Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉമ്മയുടെ കുഞ്ഞോള്
അനുഭവം ഓർമ്മകൾ ജീവിതം യാത്ര

ഉമ്മയുടെ കുഞ്ഞോള്

By Nafs nafsMay 11, 20243 Comments3 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞോള്

ഒരുപാടു ദൂരം പിന്നിട്ട് മുന്നോട്ടു കുതിച്ച ബസ്സ് അല്പനേരത്തേക്കൊന്ന് നിന്നുകിതച്ചു. ബ്ലോക്കിൽക്കിടന്നു മുരണ്ട ബസ്സിൽ തിക്കിയും തിരക്കിയും ബസ്സിന്റെ ജനലോരത്തെ അഴികളിൽ എത്തിപ്പിടിക്കാൻ വെമ്പിയ മിഴികൾ മാത്തോട്ടത്തെ മാഞ്ചുവട്ടിൽത്തന്നെ ബസ്സിനൊപ്പം കിതപ്പ്‌ തുടർന്നു. നടന്നിട്ടും നടന്നിട്ടും മതി വരാത്ത വഴികളിനിയുമെത്രയോ… പോകണമെന്നു കൊതിച്ച് മതമേലാളന്മാരാൽ ഇതുവരേയും ചെന്നെത്താനാകാതെ സന്ദർശിക്കാൻ ബാക്കിെവച്ച ഇടങ്ങൾ. അടഞ്ഞു കിടക്കുന്ന ആ വലിയ ഗെയ്റ്റിനെ തള്ളിമാറ്റി എന്റെ മിഴികൾ വലത്തോട്ടു തിരിഞ്ഞു.

ചെറിയൊരു ബഹളം. മാമ്പഴം പറിക്കുന്നവരുടെ ബഹളമാണ്. നിറയേ കായ്ച്ചു തൂങ്ങിനിൽക്കുന്ന മാമ്പഴങ്ങളിലൊന്ന് ഉമ്മയെപ്പോലെ ചിരിക്കുന്നതായി തോന്നി. കൂടെ പരിചയമില്ലാത്ത കുറെ തേനൂറുന്ന മുഖങ്ങളും. ഞാൻ ഉമ്മയെത്തന്നെ നോക്കിനിന്നു. ഉപ്പയുടെ പഴയ കാലൻ കുട ഇപ്പോളും ഉമ്മ ഇടതു കയ്യിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. താഴേ വയ്ക്കാതെ…

നഫീസു എവിടെ? ബസ്സിന്റെ അഴികളിൽപ്പിടിച്ച് എത്തിനോക്കി. തൊട്ടിലിൽ കിടക്കുന്ന അവളുടെ നനുത്ത കുഞ്ഞുവിരലുകൾ എന്റെ മിഴികൾക്കുനേരേ നീട്ടി ഉമ്മയെ വിളിക്കുന്നുണ്ട്. അവളുടെ ഭാഗ്യം! അവൾക്കിപ്പോളും ഉമ്മയുടെ ചൂടുപറ്റി കിടക്കാനാവുന്നുണ്ടല്ലോ. ഉമ്മക്കെന്തോ അവളോടുമാത്രമാണ് സ്നേഹമെന്ന് അന്നേരമെനിക്കു തോന്നിപ്പോയി. എന്തോ എനിക്കാദ്യമായി നഫീസുവിനോട് വല്ലാത്ത അസൂയ തോന്നുന്നു. ഉമ്മയൊന്നു തിരിഞ്ഞു നോക്കി. എന്നെക്കണ്ടില്ലെന്നു നടിച്ച് കുട മടിയിൽ വെച്ച് ഉപ്പയുടെ കുപ്പായത്തിനു കുടുക്ക് പിടിപ്പിക്കുന്ന പണി തുടർന്നു. ഉപ്പ തലയിൽ ചുറ്റിയ ഷാൾ വീണ്ടുമഴിച്ചു ചുറ്റിക്കെട്ടി. വീണ്ടുമൊന്ന് കണ്ണാടിയിൽ നോക്കി, പിന്നെയും തലേക്കെട്ട് അഴിച്ചു മാറ്റി. ചുറ്റിക്കെട്ടി….

ഇതെന്താണ് ഉമ്മ ഉപ്പയുടെ കുപ്പായത്തിനു കുടുക്കുപിടിപ്പിക്കാൻ എന്നെ വിളിക്കാത്തത്. ഞാനായിരുന്നല്ലോ എന്നുമതു ചെയ്തോണ്ടിരുന്നത്. ഇന്നിപ്പോളിതെന്തു പറ്റി ഉമ്മയ്ക്ക്? എന്നോടെന്തെങ്കിലും ഇഷ്ടക്കേടുണ്ടായിക്കാണുമോ! കിതപ്പാറ്റിയ ബസ്സ് മുന്നോട്ടെടുത്തതും ഇറങ്ങാൻ ആളുണ്ടെന്നുറക്കെ പറഞ്ഞ് ഞാൻ ബസ്സിന്റെ ബെല്ലിൽനിന്നു വിരലെടുക്കാതെ ബഹളം വച്ചു. ആ സ്റ്റോപ്പിൽത്തന്നെ ഇറങ്ങി ഞാൻ റോഡ് മുറിച്ചുകടന്നു.

അടഞ്ഞുകിടക്കുന്ന ആ വലിയ ഗെയ്റ്റിന് ഒരുവശം ചാരിയാണിരിക്കുന്നത്. വലിയൊരു ശബ്ദത്തോടെ അതു എനിക്കുവേണ്ടി വലതുവശത്തേയ്ക്ക് മലർക്കേ തുറന്നു. ഞാൻ മാഞ്ചോട്ടിനെ ലക്ഷ്യമാക്കി നടന്നു. വഴിയിലൊരാൾ കുത്തിയിട്ട മൈലാഞ്ചിക്കമ്പ് ഊരിയെടുത്ത് വേരു വന്നോയെന്നു നോക്കി വീണ്ടും മീസാൻകല്ലിനടുത്തു കുത്തിവെച്ച് വെള്ളം നനയ്ക്കുന്നു. ഞാനാ മീസാൻകല്ലെടുത്തു മാറ്റി ഇടുങ്ങിയ മുറിയിലേക്കു നൂണ്ടിറങ്ങി. അവിടെയാകെ അംബറിന്റെ പരിമളം..!

വെളുത്ത തട്ടവും നീളൻകുപ്പായവുമിട്ട മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടി താഴേക്കുള്ള പടവുകളിറങ്ങി. പടവുകളവസാനിക്കുന്നിടത്ത് തൂവെള്ളിവെളിച്ചം വാരിവിതറിയ വലിയ വലിയ ഗുഹപോലെയുള്ള വഴികൾ. വെളുത്ത പുകപടലംപോലെ പുളഞ്ഞൊഴുകുന്ന വഴികൾ… വഴിയിലുടനീളം വലിയ വലിയ ഓരോരോ അറകളും. അതിനുള്ളിൽനിന്നാണ് വെള്ളിവെളിച്ചം ചിതറിത്തെറിക്കുന്നത്!
അവൾ മുന്നോട്ടു നീങ്ങി. വെള്ളത്തട്ടമിട്ട കുറേ നീളൻകുപ്പായങ്ങൾ അവരുടെ നീണ്ട വെള്ളിക്കൈകൾ വീശിക്കാണിച്ച് അവളോടു സലാം ചൊല്ലി. അവളും കൈകൾ വീശി തിരിച്ച് സലാംമടക്കി. അവളുടെ നീളൻകുപ്പായക്കൈയും തിരിച്ചു വെള്ളിവെളിച്ചം ചിന്തുന്നുണ്ട്. തന്റെ കൈകൾ തിരിച്ചും മറിച്ചും നോക്കി അദ്ഭുതത്തോടെയവൾ മുന്നോട്ടു നീങ്ങി.

നടക്കുംതോറും വഴികൾ വലുതായി വലുതായി വരുന്നു. അറകളിൽനിന്നു വെള്ളിവെളിച്ചം വീശി കുറേയേറെ നീളൻക്കുപ്പായക്കൈകൾ നീണ്ടുനീണ്ട് വരുന്നു. ചിലരൊക്കെ അവളെ പുണർന്നു. കുപ്പായക്കൈകളോടു മിണ്ടിയും കൈവീശിക്കാണിച്ചും അവളും വെളുത്ത പുകപടലത്തിനൊപ്പം ഒരു കുഞ്ഞുമേഘംകണക്കേ പതിയെപ്പതിയേ മുന്നോട്ടു നീങ്ങി.

വഴിയുടെ അറ്റത്ത് സൂര്യരശ്മികൾ ചിന്നിച്ചിതറി കിടക്കുന്നു. മനോഹരമായ പൂന്തോട്ടത്തിന് ഒത്ത നടുവിലായി കായ്ച്ചു തൂങ്ങിക്കിടക്കുന്ന മാവ് . ടർപ്പന്റിന്റേതുപോലുള്ള കൊതിപ്പിക്കുന്ന പഴുപഴുത്ത ഒളോറിന്റെ മണം. കൈ നീട്ടുംമുമ്പേ പഴുത്തു തുടുത്തൊരു മാമ്പഴം അവളുടെ കൈയിലേക്കു വീണു. അതവൾ മൂക്കിലേക്കടുപ്പിച്ച് ശ്വാസം ആഞ്ഞുവലിച്ചു. നഫീസു എവിടെ? അവൾക്കതിന്റെ പഴച്ചാറ് പിഴിഞ്ഞുകൊടുക്കാം. അങ്ങനെ ഞാൻ ഓർത്തതും മാവിന്റെയൊരു ചില്ല അവളെ വന്നു തോണ്ടി. ആ ചില്ലയിലതാ നഫീസു തൊട്ടിലിലാടുന്നു.

അവൾ തൊട്ടിലിനുള്ളിലേക്ക് തലയിട്ടു നോക്കി. കുറുമ്പി. നല്ല ഉറക്കത്തിലാണ്. എങ്കിലും നഫീസുവിനെ എടുത്ത് തോളിലിട്ട് അവൾ പാടിത്തുടങ്ങി.

“ഹസ്ബി റബ്ബീ ജല്ലളളാഹ്…”

താരാട്ടു പാടുന്നതിനിടയിലെപ്പളോ അകലെനിന്നൊരു പുള്ളിപ്പൂവന്റെ നീട്ടിയുള്ള കൂവൽ. സ്വപ്നത്തിന്റെ അർത്ഥംതേടി യാത്രയുടെ അങ്ങേയറ്റത്തുള്ള വാതിൽത്തുറന്ന് ഓരോരോ അറകളിലെയും പരിചിതമുഖങ്ങൾ തിരഞ്ഞു തിരഞ്ഞൊടുക്കം ഞാനാ വെള്ളത്തട്ടക്കാരിയുടെ അടുത്തെത്തി. പതിയേ അവളുടെ മുഖത്തേക്കു നോക്കി.
“അവൾക്കപ്പോൾ എന്റെ ഛായ ആയിരുന്നോ?”
എന്തോ അതുമാത്രം , അതുമാത്രം ഓർത്തെടുക്കാൻ എനിക്കു കഴിയുന്നില്ല.
മനസ്സിന്റെ ചോദ്യങ്ങളോട് മത്സരിച്ചോടിയ ചിന്തകളെ നഫീസു പിന്നെയും വഴിതടഞ്ഞിട്ടു. എന്റെ മിഴികളീറനായി. എന്നത്തേയുംപോലെ ഞാനവളോടു മിണ്ടിത്തുടങ്ങി.

നീയറിഞ്ഞിരുന്നോ നഫീസോ,
കർക്കിടകമെത്രതന്നെ വെളുത്തിട്ടും എന്നെ ആഴത്തിൽ നനയിച്ചിട്ടല്ലാതെ നീയൊരിക്കലും പെയ്തൊഴിഞ്ഞിട്ടില്ലെന്ന്.
മഴയെത്ര നനഞ്ഞാലും എന്റെ ഉള്ളം നനയ്ക്കുന്ന മഴ നീയായിരുന്നെന്ന്..!

നിന്നെ കഥകൾ പാടിയുറക്കാതെ ഒരു രാവെങ്കിലും എനിക്കു നീട്ടിവെയ്ക്കാനൊക്കുമോ?
നിന്റെ ചിരി തെളിയാതെ എനിക്കുറങ്ങാനും!

നിനക്കറിയോ,
അയ്നിമരത്തിന്റെ ചോട്ടിലിപ്പളും നാഗരാജാവ് കാവലുണ്ട്. ജനലിനപ്പുറം മുളച്ച ദുർബലമായ പച്ചക്കൊമ്പിൽ പനിനീർദളങ്ങൾ പൂത്തുകാണാൻ കൊതിച്ച് തവളകുമാരനിപ്പളും പാനജലമെത്തിക്കാനായി കേഴുന്നതും അതു കാത്തിരിക്കുന്ന രാജകുമാരിയും…

നീ എനിക്കിപ്പളും എന്റെ കുഞ്ഞോളല്ലേ.
എന്റെ ചൂടേറ്റ് നീ നടന്നുനീങ്ങിയ വഴികളിലിപ്പോളും നിനക്കു കുടയായി ഞാൻ പെയ്തിറങ്ങാറുണ്ട്.

എന്റെ കുഞ്ഞിളം വിരലിൽ വിരൽ കോർത്ത്, നനുത്തുവിറച്ച് നീ കിടന്നപ്പോൾ
നിനക്കു ചൂടേകാൻമാത്രമായി നെറ്റിയിൽ ഞാൻ വരച്ചിട്ട വെയിലിന്,
ഉമ്മയുടെ മാറിടം നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലിനോളം മധുരമുണ്ടായിരുന്നൂന്ന് നീയറിഞ്ഞിരുന്നോ കുഞ്ഞാളേ…

എന്നെ തനിച്ചാക്കി നീ പോയ്മറഞ്ഞപ്പോൾ, ഉമ്മയും പിന്നീട് ഉപ്പയും നിനക്കു കൂട്ടുവന്നപ്പോൾ ഞാൻ കൊണ്ട എരിവെയിലിന് നിന്നെ പൊള്ളിക്കാനും കരയിക്കാനുമുള്ള തീവ്രത ഉണ്ടായിരുന്നൂന്ന് നീയറിഞ്ഞിരുന്നോ!

നിനക്കറിയാമോ?
സ്വപ്നശൂന്യമായ ഈ അവസ്ഥയിലും നിന്നെമാത്രം… നിന്നെമാത്രം ഞാൻ സ്വപ്നം കണ്ടിരിപ്പാണ്. എനിക്ക് ഒറ്റയ്ക്കിരിക്കാനാവില്ലല്ലോ,
നിന്നെ ഒറ്റയ്ക്കാക്കാനും.!

നിനക്കുമാത്രമായി പൂക്കാൻ മുറ്റത്തെ സ്വർണ്ണചെമ്പകം ഈ നിമിഷവും നിന്നെ മിഴിനട്ടിരിപ്പാണ്.
നീ വരില്ലേ കുഞ്ഞോളേ?

“””””””””””””””””””””””””
ബസ് യാത്രയ്ക്കിടയിൽ കാണുന്ന റോഡരികിലെ മാന്തോട്ടം ഖബർസ്ഥാനും, എട്ടുമാസം പ്രായമുള്ളപ്പോൾ എന്റെ വിരലിൽ വിരൽ കോർത്ത് നീണ്ട ഉറക്കത്തിലേക്ക് വഴുതിവീണ എന്റെ ഇരട്ടസഹോദരി നഫീസയും.

പ്രത്യേക ശ്രദ്ധയ്ക്ക് :
പകൽക്കിനാവ് കാണുന്നതിന് നഫീസയോ , ഉറക്കത്തിൽ ഖബർക്കിനാവ് കാണുന്നതിന് ഞാനോ ഉത്തരവാദിയല്ല!

“””””””””””””””””””””””””””

#അമ്മ

©ഹഫ്സത്ത് അരക്കിണർ

Post Views: 31
2
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

3 Comments

  1. റംസീനനാസർ ramseena on May 24, 2024 7:58 PM

    🥺🥺🥺nafs nafs എന്തെഴുത്താ ഇത്‌ അതു പോലെ എഴുതാൻ ഒക്കെ എത്ര കാലം കഴിയണം 🙏🙏🙏🙏🙏

    Reply
  2. sabira latheefi on May 11, 2024 6:41 PM

    ❤️😥കൂടപ്പിറപ്പിന്റെ ഓർമ്മകൾ കണ്ണ് നിറക്കുന്നു. നിന്നെ കാത്തിരിപ്പ് ഉണ്ടാവും അവളവിടെ. നഫ്‍സിന്റെ ഒരു നഫ്‌സ് മാന്തോപ്പിൽ ആണ് അല്ലെ. നല്ല എഴുത്തു. ❤️

    Reply
    • Nafs nafs on May 12, 2024 2:32 PM

      അവിടെയിപ്പോ മാവില്ലാ😞
      🥰🥰🥰 സാബീ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.