കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള പുതു പുതു മണവാട്ടീ, നിന്റെ അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ ഇത ഇതാ ഇതാ വരുന്നേ, പെണ്ണേ ഇത ഇതാ ഇതാ വരുന്നേ കല്യാണ വീട്ടിൽ സ്ഥിരമായി പാട്ട് പാടുന്ന മുജീബ് മൈക്കിൽ പാട്ട് പാടിക്കൊണ്ടിരുന്നു. കൂട്ടുകാർ കയ്യടിച്ചു പ്രോത്സാഹനം നൽകി. വീടിന്റെ മുമ്പിലെ രണ്ട് തെങ്ങ് മരത്തിൽ കൂട്ടി കെട്ടിയ, ബാനറിൽ, BASHEER AND BUSHRA WEDDING എന്ന് വലുതായി എഴുതിയിട്ടുണ്ടായിരുന്നു. വലിയ ഒരു ആഘോഷം ഒന്നും ഇല്ലാതെ ലളിതമായ വിവാഹം ആയിരുന്നു അത്. പാട്ടും, ബാനറും ഒക്കെ കൂട്ടുകാർ സംഘടിപ്പിച്ചതാണ്. രാത്രിയാണ് കല്യാണം. ഇഷാഹ് നിസ്കാരം കഴിഞ്ഞു പെണ്ണ് വീട്ടുകാർ ബഷീറിന്റെ വീട്ടിൽ എത്തി. നികാഹ് കർമ്മം നടന്നു. ശേഷം കുറച്ചു ചോക്ലേറ്റ് ലഡു വിതരണം. പെണ്ണ് വീട്ടുകാർ തിരിച്ചു പോയി. അടുത്തത് പുയ്യാപ്ലയെ ചമയിക്കൽ ആണ്. മുൻഭാഗത്ത് ചെറുതായി മുടി കൊഴിഞ്ഞു കഷണ്ടി പുറത്തു കാണുന്നത് കൂട്ടുകാർ നന്നായി മുടി ചീകി…
Author: ജിനാസ് വേലാണ്ടി
ദൈവത്തെ കുറിച്ചും പരലോകത്തെ കുറിച്ചും എല്ലാം വിശ്വാസം എന്നാണ് പറയുക. ഞാൻ അമേരിക്ക കണ്ടിട്ടില്ല, റഷ്യ കണ്ടിട്ടില്ല, ചൈന കണ്ടിട്ടില്ല.. പക്ഷേ ഞാൻ അമേരിക്ക, ചൈന, റഷ്യ ഉണ്ടെന്ന് വിശ്വസിക്കുന്നു എന്ന് ആരും പറയാറില്ല. കണ്ടില്ലെങ്കിലും ആ രാജ്യങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.. അത് കൊണ്ട് വിശ്വസിക്കുന്നു എന്നാരും പറയില്ല. എന്നാൽ ദൈവത്തെ കുറിച്ച് പറയുമ്പോൾ വിശ്വസിക്കുന്നു എന്നേ പറയൂ.. കാരണം ആരും കണ്ടിട്ടില്ല. മരിച്ചു പോയ ആരും തന്നെ തിരിച്ചു വന്നു ദൈവത്തെ കണ്ടു എന്നും പറഞ്ഞിട്ടില്ല. കാണാത്ത ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ശക്തി എല്ലാം കാണുന്നവനും അറിയുന്നവനും ആണെന്ന ബോധത്താൽ തെറ്റുകളിൽ നിന്ന് മാറി നിക്കുന്നു. നിങ്ങൾ സിസിടിവിയുടെ നിരീക്ഷണത്തിൽ ആണെന്ന് എന്നത് പോലെ നിങ്ങൾ ദൈവത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് എങ്ങനെ തെറ്റ് ചെയ്യാൻ പറ്റും.. അതാണ് വിശ്വാസം.. ഡോക്ടർമാരും സിസ്റ്റർമാരും ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചു ഒടുവിൽ ആ…
#കുരുക്ക് കുരുക്ക് രണ്ട് വിധത്തിൽ ഉണ്ട്. ഒന്ന് നമ്മൾ തന്നെ സ്വയം ഉണ്ടാക്കുന്ന കുരുക്ക്.. രണ്ടാമത്തേത് അറിയാതെ ചെന്ന് പെടുന്ന കുരുക്ക്.. നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ഒന്ന് വിശദീകരിക്കാം. വലിയ പണക്കാരുടെ വീട് കണ്ട്, അത് പോലെ ഉള്ള ഒരു വലിയ വീട് ബാങ്കിൽ നിന്ന് ലോൺ എടുത്തും പലരോടും കടം വാങ്ങിയും ഒക്കെ പണിയുക..അവസാനം ലോൺ അടവ് തെറ്റി പലിശ കയറി വരിക.. കടം തന്നവർ പണം തിരിച്ചു കിട്ടാതെ വരുമ്പോൾ വീട്ടിൽ വന്നു ബഹളം വെക്കുക.. അങ്ങനെ കടകുരുക്കിൽ പെട്ട് അതിൽ നിന്ന് ഊരാൻ പറ്റാതെ കുരുക്ക് കൂടി കൂടി വരിക. അവസാനം ഒരു മുഴം കയറിൽ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കുക.. ഇത് നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ആണ്.. നമ്മുടെ വരുമാനവും നമ്മുടെ പരിമിതികളും ഒക്കെ സ്വയം ഓർത്ത് വേണം ഏതൊരു കാര്യത്തിലേക്കും ഇറങ്ങേണ്ടത്.. അറിയാതെ ചെന്ന് പെടുന്ന കുരുക്കുകളും ഉണ്ട്.. കൗമാര പ്രായത്തിൽ ചെന്ന്…
“ഇല്ല. ഞാൻ സമ്മതിക്കില്ല. ഞാൻ ഉള്ളപ്പോൾ വീണ്ടും ഒരു ഭാര്യയോ? എനിക്ക് വേറൊരു ഭർത്താവ് കൂടി വേണം എന്ന് പറഞ്ഞാൽ ഇക്കാക്ക് പറ്റുമോ?” നസീറ ഫോണിലൂടെ പൊട്ടിതെറിച്ചു. “എടീ ഇസ്ലാമിൽ പുരുഷന് മൂന്ന് കല്യാണം കഴിക്കാം. ഞങ്ങൾ തമ്മിൽ സ്നേഹിച്ചു പോയി. പിരിയാൻ പറ്റില്ല. നിനക്ക് ഒരു കുറവും വരില്ല.” അബ്ബാസ് നസീറയെ സമാധാനിപ്പിച്ചു. “ഇല്ല ഇക്കാ ഞാൻ സമ്മതിക്കില്ല. എന്നെ കൊന്നിട്ട് നിങ്ങൾ വേറെ കെട്ടിക്കോ. ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.” ആയിഷ ഫോൺ വെച്ച് കട്ടിൽ വീണു പൊട്ടി കരഞ്ഞു. “എന്താ മോളേ പ്രശ്നം?” സുലൈഖ ഉമ്മ വന്നു ചോദിച്ചു. മറുപടിയായി നസീറ അമ്മായിഉമ്മയുടെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു. “എന്ത് പറ്റി എന്റെ മോൾക്ക്. അബ്ബാസ് വഴക്ക് പറഞ്ഞോ?” റൂമിലേക്ക് വന്നു കൊണ്ട് അബ്ബാസിന്റെ ഉപ്പ ചോദിച്ചു. നസീറ മറുപടി ഒന്നും പറയാതെ കരച്ചിൽ തുടർന്നു. “മോൾക്ക് എന്തോ സങ്കടം ഉണ്ട്, അത് കുറച്ചു കരഞ്ഞു തീർക്കട്ടെ. അത് കഴിഞ്ഞിട്ട്…
അലാറം നിറുത്താതെ അടിയുന്ന ശബ്ദം കേട്ട് ആതിര ഉറക്കമുണർന്നു. കൈ നീട്ടി മൊബൈൽ ഫോണിലെ അലാറം ഓഫ് ചെയ്തു. പുതപ്പ് മാറ്റി എഴുന്നേറ്റു. സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ആതിര നോക്കി. പാവം ഉറങ്ങിക്കോട്ടേ. ആകെ കിട്ടുന്ന ഒരു അവധി ദിനം. ഞാഴറാഴ്ച. ഉണർത്തണ്ട. ആതിര എഴുനേറ്റ് ബാത്‌റൂമിൽ പോയി. പല്ല് തേപ്പും കുളിയും എല്ലാം കഴിഞ്ഞു. വസ്ത്രം മാറ്റി, വാതിൽക്കൽ വന്നു ഇരുന്നു. മൊബൈൽ ഫോൺ എടുത്തു. ഫേസ് ബുക്ക് തുറന്നു. ഇന്നലെ ഞാൻ എഴുതിയ കവിതക്ക് കുറേ കമെന്റും ലൈക്കും. അവൾക്ക് സന്തോഷമായി. മറ്റു പോസ്റ്റുകൾ നോക്കുമ്പോൾ ആണ് ആതിര ആ വാർത്ത കാണുന്നത്. കാമുകന് ചായയിൽ വിഷം കൊടുത്തു കൊന്ന കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈശ്വരാ എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത്. കാമുകനെ കാമുകി കൊല്ലുന്നു. കാമുകിയോടൊപ്പം ജീവിക്കാൻ തടസ്സമാകുന്ന ഭാര്യയെ ഭർത്താവ് കൊല്ലുന്നു. കാമുകനോടൊപ്പം ജീവിക്കാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ, അമ്മ കൊല്ലുന്നു. ഈ ന്യൂ…
രാത്രി ഏറെ വൈകിയിട്ടും ആയിഷക്ക് ഉറക്കം വന്നില്ല. നാളത്തെ യാത്രയെ കുറിച്ച് ആലോചിച്ചിട്ടാണോ എന്നറിയില്ല. അല്ലെങ്കിലും ചിന്തകകൾ മനസ്സിൽ കയറിയാൽ ഉറക്കം ഓടി ഒളിക്കുമല്ലോ.ഓർമ്മകൾ ജനിച്ചു വളർന്ന ആ പഴയ തറവാട് വീട്ടിലേക്ക് തിരിച്ചു പോകുന്നു.ഉമ്മയും ഉപ്പയും അനിയത്തിയും ഉമ്മാമയും(ഉമ്മയുടെ ഉമ്മ )ഒക്കെ ഉള്ള മുൻവശം ഓടിട്ടതും, പുറകു വശം ഓല മേഞ്ഞതുമായ എന്റെ മേലേ പറമ്പിൽ തറവാട് വീട്.ഞാൻ ജനിച്ചതും വളർന്നതും ഉമ്മാന്റെ തറവാട് വീട്ടിൽ ആയിരുന്നു. ഉപ്പാന്റെ തറവാട് വീട്ടിൽ കുട്ടിക്കാലത്തു പോയ ഓർമകളെ ഉള്ളൂ. ഉപ്പ കൂടുതലും ഭാര്യ വീട്ടിൽ തന്നെ ആയിരുന്നു. ഞങ്ങളെ മേലേ പറമ്പിൽ തറവാട്ടു വീട്ടിൽ. എനിക്ക് കിട്ടിയത് ഉമ്മാന്റെ കറുപ്പ് നിറം ആയിരുന്നു. അനിയത്തി ആമിനക്ക് ഉപ്പാന്റെ വെളുപ്പ് നിറവും. കുട്ടിക്കാലം മുതലേ കറുപ്പ് നിറം കാരണം ഞാൻ അവഗണിക്കപെടുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് വെറുമൊരു തോന്നൽ ആയിരുന്നില്ല എന്ന് മനസ്സിലായത് കല്യാണ പ്രായം ആയപ്പോൾ ആണ്.പലരും പെണ്ണ് കാണാൻ…
💚💚💚💚💚💚💚💚 “നെഞ്ചിനുള്ളിൽ നീയാണ്, കണ്ണടച്ചാൽ നീയാണ് ഫാത്തിമാ.. ഫാത്തിമാ” സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ, യുട്യൂബിൽ നിന്നു പഴയ സിനിമകളിലെ സീൻ കാണലാണ് അജ്നാസിന്റെ പതിവ്.. എന്നാൽ ഇന്ന് പതിവിന് വിപരീതമായി പഴയ ചില മാപ്പിള പാട്ടുകൾ കേട്ട് കൊണ്ട് കിടന്നു.. വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം വിടരാപൂ മൊട്ടുകളവിടെ കരയിക്കും പലവട്ടം.. പാട്ടും, അതിനൊത്തു പാടി അഭിനയിക്കുന്ന നായകനെയും, നായികയേയും, പിന്നെ നമ്മുടെ നാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗിയുള്ള ലൊക്കേഷനും ഒക്കെ സ്‌ക്രീനിൽ കണ്ടപ്പോൾ,അജ്നാസിന്റെ മനസ്സ് വീണ്ടും ആ പഴയ കൗമാര പ്രായത്തിലേക്ക് പോയി.. വീഡിയോ സോങ്ങ് കണ്ടു കൊണ്ടിരിക്കേ, അറിയാതെ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് അജ്നാസ് വഴുതി വീണു.. എത്ര നേരം ഉറങ്ങി എന്നറിയില്ല.. ഒരു സ്വപ്നം കണ്ടു ഞെട്ടി എണീറ്റു.. പിന്നെ ഉറക്കം വരുന്നില്ല.. ഒരു പാട് വർഷം മുമ്പ് കണ്ട ആ മുഖം.. പിന്നീട് പല തവണ വീണ്ടും കാണാൻ കൊതിച്ച മുഖം.. ആ…
#എല്ലാംശരിയാകും പാവപെട്ട അച്ഛന്റെ മകനായി ജനിച്ചു, കുട്ടിക്കാലത്ത്, ദാരിദ്ര്യം, പട്ടിണി, ഒക്കെ അനുഭവിച്ചു, വലുതാകുമ്പോൾ സ്വന്തം പരിശ്രമം കൊണ്ട് വലിയ ഒരു നിലയിൽ എത്തി, അമ്മയെയും അച്ഛനെയും, കൂടപ്പിറപ്പുകളെയും എല്ലാം നല്ല രീതിയിൽ സംരക്ഷിക്കുന്ന ആൾക്കാരെ നമ്മൾ നാട്ടിലും കുടുംബത്തിലും ഒക്കെ കണ്ടിട്ടുണ്ടാകും. അത് പോലെ വലിയ പണക്കാരന്റെ മകനായി ജനിച്ചു അച്ഛന്റെ മരണ ശേഷം ബിസിനസ്സ് ഒക്കെ പൊളിഞ്ഞു തകർന്നു പോയ മകന്റെ ജീവിതവും നമ്മൾ നേരിൽ കണ്ടിട്ടുണ്ടാകും. അതാണ് പറഞ്ഞത് ചിലരുടേത് ശരിയാകും, ചിലരുടെ ശരിയാകൂല്ല. എല്ലാം ശരിയാകും ഈ ഒരു പ്രതീക്ഷയിൽ ആണ് ഓരോരുത്തരും പിറന്ന നാട്ടിൽ നിന്നും ഒരു അന്യ നാട്ടിലേക്ക് പറക്കുന്നത്. 2006 ഡിസംബർ 31 ന് രാത്രി മലയാള മണ്ണിൽ നിന്നും പറന്നുയർന്നു, 2007 എന്ന പുതുവർഷത്തിൽ അറബി മണ്ണിലേക്ക്(ഖത്തർ)പറന്നിറങ്ങിയവനാണ് ഞാൻ. അത്രയും കാലം മലയാള മണ്ണിൽ ജീവിച്ച എന്റെ ജീവിതത്തിന്റെ തിരക്കഥ മാറിയ വർഷം. 2006 ന്റെ ഒടുക്കം 2007 ന്റെ…
#കുഞ്ഞുകാര്യങ്ങൾ #കൂട്ടക്ഷരങ്ങൾ #കറുപ്പുംവെളുപ്പും തലമുടി വെളുത്തവന് നല്ല കറുത്ത തലമുടി ഉള്ളവനോട് അസൂയ.. തൊലി കറുത്തവന് തൊലി വെളുത്തവനോട് അസൂയ.. കറുത്ത തലമുടി നമ്മോട് വിട പറഞ്ഞു പോയി വെളുത്ത തല മൊട്ട പുറത്തു കണ്ടാൽ പിന്നെ, കഷണ്ടിക്കാരൻ… സൗന്ദര്യത്തിന്റെ അടയാളം കറുപ്പോ വെളുപ്പോ അല്ല. നല്ല ആകർഷണമുള്ള കണ്ണുകളും, വട്ട മുഖവും, അതിലേറെ മനോഹരമായ മനസ്സും അതാണ് സൗന്ദര്യത്തിന്റെ അടയാളം. ✍️ ജിനാസ്. വി.
ഉസ്മാൻ നല്ല മോനാ. നല്ല സ്നേഹം ഉള്ള മോൻ. പക്ഷേ അവന്റെ ഉമ്മ അത്ര ശരിയല്ല, പരദൂഷണം പാത്തു എന്നാ ഞങ്ങൾ വിളിക്കാറുള്ളത് തന്നെ.. കല്യാണം കഴിഞ്ഞു ഉസ്മാൻ അങ്ങ് ഖത്തറിലേക്ക് പോകും. നിങ്ങളെ മോള് ജീവിക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ ഈ പരദൂഷണം പാത്തുവിന്റെ കൂടെ ആണ്. ശരിക്ക് ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. ഉസ്മാന് പല വിവാഹ ആലോചനകളും വന്നു കൊണ്ടിരുന്ന ഒരു സമയം ആയിരുന്നു അത്. ഉമ്മാന്റെ പരദൂഷണം കാരണം ഇപ്പോൾ ഉസ്മാന് ഒരു പെണ്ണ് കിട്ടാത്ത അവസ്ഥയിൽ ആയി. അയൽ വീട്ടിലൊക്കെ പെണ്ണ് വീട്ടുകാർ അന്വേഷിക്കുമ്പോൾ കിട്ടുന്ന മറുപടി ആയിരുന്നു അത്. ഉസ്മാൻ നല്ലവനാ പക്ഷെ അവന്റെ ഉമ്മ ആളത്ര ശരിയല്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ? പാത്തുമ്മയുടെ പരദൂഷണം കാരണം പല കല്യാണങ്ങളും മുടങ്ങിയിട്ടുണ്ട്. ഉറ്റ മിത്രങ്ങൾ ശത്രുക്കൾ ആയിട്ടുണ്ട്. അതിന്റെ തിരിച്ചടി കിട്ടുന്നത് മകൻ ഉസ്മാന് ആണ്. വരുന്ന കല്യാണ ആലോചനകൾ എല്ലാം…
