Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അയൽവീട്ടിലെ ഭാര്യയും ഭർത്താവും
  • ജീവിതം
  • ബ്ലാക്ക് ഡാലിയ -14
  • സൗഹൃദങ്ങൾ
  • നേഴ്സ്
  • ഓട്ടോബയോഗ്രഫി ഓഫ് എ പുരുഷൻ
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, May 15
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയൽവീട്ടിലെ ഭാര്യയും ഭർത്താവും
കഥ നര്‍മം വിവാഹം വീട്

അയൽവീട്ടിലെ ഭാര്യയും ഭർത്താവും

By ജിനാസ് വേലാണ്ടിMay 15, 2026No Comments2 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

“അയ്യോ എന്നെ തല്ലികൊല്ലുന്നേ”

എന്നും അയൽ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി അഷ്‌റഫ്‌ കേൾക്കാറുണ്ടായിരുന്നു..

അഷ്‌റഫ്‌ ആ നാട്ടിലെ പുതിയ താമസക്കാരൻ ആയിരുന്നു.. അയൽവീട്ടുകാരുമായി ഒന്നും പരിചയപ്പെട്ടിട്ടില്ല..

ഏത് ദുഷ്ടൻ ആണ്‌ സ്വന്തം ഭാര്യയെ ഇങ്ങനെ ദിവസവും തല്ലണത്.. അഷ്‌റഫിന്റെ ഭാര്യ ആമിന ആ നിലവിളി ശബ്ദം കേട്ട് പരിഭവം പറഞ്ഞു.

എന്താ ചെയ്യാ.. നമുക്കും ഇല്ലേ ഒരു മകൾ.. ഒരു ദിവസം അവളെയും ഇങ്ങനെ കല്യാണം കഴിച്ചു പറഞ്ഞയക്കണ്ടേ.. സുരക്ഷിതമായ ഒരു കരങ്ങളിൽ ഏൽപ്പിച്ചു എന്ന സമാധാനം ഉണ്ടാകണ്ടേ..അവളെ ഇങ്ങനെ ഭർത്താവ് തല്ലുന്നത് നമുക്ക് സഹിക്കുമോ? ഈ നിലവിളിക്കുന്ന പെണ്ണും എത്ര പ്രതീക്ഷയോടെ ആകും ഭർത്താവിന്റെ വീട്ടിൽ കയറി വന്നിട്ടുണ്ടാകുക.. എനിക്ക് ആ നിലവിളി കേട്ടിട്ട് സഹിക്കണില്ല

അഷ്‌റഫ്‌ സങ്കടത്തോടെ പറഞ്ഞു..

മിക്ക ദിവസവും രാത്രി പെണ്ണിന്റെ കരച്ചിൽ ആ വീട്ടിൽ നിന്നുയർന്നു.

ഒരു ദിവസം നിലവിളി ശബ്ദം വല്ലാതെ അധികം,കേട്ടപ്പോൾ അഷ്‌റഫ്‌ ആ വീട്ടിലേക്ക് മുണ്ടും മടക്കി കുത്തി നടന്നു..

നിങ്ങള് വേണ്ടാത്ത കാര്യത്തിൽ ഒന്നും ഇടപെടാൻ നിക്കണ്ട.. ഭാര്യ അഷ്‌റഫിന് മുന്നറിയിപ്പ് നൽകി..

ആ വീടിന്റെ വാതിൽക്കലെ കസേരയിൽ, കൊമ്പൻ മീശയുള്ള ഒരു തടിമാടൻ ഇരിക്കുന്നു..

അഷ്‌റഫ്‌ നേരെ ചെന്ന് അയാളുടെ കഴുത്തിനു പിടിച്ചു, എടാ ഭാര്യയെ തല്ലുന്നത് ആണത്തം അല്ല.. ചുണയുണ്ടെങ്കിൽ നീ എന്നെ തല്ലടാ..

അതും പറഞ്ഞു അഷ്‌റഫ്‌ അയാളെ കുനിച്ചു നിറുത്തി കൈമുട്ട് മടക്കി അയാളുടെ പുറത്ത് ശക്തമായി ഇടിച്ചു..

അയ്യോ എന്നെ തല്ലി കൊല്ലുന്നേ..

എന്നും കേൾക്കുന്ന ആ നിലവിളി ശബ്ദം അയാളിൽ നിന്നും പുറത്ത് വന്നു..

നിത്യവും കേൾക്കുന്ന നിലവിളി ശബ്ദം, സ്ത്രീയുടെ അല്ല എന്നും, അത് അയാളുടെ ശബ്ദം ആണെന്നും അഷ്‌റഫ്‌ അപ്പോഴാണ് മനസ്സിലാക്കുന്നത്..

എന്നാലും ഇത്രയും ആരോഗ്യവും കൊമ്പൻ മീശയും ഉള്ള ഇയാൾക്ക് പെണ്ണിന്റെ ശബ്ദമോ??

അഷ്‌റഫ്‌ അന്തിച്ചു നിൽക്കേ അയാളുടെ ഭാര്യ അകത്തു നിന്ന് ഇറങ്ങി വന്നു..

എന്റെ ഭർത്താവിനെ ഞാൻ തല്ലും എന്ന് വെച്ചു പുറത്തു നിന്ന് ഒരാള് വന്നു തല്ലിയാൽ ഞാൻ നോക്കി നിക്കില്ല.. അയാളുടെ ഭാര്യയുടെ ഡയലോഗ് കേട്ട് അഷ്‌റഫ്‌ സ്വന്തം വീട്ടിലേക്ക് തിരിച്ചു ഓടി..

പാത്തൂ.. നിന്റെ തല്ലും കൊള്ളണം.. നാട്ടുകാരുടെ തല്ലും കൊള്ളണം.. എനിക്ക് വയ്യ.. ഞാൻ, ഒരു ദിവസം മക്കളെയും കൊണ്ട് പുഴയിൽ ചാടി മരിക്കും..

പിറകിൽ നിന്നും ആ കൊമ്പൻ മീശക്കാരന്റെ പെൺശബ്ദത്തിൽ ഉള്ള പരിഭവം പറച്ചിലും, കരച്ചിലും അഷ്‌റഫിന് കേൾക്കാമായിരുന്നു..

Post Views: 4
0
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.