Author: ജിനാസ് വേലാണ്ടി

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

മഹല്ല് നിവാസികളുടെ ശ്രദ്ധക്ക്, വടക്കേ പറമ്പത്ത് അസീസിന്റെ ഭാര്യ നജ്മ മരണപ്പെട്ടു.. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. പള്ളിയിൽ നിന്നും മൈക്കിലൂടെ ഉസ്താദ് വിളിച്ചു പറഞ്ഞു.. കേട്ടവരിൽ പലരും ആ വീട്ടിലെത്തി.. മയ്യത്ത് വീട്ടിലെത്തിയിട്ടില്ല.. ആംബുലൻസിൽ മയ്യത്ത് വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു രോഗം.. കൂടി നിന്നവരിൽ ആരോ അന്വേഷിച്ചു.. ക്യാൻസറായിരുന്നു.. കുറച്ചു കാലമായിട്ട് ചികിത്സയിലായിരുന്നു.. വലിയ പ്രായം ഒന്നുമില്ല. എന്താ ചെയ്യാ പടച്ചോൻ വിളിക്കുമ്പോൾ പോകണ്ടേ.. മയ്യത്ത് അവിടെ നിന്നും ആംബുലൻസിൽ ഇങ്ങോട്ട്, പുറപ്പെട്ടിട്ടുണ്ട്.. ആരോ വിശദീകരിച്ചു കൊടുത്തു. മോന്താൽ പുഴയുടെ പാലം കടന്നു ആംബുലൻസ് പാഞ്ഞു വന്നു.. ആംബുലൻസിനുള്ളിൽ, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, അസീസും മകൻ നജീബും ഇരിപ്പുണ്ട്. ആംബുലൻസ് വീട്ടിലെത്തി. നാട്ടുകാർ മയ്യത്ത് വീടിനുള്ളിലെ മുറിയിലേക്ക് കയറ്റിവെച്ചു. അകത്തെ മുറിയിൽ നജ്മ അവസാനമായി ഉറങ്ങുകയാണ്. വെളുത്തതുണിയിൽ പൊതിഞ്ഞ ആ മുഖത്തേക്ക് നോക്കിനിക്കാൻ അസീസിന് കഴിഞ്ഞില്ല. അല്പ സമയം കഴിഞ്ഞു മയ്യത്ത് കുളിപ്പിക്കാൻ എടുത്തു. മയ്യത്ത് കുളിപ്പിച്ചു കഴിഞ്ഞു, കഫൻപുടവ ചുറ്റി പള്ളിയിലേക്ക് എടുക്കുമ്പോൾ, മഴ പെയ്യാൻ തുടങ്ങി. കുട…

Read More

മോഹൻലാലോ, മമ്മൂട്ടിയോ? ആരാണ് മികച്ച നടൻ, ആരാണ് മികച്ച താരം.. ഈ ഒരു ചോദ്യത്തിന് ഏകദേശം 40 വർഷത്തെ പഴക്കമുണ്ട്. അഭിനയം എന്നത് തൂക്കിയോ, അളന്നോ തിട്ടപെടുത്താൻ കഴിയാത്തത് കൊണ്ട്, ഓരോരുത്തർക്കും വ്യത്യസ്ത,അഭിപ്രായങ്ങളായിരിക്കും. മോഹൻലാലിന്റെ അഭിനയത്തെ പറ്റി പറയുമ്പോൾ, അനായാസ അഭിനയ ശൈലി, സ്വഭാവികതയോടെ കഥാപാത്രമായി ജീവിച്ചു എന്നൊക്കെയാണ് പറയുക. മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി പറയുമ്പോൾ മെത്തേഡ് ആക്ടിംഗ് എന്നും പറയാറുണ്ട്.. മോഹൻലാലിന്റെ വളരെ സ്വഭാവികമായ അഭിനയമാണ്. ഒന്നും ഓവർ ആക്കാതെ യഥാർത്ഥ ജീവിതത്തിൽ റിയാക്ട് ചെയ്യുന്ന പോലെയാണ് മോഹൻലാലിന്റെ അഭിനയം. എന്നാൽ മമ്മൂട്ടി കുറച്ചു അധികം വികാര തീവ്രത കാണിക്കും.. എന്നാൽ അതിനെ ഓവർ ആക്ടിംഗ് എന്ന് പറയാനും പറ്റില്ല. മമ്മൂട്ടിയുടെ ശബ്ദത്തിന് ഗംഭീര്യം കൂടുതലാണ്. രൗദ്രഭാവത്തിൽ ഉള്ള സംഭാഷണങ്ങൾക്ക്,ശബ്ദത്തിന് മൂർച്ച കൂട്ടാനും സെന്റിമെന്റ്സ് ഡയലോഗിന് ശബ്ദം പതറിയും ഇടറിയും അതിന്റെ വികാര തീവ്രത ശബ്ദത്തിന് കൊണ്ട് വരാൻ മമ്മൂട്ടിക്ക് കഴിയാറുണ്ട്. ഇത്രയും ഗംഭീര്യം ഉള്ള സംഭാഷണത്തിന് ഒരു നോർമൽ…

Read More

2006 ലെ ഒരു രാത്രി  ശക്തമായ കാറ്റും ഇടിമിന്നലുമുള്ള ഒരു കർക്കിടകരാത്രിയായിരുന്നു അത്. പെട്ടെന്നാണ് ആ ഗ്രാമമാകെ ഇരുട്ടിലാക്കി കൊണ്ട്, പവർകട്ട് ഉണ്ടായത്. വീശിയടിക്കുന്ന കാറ്റിൽ എവിടെയോ പോസ്റ്റ്‌ മറിഞ്ഞു വീണതിനാൽ, ഫോൺ ലൈനുകളും ചത്തുകിടക്കുകയായിരുന്നു. ആ കനത്ത ഇരുട്ടിൽ ഇടയ്ക്കിടെ അടിക്കുന്ന മിന്നൽവെളിച്ചത്തിൽ, കറുത്ത റെയിൻകോട്ട് ധരിച്ചു വരുന്ന ഒരാൾ, കനത്ത മഴയെയും ഇടിമുഴക്കങ്ങളെയും അവഗണിച്ചു കൊണ്ട് ആ വീട് ലക്ഷ്യമാക്കി നടന്നു. അയാളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ കനലുകൾ കത്തിയെരിയുന്നുണ്ടായിരുന്നു.  ശക്തമായ മിന്നലും ഇടിയും, സൽമ പേടിയോടെ തന്റെ കെട്ട്യോൻ ബഷീറിനെ കെട്ടിപ്പിടിച്ചു കിടന്നു.  കാറ്റ് ജനൽപ്പാളികളിൽ വന്നിടിച്ചു ഭയപ്പെടുത്തുന്ന ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. കട്ടികൂടിയ മഴക്കോട്ടിനുള്ളിൽ മുഖം മറച്ച അയാൾ, തന്റെ കയ്യിലെ ഇരുമ്പ്കോൽ ജനൽപാളിയിലേക്ക് തിരുകി. കാറ്റിന്റെയും ഇടിമിന്നലിന്റെയും ഗർജ്ജനത്തിനിടയിൽ, ആ ജനൽപ്പാളി തകരുന്ന ശബ്ദം ആരും കേട്ടില്ല. ഒരു പൂച്ചയെ പോലെ അയാൾ ആ ജനലിലൂടെ അകത്തേക്ക് ഊർന്നിറങ്ങി.  ഉറങ്ങുന്നില്ലെങ്കിലും കണ്ണുകളടച്ചു കിടന്ന ബഷീറിന് ആരോ നടന്നടുത്ത്…

Read More

നല്ല മഴക്കാറ് ഉണ്ട്. മഴയുടെ ലക്ഷണം കണ്ടപ്പോൾ, മാധവിയമ്മ വിളിച്ചു പറഞ്ഞു. മോളെ അശ്വതീ. ആ അലക്കിയിട്ട തുണികൾ ഒക്കെ ഒന്ന് എടുത്തു അകത്തേക്ക് വെച്ചേക്ക്. തുണിയൊക്കെ ഉണങ്ങിയിട്ടുണ്ടാകും. മഴ വരുന്നുണ്ട്. അത് പിന്നെയും നനയും.  ആ അമ്മേ, ഞാൻ ഇപ്പൊ എടുത്തു വെക്കാം. അശ്വതി തുണി എടുക്കാൻ പോയപ്പോൾ ആണ് മാധവിയമ്മയുടെ മൊബൈൽ ഫോൺ റിംഗ് അടിഞ്ഞത്. അവര് ഫോൺ എടുത്തു. അമ്മേ ഇത് ഞാനാ ജയൻ. ഞാൻ ഇവിടെ കണ്ണൂർ എയർപോർട്ടിൽ എത്തി അമ്മേ. ആശ്വതിയേയും അച്ഛനെയും അറിയിക്കണ്ട കേട്ടോ അമ്മേ. അവർക്ക് ഒരു സർപ്രൈസ് ആകട്ടെ. അമ്മയോട് മാത്രമേ ഞാൻ പറയുന്നുള്ളൂ.  മാധവിയമ്മക്ക് ഒരു പാട് സന്തോഷമായി. ഇതെങ്ങനെ അശ്വതിയെയും, കൃഷ്ണേട്ടനെയും അറിയിക്കാതെ ഇരിക്കും. ജയൻ പറഞ്ഞത് കൊണ്ട് മാത്രം അവരാ സന്തോഷം മനസ്സിൽ അമർത്തി വെച്ചു.  അലക്കിയിട്ട തുണികളുമായി വരുമ്പോൾ അമ്മയുടെ ചിരി അമർത്തിയുള്ള നിൽപ് കണ്ടപ്പോൾ അശ്വതിക്ക് എന്തോ സംശയങ്ങൾ തോന്നി തുടങ്ങി. എന്താ…

Read More

മൂസക്ക മോന്താലിലെ ആ ബസ്സ് ഷെൽട്ടറിൽ ഇരിപ്പുറപ്പിച്ചിട്ട് മണിക്കൂറുകളായി. എങ്ങോട്ടും പോകാനല്ല. ആരെയും കാത്തിരുക്കുകയുമല്ല. പകൽ വെളിച്ചം മുഴുവൻ അവിടെയിരുന്ന് വെറുതെ കണ്ടു തീർക്കുക എന്നത് മൂസക്കയുടെ ശീലമാണ്. ആകാശത്തിന്റെ നീലിമയെ കറുത്ത കാർമേഘങ്ങൾ ഒന്നൊന്നായി വന്നു മൂടാൻ തുടങ്ങിയിരിക്കുന്നു. ഒരു തണുത്ത കാറ്റ് ബസ്സ് ഷെൽട്ടറിലേക്കും അടിച്ചു കയറി. കാറ്റിനൊപ്പം മഴയും തകർത്തു പെയ്തു തുടങ്ങി. കാറ്റിലും മഴയിലും മൂസക്കയുടെ മുഖത്തേക്കും, ദേഹത്തേക്കും മഴത്തുള്ളികൾ തെറിച്ചു വീണു.  മഴയായാലും വെയിലായാലും ഇപ്പോൾ പകൽ മൂസക്ക വീട്ടിൽ ഇരിക്കാറില്ല. മനസ്സിന് സമാധാനം പുറത്താണ്. ഇവിടെ ഇരുന്നു റോഡിലൂടെ പോകുന്ന വാഹനങ്ങളും, ഒഴുകുന്ന പുഴയും, ഒപ്പം തന്റെ സമപ്രായക്കാരോട് സൊറ പറഞ്ഞും മോന്താൽ, അങ്ങാടിയിൽ കഴിച്ചു കൂട്ടുക. അതാണ്‌ മനസ്സിന് ആശ്വാസം. വീടിനകത്ത് കയറുന്നത് പോലും ഇപ്പോൾ പേടിയാണ്. ആകെ ഉള്ള ആശ്വാസം എന്റെ പേരകുട്ടിയാണ്. എന്റെ മകൻ ബഷീറിന്റെ മോള്, ബുഷ്‌റ മോള്. ആ മോൾക്ക് മാത്രമേ ഇപ്പോൾ എന്നോട് സ്നേഹമുള്ളൂ. …

Read More

ദോഹയിൽ നിന്നും പറന്നു വന്ന എയർഇന്ത്യ എക്സ്പ്രസ്സ്‌, കരിപ്പൂർ എയർപോർട്ടിൽ, പറന്നിറങ്ങി. യാത്രക്കാർ, അതിനുള്ളിൽ നിന്നും, പുറത്തിറങ്ങി.. ചെറിയൊരു ചാറ്റൽ മഴയുണ്ട്.  ബഷീർ, എയർപോർട്ടിനുള്ളിലെ ചെക്കിങ്ങും മറ്റും കഴിഞ്ഞു ലഗേജുമായി പുറത്തിറങ്ങി.. വീട്ടിൽ അറിയിക്കാതെ ഉള്ള സർപ്രൈസ് വരവാണ്. അത്കൊണ്ട് തന്നെ ആരും എയർപോർട്ടിൽ സ്വീകരിക്കാൻ വന്നിട്ടില്ല..  എയർപോർട്ടിൽ നിന്നും ഒരു ടാക്സി പിടിച്ചു ബഷീർ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചു.. ഡ്രൈവർ സീറ്റിന്റെ അടുത്ത സീറ്റിൽ ഇരിക്കാതെ, ബഷീർ പിന്നിലെ സീറ്റിലായിരുന്നു ഇരുന്നത്.. ഭാര്യ സൽമ തന്നെ കണ്ട്, ഞെട്ടുന്നത് ആലോചിച്ചു ബഷീറിന്റെ മുഖത്ത് ചിരി പടർന്നു.. പുറത്തു പെയ്യുന്ന ചാറ്റൽ മഴ ആസ്വദിച്ചു കൊണ്ട് യാത്ര തുടർന്നു..  പെട്ടെന്നാണ് നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞു വന്നത്.. ലോറി ബഷീർ സഞ്ചരിക്കുന്ന കാറിനെ ശക്തമായി ഇടിച്ചു.. വണ്ടികൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ട് ജനങ്ങൾ ഞെട്ടലോടെ അങ്ങോട്ട് നോക്കി.  ആളുകൾ ഓടികൂടുമ്പോൾ, കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.. ബോധരഹിതനായി ചോരയിൽ…

Read More

മമ്മൂട്ടിയുടെ ദുബായ് എന്ന സിനിമ കണ്ടിട്ടാണ് ഗൾഫിൽ പോകണം എന്ന ആഗ്രഹം ആദ്യമായി മനസ്സിൽ ഉദിച്ചത്. ആ സിനിമയിൽ മമ്മൂട്ടി വലിയ കോടീശ്വരനാണ്. എല്ലാവരും സാർ എന്ന് വിളിക്കുന്ന വലിയ ബിസിനസ്മാൻ. അങ്ങനെ ആഗ്രഹിച്ച പോലെ തന്നെ ഗൾഫിൽ എത്തി. ജോലിയും കിട്ടി.  ജോലി സ്ഥലത്ത്, മുതലാളിയുടെയും, മാനേജരുടെയും, നമുക്ക് മുകളിൽ ജോലി ചെയ്യുന്നവരുടെയും, ചീത്തയും,,കുറ്റപ്പെടുത്തലുകളും കേട്ട് കേട്ട് രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധിക്ക് നാട്ടിലേക്ക് പോകാൻ എയർപോർട്ടിലെത്തി. ഫ്ലൈറ്റ്ലേക്ക് കയറുമ്പോൾ, മുമ്പിൽ കൈകൂപ്പി വെൽക്കം സാർ എന്ന് എയർഹോസ്റ്റസ് പറയുന്നത് കേൾക്കുന്ന ഞാൻ.. അതേ സിസ്റ്ററെ വലിയൊരു സാർ ആകണം എന്ന് മോഹിച്ചിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്. പക്ഷേ കണ്ട സാറന്മാരുടെ വായിലുള്ളത് കേൾക്കാനായിരുന്നു യോഗം. എന്തായാലും തിരിച്ചു പോകാൻ നേരം എങ്കിലും സാർ എന്ന വിളി കേട്ടല്ലോ തൃപ്തിയായി. ഏതേനു സിസ്റ്ററെ ഞമ്മളെ സീറ്റ്. അതൊന്ന് പറഞ്ഞു തരിൻ.  #സിനിമ #പ്രവാസം #കൂട്ടക്ഷരങ്ങൾ

Read More

മീൻ മീനേ കൂയ്.  മീൻകാരൻ അബ്ബാസ് കൂകി വിളിച്ചു, ഇടവഴിയിലെ ഇറക്കത്തിലൂടെ സൈക്കിളിൽ ഇറങ്ങി വരികയാണ്.  പിറകേ കുറേ പൂച്ചകളും.  മീൻകാരന്റെ കൂകി വിളി കേട്ട്, പതിവ് പോലെ പാത്രവും, എടുത്തു നബീസ മുറ്റത്തിറങ്ങി, ഇടവഴിയിലേക്ക് ഓടി.  അപ്പോഴേക്കും, അയൽ വീട്ടിലെ ജാനുവും, സുബൈദയും, അബ്ബാസിനു മുമ്പിൽ പാത്രവുമായി എത്തി കഴിഞ്ഞിരുന്നു.  നബീസ മീൻ വാങ്ങി. രണ്ട് മത്തി കൂടി അധികം തരുമോ അബ്ബാസേ, നബീസ അബ്ബാസിനെ സോപ്പിട്ട് രണ്ട് മീൻ കൂടുതൽ മേടിച്ചു.  എന്നാ പിന്നെ ഞങ്ങൾക്കും വേണം, ജാനുവും സുബൈദയും അബ്ബാസിനു നേരെ പാത്രം നീട്ടി.  നിങ്ങൾക്കൊക്കെ വെറുതെ തരുന്ന മീൻ ഈ പൂച്ചകൾക്ക് കൊടുത്താൽ പടച്ചോൻ എനിക്ക് സ്വർഗം തരും.  അവരുടെ പാത്രത്തിലേക്ക് മീൻ ഇട്ട് കൊടുക്കുമ്പോൾ അബ്ബാസ് കളിയായി പറഞ്ഞു.  പൂച്ചക്ക് മാത്രമല്ലെടാ, നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് കൊടുത്താലും സ്വർഗം കിട്ടും. നബീസ ചിരിച്ചോണ്ട് പറഞ്ഞു.  അല്ല നബീസ്ത്താ, നിങ്ങളെന്താ പൈസ തരാത്തത്. മീൻ…

Read More

ദോഹയിലെ തിരക്കേറിയ ഒരു റെസ്റ്റോറന്റ്. സമയം രാത്രി 12 മണി കഴിഞ്ഞിട്ടും അത്യാവശ്യം തിരക്കുണ്ട്.  അജ്നാസ് വണ്ടി പാർക്കിങ്ങിൽ വെച്ച് റെസ്റ്റോറന്റ്ലേക്ക് കയറി.  ബഷീർക്കാ എന്താ കഴിക്കാനുള്ളത്. അജ്നാസ് അന്വേഷിച്ചു.  നീ പതിവായി കഴിക്കുന്ന നെയ്ചോറും ചിക്കൻ കറിയും തന്നെ എടുക്കട്ടെ അജ്നാസേ.  ബഷീർക്ക ചോദിച്ചപ്പോൾ, അജ്നാസ് ഓക്കേ പറഞ്ഞു.  നല്ല ചൂടുള്ള നെയ്ച്ചോറും ചിക്കൻ കറിയും ടേബിളിൽ എത്തി. ഭക്ഷണം, കഴിച്ചു, കൊണ്ടിരിക്കേ, അജ്നാസ് ഇടത്ത് സൈഡിലെ ടേബിളിലെ ആളെ നോക്കി. ഭക്ഷണം കഴിച്ച ശേഷവും എന്തോ ആലോചിച്ചു ഇരിക്കുകയാണ് അയാൾ.  കുറച്ചു ദിവസമായി അജ്നാസ് അയാളെ ശ്രദ്ധിക്കുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈയ്യും മുഖവും ഒക്കെ കഴുകി വീണ്ടും അവിടെ തന്നെ പോയിരുന്ന് എന്തൊക്കെയോ ആലോചിക്കുന്നുണ്ടാകും.  കണ്ടിട്ട് മലയാളി അല്ല എന്ന് തോന്നി. സാധാരണ മലയാളി ഹോട്ടലിൽ ബംഗാളിയും, നേപ്പാളിയും, പാകിസ്ഥാനിയുമൊക്കെ ഭക്ഷണം കഴിക്കാൻ വരുമെങ്കിലും ഇയാളെ കാണുമ്പോൾ ഒരു അറബിയുടെ ലുക്ക് ഉണ്ട്. എന്നാൽ, അറബിയുടെ വസ്ത്രധാരണ…

Read More

പെരുന്നാൾ, വിഷു, ക്രിസ്മസ് ഇവയൊക്കെയും ഓരോ മതത്തിന്റെ ആഘോഷമാണെങ്കിൽ, മലയാളികൾ, എല്ലാം ഒന്നിച്ചു ആഘോഷിക്കുന്ന സൗഹൃദത്തിന്റെ ആഘോഷമാണ് ഓണം. എങ്കിലും എല്ലാ വർഷവും ഓണക്കാലം ആകുമ്പോൾ, മുസ്ലികൾക്ക് ഓണം ആഘോഷിക്കാൻ പാടില്ല എന്ന്, ഏതെങ്കിലും മുസ്ലിം പണ്ഡിതന്റെ മതപ്രസംഗം സോഷ്യൽ മീഡിയകളിൽ വരികയും, അതിനെ വിമർശിച്ചും അനുകൂലിച്ചും കമെന്റുകളും വീഡിയോ റിപ്ലൈകളും കൊണ്ട് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളും കോലാഹലങ്ങളും ഉണ്ടാകാറുണ്ട്.  പണ്ട് കാലത്തൊക്കെ പള്ളിക്കകത്ത് വെച്ചാണ് ഇത് പോലെ ഉള്ള മതപ്രസംഗങ്ങൾ ഉണ്ടായിരുന്നത്. അന്നത് കേൾക്കാൻ വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കാലം മാറി.. ഇപ്പോൾ യുട്യൂബ് പോലെ ഉള്ള സോഷ്യൽമീഡിയകളിൽ കൂടിയാണ് ഇത്തരം പ്രസംഗം.. സോഷ്യൽ മീഡിയയിൽ, കേൾക്കാനും കാണാനും, മുസ്ലിംകൾ മാത്രമല്ലല്ലോ, മറ്റു മതവിശ്വാസികളും, നിരീശ്വര, യുക്തി വാദികളും ഉണ്ടാകും.. അപ്പോൾ സ്വഭാവികമായും വിവാദങ്ങൾ ഉണ്ടാകും..  എന്ത് കൊണ്ടാണ് മുസ്ലിം മതപണ്ഡിതർ ഓണാഘോഷം മുസ്ലികൾക്ക് പാടില്ല എന്ന് പറയുന്നത്.. എന്താണ് ഇതിന്റെ കാരണം.. പൊതുവെ വർഗീയത എന്ന് തെറ്റിദ്ധരിക്കപ്പെടുമെങ്കിലും,…

Read More