂട്ടിയിടിച്ച് ആകെ എഴുത്തിന്റെ ട്രാഫിക്ജാമിൽ അൽകുൽത്തായിരിക്കുന്നതിനാൽ വേണ്ട തലേ നീ അങ്ങോട്ടു സ്റ്റിയറിംഗ്ങ് തിരിക്കാതെ പോയി റസ്റ്റെടുത്തോ എന്നു പറഞ്ഞു  മാറിയിരുന്നതാണ്. സ്ത്രീയെന്ന നിലയിൽ ഒരുപാട് അഭിമാനിക്കുന്നവളാണു ഞാൻ. എനിക്കേറ്റവും ഇഷ്ടം വെറുതേ കിടന്ന് റസ്റ്റെടുക്കുന്നതാണ്. ഒപ്പം നല്ല മടിയും. പക്ഷേ, ഇന്നലെ മകളുടെ സ്കൂളിലെ വാർഷികപ്പരിപാടിക്കു പോയപ്പോളുണ്ടായ ഒരു സംഭവം വണ്ടിയുടെ ഗിയറു മാറ്റി സ്റ്റിയറിഗ്ങ് വീണ്ടും പെൺകോയ്മയിലേക്കു തിരിക്കാനെന്നെ നിർബന്ധിച്ചു. എന്നെ ഉറങ്ങാൻ അനുവദിക്കാതെ അതിനെക്കുറിച്ച് ഇവിടെ തീർച്ചയായും എഴുതണമെന്ന നിർത്താതെയുള്ള ഹോണടി. പകലു വേണമെങ്കിൽ ഉറങ്ങിത്തീർത്തോ എന്നു പറഞ്ഞൊരു കിളി പറന്നുപോയി.

അപ്പോൾ നേരത്തേ പറഞ്ഞതുപോലെ സമയം മാർച്ച് 7 വൈകിട്ട് 5:38. സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകുന്ന അയൽപക്കത്തുള്ള തമിഴ്നാട്ടുകാരി സഹോദരിയെ യാത്രയാക്കാൻ ഞാൻ മോളുടെ സ്കൂളിൽനിന്നു വീട്ടിലേക്കു തിരിച്ചിറങ്ങിയതായിരുന്നു. സ്കൂളിന്റെ അടുക്കളയ്ക്കുമുമ്പിൽ എല്ലാ സ്കൂളുകളിലും കാണുന്നതുപോലെ കുറച്ചു കുട്ടിക്കൂട്ടം. അഞ്ചാറു ആൺകുട്ടികൾക്കിടയിൽ വിരൽ ചൂണ്ടി സംസാരിക്കുന്ന ഒരു പെൺകുട്ടിയെ അവർ വളഞ്ഞിട്ടു തരംതാഴ്ത്തുകയാണ്. ആറിലോ ഏഴിലോ പഠിക്കുന്ന കുട്ടികളാണ്. അടിപൊളി ഡയലോഗ് നല്ലവടിവൊത്ത അക്ഷരങ്ങളിലാണ് ഒരു ആൺകുട്ടി വിളിച്ചു പറയുന്നത്. അവൻ്റെയാ ഡയലോഗ് കേട്ട് തിടുക്കപ്പെട്ട് 110ൽ ഓടിയിരുന്ന എന്റെ കാലുകൾ പെട്ടെന്ന് സഡൻബ്രേക്കിട്ടു.

“നോക്ക്, ഇയ്യൊരു പെണ്ണാണ് അതോർമ്മ വേണം.”

ഹയ്യടാ! അങ്ങനെയൊക്കെ ഓർത്തുവെക്കാൻമാത്രം ഭാഗ്യം ചെയ്തയാ പെൺകുട്ടിയേതെന്നു അറിഞ്ഞുവെക്കാനായിമാത്രം ഞാനൊന്നു തിരിഞ്ഞുനോക്കി. അവരെക്കാളും ചെറുതാണ്. രണ്ടിലോ മൂന്നിലോ ആയിരിക്കാം പഠിക്കുന്നത്. ഇത്ര ചെറുപ്പത്തിലേ ആ പെൺകുഞ്ഞിനിതെല്ലാം ഓർത്തുവെക്കാനാകുമോ എന്നു ഞാൻ വെറുംവെറുതേ ഓർത്തുപോയി. പെട്ടെന്ന് നാവിൻ്റെ ബ്രേക്കു നഷ്ടപ്പെട്ട ഞാൻ തങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തയാ ആൺകുട്ടികളോടു ചിരിച്ചുകൊണ്ട് ചോദിച്ചു

”അതെന്താ  അങ്ങനെയൊരു കാര്യം അവൾ ഓർത്തോർത്തു നടക്കാൻമാത്രം എവിടെയെങ്കിലും എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ.”

ഇതാരാണ് വാപ്പാ പുതിയ ഡ്രൈവർ എന്ന മട്ടിൽ എന്നെ നോക്കിയശേഷം ആ കുട്ടി എനിക്കു മറുപടി തന്നു.

 “പറഞ്ഞതു ശരിയല്ലേ?  ഓളൊരു പെണ്ണല്ലേ, ഞാൻ ആണും.”

”ശ്ശെടാ നീയിപ്പഴേ ഇങ്ങനെ ശരിയും തെറ്റും നോക്കി ആണത്തരം പറയല്ലേ. ഏത് ആണായാലും പെൺകുട്ടികളെ ബഹുമാനിക്കാനറിയണം. അവളോടു മാന്യമായി സംസാരിക്കുകയും വേണം.”

“ഞാനെന്തിനാ ഓളെ ബഹുമാനിക്കണത്. ഓള് എൻ്റെ ഇളയതാ.”

”അതിന്? വലുതാണെങ്കിലും ചെറുതാണെങ്കിലും പെൺകുട്ടികളെ ബഹുമാനിക്കണം. അതാണ് പടച്ചോൻ പഠിപ്പിച്ചുതന്നിട്ടുള്ളത്.”

ഇതേതാണീ തളള വികാരത്തള്ളിച്ചയിൽ മണ്ടത്തരം വിളിച്ചുപറയുന്നതെന്ന് അവൻ്റെ നോട്ടത്തിൽനിന്നു വളരെ വ്യക്തമായിരുന്നു. ഞാൻ തുടർന്നു.

“ഒരു സംശയം ചോദിച്ചോട്ടേ മുത്തേ. ഉമ്മാന്റെ കാലിൻ്റടിയിലാണ് സ്വർഗ്ഗമെന്ന് പടച്ചോൻ  പറഞ്ഞിട്ടുള്ളത് എന്തിനാ.”

”അതിന് ഓളല്ലല്ലോ എന്നെ പെറ്റിട്ടത്, ബഹുമാനിക്കാൻ.”
ശ്ശെടാ, ചെക്കൻ എമ്മാതിരി തഗ്ഗ്. കൗണ്ടറടിക്കുന്നതിൽ നമ്മുടെ മാമുക്കോയയെ കടത്തിവെട്ടുന്നുവെന്നോർത്ത് ചെറിയൊരു സങ്കടം. എന്നാലും എനിക്കു ചിരിയടക്കാനായില്ല. ഞാൻ വീണ്ടും ചോദിച്ചു.

“എന്തിനാണ് പടച്ചോൻ പെണ്ണായ ഉമ്മാൻ്റെ കാലിന്നടിയിലാണ് സ്വർഗം എന്നു പറഞ്ഞിട്ടുള്ളത്. ആ  സ്വർഗം പടച്ചവൻ ആണായ ഉപ്പയുടെ കാലിന്നടിയിലാക്കാത്തതെന്താണ്? അങ്ങനെ പടച്ചോൻ ഉമ്മയെ എടുത്തു പറഞ്ഞിട്ടുള്ളത് ഉമ്മയുടെ സ്ഥാനം ഉയർത്തിക്കാട്ടിയതല്ലേ. പെൺകുട്ടികളെ ബഹുമാനിക്കണം. അവരോടു മാന്യമായ ഭാഷയിൽ സംസാരിക്കണം. ഈ ഭൂമിയിൽ പടച്ചോൻ്റെയടുത്ത് പെണ്ണിനാണ് മുൻതൂക്കം. അല്ലാതെ ആണിനല്ല. ഇതൊക്കെ പടച്ചോനും നബിയും പഠിപ്പിച്ചിട്ടുള്ളതാണ്.”

അവൻ അന്തംവിട്ട് “ഇങ്ങളെവിടെയുള്ളതാ!!!”

ചോദ്യം കത്തിയില്ലേ. വല്ല അന്യഗ്രഹത്തിൽനിന്നു വന്നതാണോയെന്ന്. കുട്ടികളും മറ്റുള്ളവരും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ തുടർന്നു.

“പടച്ചോൻ്റെ അടുത്ത് പെൺകുട്ടികളെ പ്രസവിക്കുന്നത് പുണ്യകർമ്മവും  ആൺകുട്ടികളെ  പ്രസവിക്കുന്നത് അനുഗ്രഹവുമാണെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. പുണ്യകർമ്മമെന്നാൽ നിശ്ചയമായും പടച്ചോൻ്റെയടുത്ത് പ്രതിഫലം കിട്ടുന്നത്, കൂലി കിട്ടും. എന്നാൽ അനുഗ്രഹമോ, ഏതൊരു  അനുഗ്രഹവും വിചാരണനാളിൽ  ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.  പിന്നെ നീയിപ്പോൾ തരംതാഴ്ത്തിയ പെണ്ണ് എന്നുപറയുന്ന വർഗ്ഗമില്ലേ. അതിലെ പെണ്ണുങ്ങൾ പ്രസവിച്ചിട്ടാണ്  നീയും ഇവനും ഇവനും ഇവനുമൊക്കെയടങ്ങുന്ന നിന്നെപ്പോലെയുള്ള ആൺകുട്ടികൾ/ആണുങ്ങൾ ഉണ്ടായിട്ടുള്ളത്. കുട്ടികളുടെ സംരക്ഷണവും ശിക്ഷണവും പടച്ചോൻ ഉമ്മമാരെയാണ് ഏല്പിച്ചിട്ടുള്ളത്. എങ്ങനെ നോക്കിയാലും ഒരു രാഷ്ട്രത്തിൻ്റെ, ഒരു സമൂഹത്തിൻ്റെ നിർമ്മിതിയിൽ ആണിനെക്കാളും ഒരു പടി മീതെയാണ് പെണ്ണിൻ്റെ സ്ഥാനം.”

അവിടെ മൂന്നാലു ടീച്ചർമാരുണ്ടായിരുന്നു. അടുക്കളയിലെ അമ്മമാരും. അവരൊക്കെ സുസ്മേരവദനരായി മിണ്ടാതെ നിൽക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ മുഖത്താണേൽ ST കൊടുക്കാതെ കണ്ടക്ടറെ പറ്റിച്ച കൗതുകവും. ആ ആൺകുട്ടിയുടെ മുഖത്തേക്കല്ലാതെ മറ്റുള്ളവരുടെ മുഖത്തേക്കു ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല. അതിനാൽത്തന്നെ അവിടെയുണ്ടായിരുന്ന പുരുഷന്മാരെ ഒന്നിനെപ്പോലും ഞാൻ കണ്ടതേയില്ല.

അയൽക്കാരിയോടു യാത്രപറഞ്ഞ് ഞാൻ വീണ്ടും സ്കൂളിലെത്തി. ഗേറ്റു കടന്നതേയുള്ളൂ അപ്പോഴാണ് ഒരു മനുഷ്യൻ മുന്നോട്ടേക്കു വന്നത്. കേസരിയാണ്.

“ആരാ പറഞ്ഞത് പെണ്ണിനാണ് സമൂഹത്തിൽ മുൻതൂക്കമെന്ന്. ആണ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും പെണ്ണിന്. വീടിന്നകത്തായാലും  പുറത്തായാലും പെണ്ണിൻ്റെ സ്ഥാനം ആണിൻ്റെ കാലിന്നടിയിലാണ്.  മദ്രസിൽ പോവാത്തതിൻ്റെ കൊയപ്പാണ്. ഭയങ്കര ലക്ച്ചറായിരുന്നല്ലോ. അനക്കെന്താ മൂന്നു കൊമ്പുണ്ടോ.”

”ക്ഷമിക്കണം മാഷേ, പെണ്ണെന്താണെന്നും എന്തായിരിക്കണമെന്നും വിശദമായി പഠിപ്പിച്ചുതന്ന മദ്രസയിൽത്തന്നെയാ പോയത്. എൻ്റെ കുടുംബത്തിലും അയൽപക്കത്തുമുള്ള  പെണ്ണുങ്ങൾക്കെല്ലാം പടച്ചോനെപ്പോലെത്തന്നെ വീട്ടുകാർ മൂന്നു കൊമ്പ് അനുവദിച്ചുതന്നിട്ടുമുണ്ട്. നിങ്ങളീ പറഞ്ഞത് നേരത്തേ പറഞ്ഞ പെണ്ണിനെ വെറുംഉപകരണമായിക്കാണാൻ ആഗ്രഹിക്കുന്ന മൊല്ലാക്കമരോട്ടുന്ന വണ്ടികളിൽമാത്രം ഓടിച്ചു പഠിച്ചതിൻ്റെ കുഴപ്പമാ.”

’പെരേന്ന് അഴിച്ചുവിട്ടതുതന്നെയാണല്ലേ. എന്തു പറഞ്ഞാലും പെണ്ണിൻ്റെ സ്ഥാനം എന്നും ആണിൻ്റെ കാലിൻ്റെ ചോട്ടിൽത്തന്നെയാ. നബിതങ്ങളുടെ ഒരു ഹദീസുണ്ട്. പടച്ചോൻ മനുഷ്യർക്ക് മറ്റു മനുഷ്യരുടെമുമ്പിൽ  സുജൂദ് (സാഷ്ടാംഗം നമസ്ക്കരിക്കുക) ചെയ്യാൻ അനുവാദം നൽകുകയാണെങ്കിൽ സ്വന്തം ഭർത്താവിനു സുജൂദു ചെയ്യാൻ ഭാര്യമാരോട് ഞാൻ  ആവശ്യപ്പെടുമായിരുന്നു എന്ന്.”

”ആ ഹദീസ് വളരെ കൃത്യമായി ഞാനും പഠിച്ചിട്ടുണ്ട്. അങ്ങനെയൊരു കാര്യം പടച്ചോൻ അനുവദിച്ചു തന്നിട്ടില്ലാത്തതിനാൽ വളരെ കൃത്യമായിത്തന്നെ മനസ്സിലാക്കിക്കൂടേ, സ്ത്രീകളുടെ കാര്യത്തിൽ പടച്ചോനും നബിയും എത്രത്തോളം പ്രാധാന്യം കൽപ്പിച്ചിട്ടുണ്ടെന്ന്. നിങ്ങളീ പറയുന്ന കാര്യങ്ങളൊക്കെ നേതൃസ്ഥാനത്തിരിക്കുന്ന ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി പടച്ചുവിട്ടതാണ്.”

”നീയാരാന്നാ വിചാരം! ഉസ്താദുമാരെ കുറ്റം പറഞ്ഞ് പടച്ചോൻ്റെ പേരു പറഞ്ഞു നടക്കുന്ന ഫെമിനിച്ചിയോ. എന്നെ നീ പഠിപ്പിച്ചു തന്നിട്ടു വേണ്ടാ എനിക്കിതൊക്കെ പഠിക്കാന്. ഞാൻ കുറേ പഠിച്ചതാ. നീ പറയുന്നതൊന്നും പടച്ചോനും നബിയും പഠിപ്പിച്ചതല്ലാ.”

”അത് നിങ്ങള് തഫ്സീറെടുത്ത് (ഖുർആൻ പരിഭാഷയും വിശദീകരണവും) നോക്കിയാൽ മനസ്സിലാവും ആരാണ് പഠിപ്പിച്ചതെന്നും എന്താണ് പഠിപ്പിച്ചതെന്നും. പിന്നെ ഞാനാരാണെന്നത് ഹെഡ്മാഷെ  പറഞ്ഞേൽപ്പിക്കാം. അവിടെ ചോദിച്ചാൽ പറഞ്ഞുതന്നോളും. ഇത് അതൊന്നുമല്ല. നിങ്ങളെ അടക്കി ഭരിക്കുന്ന ആണഹന്തയാണ്. ഈ ഭൂമിയിലെ പെണ്ണുങ്ങളെല്ലാം ചേർന്ന് ഇനി ആണിനെ പ്രസവിക്കില്ലാ എന്നു തീരുമാനിച്ചാൽ തീരാവുന്ന ആണഹന്തയൊക്കെയേ ഈ ലോകത്ത് ആണിനുള്ളൂ. ആശുപത്രികളിലൊക്കെ ഗർഭസ്ഥശിശുവിൻ്റെ ലിംഗനിർണയം പാടില്ല എന്ന നിയമം എടുത്തുമാറ്റണം. അതിന് ഇവിടെയുള്ള എല്ലാ പെണ്ണുങ്ങളും ഒരുമിച്ചു നിൽക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.”

”ടാ, ഓളോടൊന്നും സംസാരിച്ചിട്ട് കാര്യല്ല്യാ. ഇതിനെയൊക്ക അഴിച്ചുവിട്ട ആണുങ്ങളെത്തല്ലാൻ ആളില്ലാഞ്ഞിട്ടാ. നീ വരാൻ നോക്ക്.”

ശബ്ദം കേട്ടിടത്തേക്കു തിരിഞ്ഞു നോക്കിയപ്പോളാണ് കേസരിക്ക് ആൾബലമുണ്ടെന്നു ഞാനറിയുന്നത്.
മൂന്നാളും പെട്ടെന്ന് സ്റ്റാൻ്റു വിട്ടതു കണ്ട് ഞാൻ ചുറ്റും നോക്കി. ഒന്നു ആർമ്മാദിച്ചു ചിരിക്കാൻപോലും ഒരു പെണ്ണുമ്പിള്ളയും അടുത്തില്ലാതെ പോയി. അതെങ്ങനെയാ സ്റ്റേജിലന്നേരം ‘വാ നൂകാവാലയ്യാ ..’ എന്ന പാട്ടിനൊത്ത് കളിക്കുന്ന തങ്ങളുടെ മക്കളുടെ ഡാൻസിനെ പ്രോത്സാഹിപ്പിക്കാൻ അവരെല്ലാം കൊക്കൊട്ടുകയും  ആർപ്പുവിളിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നില്ലേ.

പത്തുമണിയോടെ മോളെയും കൂടെക്കൂട്ടി വീട്ടിലേക്കു തിരിക്കുമ്പോൾ വീണ്ടും അതേ ആൺകുട്ടികളെ കണ്ടു. അവർക്കു ഞാൻ പറഞ്ഞതു മനസ്സിലായോ എന്തോ? നേരത്തേ കണ്ട പരിഹാസച്ചിരിയ്ക്കു പകരം വിടർന്ന കണ്ണുകളിലെ ചിരി ബഹുമാനത്തിൻ്റെതാണെന്നു ഞാനങ്ങു സ്വയം തീർച്ചപ്പെടുത്തി. അവരുടെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു.

“വലുതാണെങ്കിലും ചെറുതാണെങ്കിലും പെൺകുട്ടികളെ…?”

ആൺകുട്ടികൾ ഒന്നടങ്കം മറുപടി പറഞ്ഞു.
“ബഹുമാനിക്കണം.”

“അവരോട്…?”

“മാന്യമായി പെരുമാറണം.”

അവരുടെ കവിളിൽത്തട്ടി പുറത്തേക്കു വരുമ്പോൾ മോൾക്ക് കാര്യമെന്താണെന്നറിയാനുള്ള തിടുക്കമായിരുന്നു.

ഇവിടെ ആൺമക്കളോട് അനിയത്തിയെ തലയിലെടുത്തു നടക്കണമെന്ന് പുട്ടിനു തേങ്ങയിടുന്നതുപോലെ പറഞ്ഞോണ്ടിരുന്ന ഞാൻ ഏതൊക്കെയോ ആൺമക്കളുടെയടുത്ത് അക്കാര്യം പറയാൻ പറ്റിയതിൻ്റെ ചാരിതാർത്ഥ്യത്തിലായിരുന്നു. വീട്ടിലെത്തി ചോറെടുത്തു വെയ്ക്കുന്നതിനിടയ്ക്കു ചെറിയമോൻ അനിയത്തിയോടു തർക്കിക്കുന്നതു കേട്ട് അവനെ ജ്യേഷ്ഠൻ ഉപദേശിക്കുന്നുണ്ടായിരുന്നു.

”നോക്ക്, അവളുടെ ശരീരത്തിൽ മാറ്റങ്ങൾ വരുന്ന സമയമാണിത്. അവളോട് വെറുതേ ചൂടായി സംസാരിക്കേണ്ടാ. അവൾക്കു പെട്ടെന്നു ദേഷ്യവും സങ്കടവുമൊക്കെ വരും. ശ്രദ്ധിച്ച് സ്നേഹത്തോടെ സംസാരിച്ചോളണം.”

”അതെന്തിനാ ഞാൻ ഓളടുത്ത് സോഫ്റ്റായി സംസാരിക്കുന്നത്. ഓളെൻ്റെ ഇളയതല്ലേ.”

”ടാ എണീറ്റു പോടാ.”
ഏട്ടൻ അനിയനൊരു ചവിട്ടു വച്ചുകൊടുത്തു. ചെറിയ മോൻ്റെ ചിന്തകളെ ഞാനെപ്പളാ  ശരിയാക്കിയെടുക്കുക എൻ്റെ പടച്ചോനേ! ഇതിപ്പോ കണ്ണിലെ കരട് അവിടെത്തന്നെയുണ്ട്.

സമയമുണ്ട്. അവൻ എട്ടിലെത്തിയിട്ടല്ലേ ഉള്ളൂവെന്ന് മറ്റൊരു കിളി വന്ന് ബെല്ലടിച്ചിട്ടു പോയി.
°°°°°°°°°°°°°°°°°°°°°

#പെൺയുഗം_രചനാമത്സരം

©ഹഫ്സത്ത് അരക്കിണർ

Post Views: 19
6
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

14 Comments

  1. Sreeja Ajith on March 10, 2024 7:02 PM

    Super ❤️

    Reply
  2. Simble sebastian on March 10, 2024 12:14 AM

    നല്ലെഴുത്ത് 🔥🔥

    Reply
  3. Soumya Muhammad on March 9, 2024 1:11 PM

    👍🏻👍🏻😘

    Reply
  4. ramsinas on March 9, 2024 12:50 PM

    പൊളിച്ചു സുപ്പർ 🥰🥰🥰🥰👏👏👏

    Reply
  5. Joyce Varghese on March 9, 2024 3:35 AM

    ആഹാ… നന്നായി. ഈ പീക്കിരി പ്രായത്തിലെ ആ ചെക്കന്റെ ആൺഅഹന്ത നുള്ളികളഞ്ഞത്. അല്ലെങ്കിൽ ഇവനൊക്കെ സ്ത്രീകളെ ഭരിച്ചു വെറുപ്പിക്കും.
    നല്ലെഴുത്ത്. 👍
    😍

    Reply
    • Sreeja Ajith on March 10, 2024 7:04 PM

      വീട്ടിൽ നിന്നും തന്നെയാണ് ചെറിയ കുട്ടികൾ പോലും ആൺകോയ്മ പഠിക്കുന്നത് 👍

      Reply
  6. Sajna on March 8, 2024 10:32 PM

    നന്നായിട്ടുണ്ട്… ആസ്വദിച്ചു വായിച്ചു. 💕

    Reply
  7. Seena Navaz on March 8, 2024 6:03 PM

    ന്റെ ഹഫ്സസൂ…. നിന്റെ ചിന്തകൾക്ക് നൂറ്👏👏
    ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ പ്രിയപ്പെട്ടവളേ…. 🫂🫂

    Reply
  8. Divya Sreekumar on March 8, 2024 5:35 PM

    ആഹാ! കലക്കി👍🥰🥰

    Reply
    • Muneer on March 9, 2024 11:47 AM

      കൊള്ളാം😄😄 അടിപൊളി . ഭാഗ്യം അടികിട്ടാതെ രക്ഷപ്പെട്ടല്ലോ

      Reply
  9. sabira latheefi on March 8, 2024 5:25 PM

    ഹഫ്‌സൂ… ദേ ന്റെ കൈയിലെ രോമം എണീറ്റു നിൽക്കുന്നു. കലക്കി പെണ്ണെ… 😘😘😘

    Reply
    • Haymavathi. on March 10, 2024 8:30 AM

      ശ്ശോ! ഇങ്ങനൊക്കെ വിളിച്ചുപറയാമോ എൻ്റെകൂട്ടേ, ഇത്തിരി അടക്കൂം ഒതുക്കൂം ഒക്കെവേണ്ടേ പെണ്ണുങ്ങളായാ?

      Reply
      • Jaya S on March 14, 2024 11:12 AM

        ജയശ്രീ, വളരെ വളരെ നന്നായിട്ടുണ്ട്. ഞാനും പറയും ഇങ്ങനെയുള്ള കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ എത്ര സന്തോഷം തരുമെന്ന്.

        Reply
        • Suma Jayamohan on March 8, 2025 6:45 PM

          കലക്കി❤️👌🌹

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.