Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അർഹത
  • ചതുപ്പ്
  • സോഷ്യൽ മീഡിയ താരങ്ങൾ
  • മധുരപ്രതികാരം
  • അഭയം
  • പിടി വിടാതെ..
  • പ്രണയം
  • മരണാനന്തരം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, August 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സോഷ്യൽ മീഡിയ താരങ്ങൾ
അനുഭവം സാമൂഹ്യപ്രശ്നങ്ങൾ

സോഷ്യൽ മീഡിയ താരങ്ങൾ

By ജിനാസ് വേലാണ്ടിAugust 3, 2026No Comments3 Mins Read4 Views
Bookmark Now
Please login to bookmark Close

No account yet? Register

സോഷ്യൽ മീഡിയകളിലെ മിന്നും താരങ്ങൾ

യുട്യൂബ് അടക്കം ഉള്ള സോഷ്യൽ മീഡിയകളിൽ നിന്നും പണം സമ്പാദിക്കുന്ന കുറേ കലാകാരൻമാർ ഉണ്ട്.

നല്ല കണ്ടന്റ് ഉള്ള, ചിരിക്കാനും ചിന്തിക്കാനും ഉള്ള വീഡിയോ ചെയ്യുന്നവർ ആണ് ഈ വിഭാഗത്തിൽ ഏറ്റവും ജനപ്രിയർ.

ചിലർ ഭാര്യ ഭർത്താവ് മക്കൾ അടങ്ങുന്ന കുടുംബത്തോടൊപ്പം ആയിരിക്കും വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത്.

മറ്റു ചിലർ സുഹൃത്തുക്കളോടൊപ്പവും.

തുടക്കത്തിൽ ഒക്കെ നല്ല പുതുമയുള്ള വിഷയവും പുതുമയുള്ള അവതരണവും ഒക്കെ ആയി വരുന്നവർക്ക്. പിന്നീട് ആശയദാരിദ്ര്യം മൂലമോ എന്തോ പിന്നീട് പഴയ ആ നിലവാരം ഉണ്ടായി കൊള്ളണമെന്നില്ല..

ഒരാൾ ഒന്ന് ചെയ്‌താൽ പിന്നെ അതിന്റെ കോപ്പി മറ്റുള്ളവർ അനുകരിക്കുകയും ചെയ്യും.

അപ്പോൾ,പുകഴ്ത്തിയവർ തന്നെ തള്ളി പറയുകയും ചെയ്യും.

ഇത് വേറൊരാൾ ചെയ്തത് അല്ലേ. കോപ്പി അടിക്കാൻ നാണമില്ലേ എന്നൊക്കെ ഉള്ള പ്രതികരണം കമെന്റ് ബോക്സിൽ കാണാനും ഉണ്ടാകും.

മറ്റു ചിലർ ചെയ്യുന്നത് സിനിമാ ഡയലോഗിനോ, സിനിമാ ഗാനങ്ങൾക്കോ ചുണ്ടനക്കി വീഡിയോ ചെയ്യുക എന്നതാണ്.

പാട്ടിനോ ഡയലോഗിനോ കൃത്യമായി ടൈമിംഗ് തെറ്റാതെ ചുണ്ടനക്കി പറയുന്ന ഡയലോഗിന് കറക്റ്റ് ആയ മുഖഭാവം കൊണ്ട് വരാൻ കഴിയുന്ന മികച്ച കലാകാരന്മാർ ഉണ്ട് സോഷ്യൽ മീഡിയകളിൽ.

അതിൽ നമ്മെ ഏറെ അത്ഭുതപെടുത്തത്, ആറോ എഴോ വയസ്സുള്ള കൊച്ചു കുട്ടികൾ കൃത്യമായ എക്സ്പ്രഷനും, ചുണ്ടുകളുടെ ചലനവും കൊണ്ട് അഭിനയിക്കുന്നത് കാണുമ്പോൾ ആണ്.

ഇങ്ങനെ വീഡിയോ ചെയ്യുന്ന കുട്ടികൾ ആയാലും മുതിർന്നവർ ആയാലും അവർക്ക് ആശയദാരിദ്ര്യം എന്നൊന്ന് ഇല്ല.. സിനിമാ ഡയലോഗിന് ചുണ്ട് അനക്കാൻ എന്തിന് ആശയം വേണം. പക്ഷേ അഭിനയിക്കാൻ അല്പമെങ്കിലും അറിയണം.

പിന്നെ ഉള്ളത് പ്രത്യേകിച്ച് കഴിവ് ഒന്നും ഇല്ലെങ്കിലും ഭാര്യയോടൊപ്പം എന്തെങ്കിലും പാട്ട് പാടിയും ഒക്കെ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നവരാണ്..

ഇവർക്ക് കമെന്റ് ബോക്സിൽ കൂടുതലും ബാഡ് കമെന്റ്കൾ ആയിരിക്കും..

‘ഭാര്യയെ അന്യരുടെ മുമ്പിൽ പ്രദർശിപ്പിച്ചു ലൈക്കും കമെന്റും വാങ്ങാൻ ഉളുപ്പില്ലേ?’

‘നിനക്ക് മരിക്കണ്ടേ, സ്വർഗത്തിൽ പോകണ്ടേ?’ എന്നൊക്കെ ആയിരിക്കും കമെന്റുകൾ..

ഈ യുട്യൂബ് പോലെ ഉള്ള സോഷ്യൽ മീഡിയകൾക്ക് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ എന്താണോ കാണുന്നത് അത്തരത്തിൽ ഉള്ള വീഡിയോ ആയിരിക്കും നമുക്ക് എപ്പോഴും ഫോണിലേക്ക് വന്നു കൊണ്ടിരിക്കുക.

നമ്മൾ മതപ്രസംഗം കേട്ടാൽ അത് പോലെ ഉള്ള മത പ്രസംഗം ഫോണിൽ നോട്ടിഫിക്കേഷൻ ആയി വന്നു കൊണ്ടിരിക്കും. ഇനി സിനിമ ആണെങ്കിൽ, കോമഡി ആണെങ്കിൽ എന്ത് തന്നെ ആയാലും എന്താണോ നമ്മൾ കാണുന്നത് അതായിരിക്കും നമ്മുടെ ഫോണിലേക്ക് വരുന്നത്..

നമുക്ക് ഇഷ്ടമില്ലാത്തത് കാണാതിരുന്നാൽ പോരേ.

കണ്ടിട്ട് നിങ്ങൾ അവിടെ പോയി ബാഡ് കമെന്റ് ഇടുന്നതിൽ എന്ത് അർത്ഥമാണുള്ളത്.

ഭാര്യയും ഭർത്താവും ഒന്നിച്ചു വീഡിയോ ചെയ്യണോ വേണ്ടയോ എന്നുള്ളത് അവർ രണ്ട് പേരും തീരുമാനിക്കേണ്ട വിഷയം ആണ്. ഇഷ്ടമില്ലാത്തത് നമ്മൾ കാണാതിരിക്കുന്നതല്ലേ അതിന്റെതായ ശരി..

നമ്മൾ ഒരു പോസ്റ്റിന്റെ കമെന്റ് ബോക്സിൽ പോയി ബാഡ് കമെന്റ് ഇട്ടാലും ഗുഡ് കമെന്റ് ഇട്ടാലും ആ പോസ്റ്റ്‌ റീച്ച് ആകും.. അവരുടെ പോസ്റ്റിനു റീച്ച് ആക്കി കൊടുത്തിട്ട് നിങ്ങൾ ബാഡ് കമെന്റ് ഇടുമ്പോൾ ഇടക്ക് സ്വയം ചോദിക്കണം, എനിക്കും സ്വർഗത്തിൽ പോകണ്ടേ എന്ന്(ദൈവ വിശ്വാസി ആണെങ്കിൽ മാത്രം)

ഒരു കഴിവും ഇല്ലാതെ ചിലർ ഒക്കെ സോഷ്യൽ മീഡിയകളിലൂടെ വൈറൽ ആകുകയും, അവർ ആളുകൾക്കിടയിൽ ശ്രദ്ധിക്കപെടുകയും,വലിയ ഒരു സെലിബ്രേറ്റി എന്ന നിലയിൽ കൊണ്ടാടപെടുകയും ചെയ്യുന്നത് കാണുമ്പോൾ എനിക്കും ചിലപ്പോൾ അസ്വസ്ഥത തോന്നാറുണ്ട്..

എന്നാലും എന്തെങ്കിലും കഴിവ് ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന എന്നെ പോലെ ഉള്ളവർ അമ്പതോ നൂറോ ആൾക്കാർ മാത്രം ഉള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ എന്തെങ്കിലും കുത്തി കുറിച്ച് എനിക്ക് ലൈക്ക് കിട്ടണില്ലേ, കമെന്റ് കിട്ടണില്ലേ എന്ന് നിലവിളിക്കുമ്പോൾ, കലാപരമായ ഒരു കഴിവും ഇല്ലാതെ ഒരാൾ സോഷ്യൽ മീഡിയകളിൽ അറിയപെടുന്നുണ്ട് എങ്കിൽ കഴിവില്ലായ്മയിൽ നിന്നും അതൊക്കെ നേടിയെടുത്തത് തന്നെ വലിയ ഒരു കഴിവ് അല്ലേ.(ഒപ്പം കാഴ്ചക്കാരുടെ ആസ്വാദന നിലവാര തകർച്ച എന്നും ചേർത്ത് പറയേണ്ടി വരും.)

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.