Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു യമപുരിയാത്ര
  • മരണത്തിനുമപ്പുറം
  • അയാളുടെ ഉള്ളിലെ ദൈവ വിശ്വാസിയും നിരീശ്വര വാദിയും
  • അഞ്ജുവിന്റെ പ്രണയ കഥകള്  (ബുക്ക്‌ റിവ്യൂ )
  • “ജഡപ്രവേശം”
  • മരണത്തിൻ്റെ നാൾവഴികൾ
  • ആദ്യരാത്രി
  • ജോണാപ്പി ( ബുക്ക്‌ റിവ്യൂ )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, August 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അയാളുടെ ഉള്ളിലെ ദൈവ വിശ്വാസിയും നിരീശ്വര വാദിയും
അനുഭവം അറിവുകൾ കഥ ജീവിതം

അയാളുടെ ഉള്ളിലെ ദൈവ വിശ്വാസിയും നിരീശ്വര വാദിയും

By ജിനാസ് വേലാണ്ടിAugust 9, 202611 Comments4 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണത്തിനു ശേഷം എന്ത്??

അയാൾ ചിന്തിച്ചു..

മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നും, പരലോകം ഉണ്ട് എന്നും, ഇവിടെ നന്മ ചെയ്തവർക്ക് അവിടെ സ്വർഗം ഉണ്ടെന്നും, ഇവിടെ തിന്മ ചെയ്തവർക്ക് അവിടെ നരകം ഉണ്ട് എന്നും ആണ് വിശ്വാസം..

നമ്മുടെ ഇടയിൽ ദൈവ വിശ്വാസികൾ ഉണ്ടാകും.. അത്പോലെ നിരീശ്വര വാദികളും ഉണ്ടാകും..എന്നാൽ ഈ കഥയിലെ നായകൻ,പൂർണമായും ഒരു ദൈവ വിശ്വാസി അല്ല. എന്നാൽ നിരീശ്വര വാദിയും അല്ല.. ചിലപ്പോഴൊക്കെ ദൈവം ഉണ്ടെന്നും, ചിലപ്പോഴൊക്കെ ദൈവം ഇല്ലാ എന്നും ഉള്ള ഒരു തോന്നൽ.

അതായത്, അയാളുടെ ഉള്ളിൽ തന്നെ ഒരു ദൈവ വിശ്വാസിയും അയാളുടെ ഉള്ളിൽ തന്നെ ഒരു നിരീശ്വര വാദിയും ഉണ്ടായിരുന്നു.

അയാളുടെ മനസ്സിൽ കിടന്നു ദൈവ വിശ്വാസിയും നിരീശ്വരവാദിയും നിരന്തരം തർക്കിച്ചു കൊണ്ടിരുന്നു..

മരണത്തോടെ എല്ലാം അവസാനിക്കും. ഡോക്ടർമാരും നേഴ്‌സുമാരും ജീവൻ നില നിറുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ശേഷം, അവസാന ശ്വാസവും നിലച്ചു മരണത്തിന് കീഴടങ്ങിയ മനുഷ്യൻ, ആറടി മണ്ണിൽ പുഴുകൾക്ക് ഭക്ഷണമായി വെറും അസ്ഥികൂടം ആയി മാറിയ ശേഷം വീണ്ടും മറ്റൊരു ലോകത്ത് പുനർജനിക്കുമെന്നോ. ഇല്ല ഒരിക്കലും ഇല്ല. അയാളുടെ ഉള്ളിലെ നിരീശ്വര വാദി വാദിച്ചു..

ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്ന ദൈവത്തിനു,അങ്ങനെ പുനർജ്ജനിപ്പിക്കാനാണോ പാട്..

അയാളുടെ ഉള്ളിലെ ദൈവ വിശ്വാസിയും തിരിച്ചു തർക്കിച്ചു കൊണ്ടിരുന്നു..

എങ്കിലും ഈ തർക്കം അയാളെ മാനസികമായി ഏറെ തകർത്തു കൊണ്ടിരുന്നു. കാരണം അയാൾ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ആളായത് കൊണ്ട് തന്നെ..

എന്തിനാണ് ഞാൻ അയാൾ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ആളാണെന്നു പ്രത്യേകം മെൻഷൻ ചെയ്തത്..

അതേ, അതിന് വലിയൊരു കാരണം ഉണ്ട്.

ഒരു ഹിന്ദുവിനോട് അമ്പലത്തിൽ പോകണം എന്നോ പ്രാർത്ഥിക്കണം എന്നോ അവന്റെ മതം നിർബന്ധിക്കുന്നില്ല.

അവന്റെ മനസ്സിന് ശാന്തിയും സമാധാനവും വേണമെങ്കിൽ അവന് അമ്പലത്തിൽ പോകാം പ്രാർഥിക്കാം.

അല്ലാതെ നീ അമ്പലത്തിൽ പോയില്ല,പ്രാർത്ഥന ചെയ്തില്ല. ദൈവത്തെ ആരാധിച്ചില്ല, അത്കൊണ്ട് നിന്നെ നരകത്തിൽ ഇടും എന്ന് ഹിന്ദു മതത്തിലോ, മറ്റു മതങ്ങളിലോ ഇല്ല.. പാപം ചെയ്‌താൽ മാത്രമാണ് ശിക്ഷ.

എന്നാൽ മുസ്ലിം മതത്തിൽ പാപം ചെയ്‌താൽ മാത്രമല്ല ശിക്ഷ..

ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിൽ ശിക്ഷ ഉണ്ട്.. ദിവസവും ചെയ്യേണ്ട ആരാധന കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ ശിക്ഷ ഉണ്ട്.. എന്താണ് ശിക്ഷ. നരകത്തിലെ തീയിൽ വെന്തുരുക..

അത് കുറച്ചു നേരത്തേക്കുള്ള ശിക്ഷ അല്ല. നരകത്തിൽ ഉള്ളവർ കാലാകാലം നരകത്തിൽ തന്നെ.

സ്വർഗത്തിൽ ഉള്ളവർ കാലാ കാലം സ്വർഗത്തിലും

ഈ ഭൂമിയിൽ തന്നെ ഉള്ള ചൂട് സഹിക്കാൻ പറ്റുന്നില്ല. ഇനി അങ്ങ് പരലോകത്തു നരകത്തിലെ തീ ചൂടും സഹിക്കാനോ.. വയ്യ..

ഈ ഒരു ചിന്ത അയാളെ ആകെ പേടിപെടുത്തുന്നുണ്ടായിരുന്നു..

അത് കൊണ്ട് തന്നെ അയാളുടെ ഉള്ളിലെ ദൈവ വിശ്വാസിയും നിരീശ്വര വാദിയും തമ്മിലുള്ള തർക്കം അയാളെ മാനസികമായി തകർത്തു കൊണ്ടിരുന്നു..

തന്നെക്കാൾ ആഴത്തിൽ ചിന്തിക്കാൻ കഴിവുള്ളവരും, വിദ്യാഭ്യാസം ഉള്ളവരും ദൈവത്തിൽ വിശ്വസിക്കുന്നതും, പ്രാർത്ഥിക്കുന്നതും അയാൾ കണ്ടിട്ടുണ്ട്..

മരണാനന്തരം എന്ത്..

ദൈവം ഉണ്ടെങ്കിൽ മരണത്തിന് ശേഷം ദൈവത്തെ കണ്ടു മുട്ടും.ദൈവം ഇല്ലെങ്കിൽ ഒരിക്കലും ദൈവം ഉണ്ടെന്നോ, ഇല്ലെന്നോ നമ്മൾ അറിയില്ല..

മരണത്തോടെ മനുഷ്യന്റെ ജീവനോടൊപ്പം അവന്റെ ചിന്തയും ഓർമകളും, ബുദ്ധിയും എല്ലാം അവസാനിക്കുമല്ലോ? പിന്നെങ്ങനെ അറിയാനാണ് ദൈവം ഇല്ലാ എന്ന്. ദൈവം ഉണ്ടെങ്കിൽ വീണ്ടും പരലോകത്തു പുനർജനിച്ചെങ്കിൽ ദൈവം ഉണ്ടെന്ന് അപ്പോൾ തിരിച്ചറിയും.. ഇല്ലെങ്കിൽ ഒരിക്കലും ഇല്ലാ എന്നറിയാൻ പോകുന്നില്ല..

അപ്പോഴും ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ എന്റെ ദൈവം നിന്റെ ദൈവം എന്ന് പറഞ്ഞു എപ്പോഴും തമ്മിലടിച്ചേക്കാം..

എല്ലാ ദൈവവും സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് മനുഷ്യൻ എന്തിനാ മതങ്ങളെ പേരിൽ തമ്മിലടിക്കണത് എന്നതായിരുന്നു അയാളുടെ ഉള്ളിലെ നിരീശ്വര വാദിയുടെ പ്രധാന ചോദ്യം..

എങ്കിലും മനുഷ്യൻ വലിയൊരു അത്ഭുതം അല്ലേ.. ലോകത്തിലെ എല്ലാ പൂച്ചകളും മ്യാവൂ മ്യാവൂ എന്ന് കരയുന്നു. പട്ടികൾ എല്ലാം ബൗ ബൗ എന്ന് കുരക്കുന്നു.. മനുഷ്യന് മാത്രമേ ലോകത്ത് പല ഭാഷകൾ ഉള്ളൂ..ആകാശത്തു കൂടി പറക്കുന്ന വിമാനവും, എത്ര ദൂരെ ഉള്ള ആളോട് സംസാരിക്കുന്ന ഫോണും അങ്ങനെ എല്ലാ കണ്ടു പിടുത്തങ്ങളും മനുഷ്യന്റേതാണ്..മൃഗങ്ങൾക്ക് അന്നും ഇന്നും ഒരു മാറ്റവും ഇല്ല. വിശക്കുമ്പോൾ ഭക്ഷണം കഴിക്കണം എന്നും, ഇണ ചേരണമെന്നും,മറ്റു മൃഗങ്ങൾ ആക്രമിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടണം എന്നും ഉള്ള ബുദ്ധിയെക്കാൾ മേലേ ഒരു മൃഗവും ഒന്നും കണ്ടു പിടിച്ചിട്ടില്ല.

ഈ ഭൂമിയെ രാജ്യങ്ങൾ ആയും, മറ്റും നിശ്ചയിച്ചു അതിർത്തികൾ തീർത്തു, ജീവിക്കാൻ പണം, പണം സമ്പാദിക്കാൻ ജോലി,ഭാര്യ ഭർത്താവ് മക്കൾ അങ്ങനെ കുടുംബമായി ജീവിക്കുന്നത് മനുഷ്യൻ മാത്രമല്ലേ..

മനുഷ്യന് മാത്രമാണ് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള ബുദ്ധി. ഇത് ദൈവം പ്രത്യേകം കൊടുത്ത കഴിവ് അല്ലേ, എന്ന് അയാളുടെ ഉള്ളിലെ ദൈവ വിശ്വാസി ചോദിച്ചു കൊണ്ടിരുന്നു..

എങ്കിലും ഒരു പൂർണ ദൈവ വിശ്വാസി അല്ലാത്തത് കൊണ്ട് തന്നെ അയാൾ ആരാധന കർമ്മങ്ങൾ ഒന്നും നടത്തിയില്ല.. മടിയും ഉള്ളിലെ നിരീശ്വര വാദിയും അയാളെ കൂടുതൽ സ്വാധീനിച്ചു..

അത് കൊണ്ട് തന്നെ അയാൾ സ്വയം പറഞ്ഞു..

മരണാനന്തരം എന്ത്.

ജനിക്കുന്നതിനു മുമ്പ് എന്തായിരുന്നു.. ഞാൻ ജനിക്കുന്നതിനു മുമ്പ് കോടി കണക്കിന് വർഷം മുമ്പേ ഈ ലോകം ഇവിടെ ഉണ്ടായിരുന്നു.. ഞാൻ അറിഞ്ഞിരുന്നില്ല അന്നൊന്നും ഇങ്ങനെ ഒരു ലോകം ഉണ്ട് എന്ന്. ഞാൻ ജനിച്ചു എനിക്ക് സ്വയം ചിന്തിക്കാൻ ഉള്ള ബുദ്ധി ഉണ്ടായ ശേഷം മാത്രമാണ് ഈ പ്രപഞ്ചത്തെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയത്.. മരണാനന്തരവും അങ്ങനെ തന്നെ ആകും. ഞാൻ ഇല്ലാത്ത ലോകം ഒന്നും ഞാൻ അറിയുന്നില്ല.. മരണത്തോടെ ഞാൻ അവസാനിച്ചു.. മുമ്പ് പലരും ഈ ലോകത്തോട് വിട പറഞ്ഞു പോയത് പോലെ, ഞാനും പോകും.

അല്ലാതെ മരിച്ചു പോയ ഒരാളും തിരിച്ചു വന്നു ഞാൻ പരലോകം കണ്ടു ദൈവത്തെ കണ്ടു എന്ന് പറഞ്ഞിട്ടില്ലല്ലോ.. പിന്നെങ്ങനെ മരണാനന്തരം എന്താകും എന്ന് ഉറപ്പിച്ചു പറയുക.. ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ കാണാത്ത ഒരു ശക്തിയിൽ വിശ്വസിക്കാത്തതിന്റെ പേരിൽ എന്തിനാ നരകത്തിൽ ഇടുന്നത്. ദൈവം കരുണയുള്ളവൻ എന്നല്ലേ.. ദൈവം ഉണ്ടെങ്കിൽ എല്ലാം പൊറുത്തു തരട്ടെ.. അയാൾ സ്വയം ആശ്വസിച്ചു..

#എന്റെരചന

#കൂട്ടക്ഷരങ്ങൾ

#മരണാനന്തരം

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

2
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

11 Comments

  1. Haripulloor on August 10, 2026 12:30 AM

    ഒരു പാട് ആളുകളുടെ ഉള്ളിലുള്ള ചിന്തകളും ആശയക്കുഴപ്പങ്ങളും നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    Reply
    • ജിനാസ് വേലാണ്ടി on August 10, 2026 1:12 AM

      ഹരിപുല്ലൂർ
      ❤️❤️❤️❤️

      Reply
  2. Suma Jayamohan on August 9, 2026 10:25 PM

    മിക്കവരുടേയും ഉള്ളിൽ ഇങ്ങനെയൊരു വടം വലി നടക്കുന്നുണ്ടാവും
    സ്വർഗ്ഗവും നരകവും നാം തന്നെ സൃഷ്ടിക്കുന്നതല്ലേ
    എഴുത്തു നന്നായിരിക്കുന്നു ജിനാസ്❤️🌹👌

    Reply
    • ജിനാസ് velandi on August 9, 2026 11:51 PM

      Suma jayamohan ❤️❤️

      Reply
  3. Thara Subhash on August 9, 2026 9:51 PM

    ഒരുപാടു മനുഷ്യരുടെ ഉള്ളിലെ വടംവലി നന്നായി അവതരിപ്പിച്ചു.👌👏♥️♥️

    Reply
    • ജിനാസ് വേലാണ്ടി on August 9, 2026 9:54 PM

      വായനക്ക് നന്ദി താരേച്ചി

      Reply
    • Joyce Varghese on August 9, 2026 10:28 PM

      എല്ലാ ദൈവവും സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് മനുഷ്യൻ എന്തിനാ മതങ്ങളെ പേരിൽ തമ്മിലടിക്കണത് എന്നതായിരുന്നു അയാളുടെ ഉള്ളിലെ നിരീശ്വര വാദിയുടെ പ്രധാന ചോദ്യം.

      നിരീശ്വരവാദിയുടെ മാത്രമല്ല, ഏതു മനുഷ്യ സ്നേഹിയുടെയും ചോദ്യം.
      വളരെ നല്ല എഴുത്ത്.👌

      Reply
      • ജിനാസ് വേലാണ്ടി on August 9, 2026 11:52 PM

        ജോയ്സീ നന്ദി ❤️❤️❤️

        Reply
      • സിന്ധു അപ്പുക്കുട്ടൻ on August 10, 2026 8:28 AM

        നന്നായി എഴുതി കെട്ടോ.. അഭിനന്ദനങ്ങൾ ❤️❤️

        Reply
  4. Sayara on August 9, 2026 9:21 PM

    നല്ല എഴുത്ത് 👌🙂

    Reply
    • ജിനാസ് വേലാണ്ടി on August 9, 2026 9:24 PM

      വായനക്ക് നന്ദി സയറ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.