Author: ജിനാസ് വേലാണ്ടി

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

അലാറം നിറുത്താതെ അടിയുന്ന ശബ്ദം കേട്ട് ആതിര ഉറക്കമുണർന്നു. കൈ നീട്ടി മൊബൈൽ ഫോണിലെ അലാറം ഓഫ്‌ ചെയ്തു. പുതപ്പ് മാറ്റി എഴുന്നേറ്റു. സുഖമായി ഉറങ്ങുന്ന ഭർത്താവിനെ ആതിര നോക്കി. പാവം ഉറങ്ങിക്കോട്ടേ. ആകെ കിട്ടുന്ന ഒരു അവധി ദിനം. ഞാഴറാഴ്ച. ഉണർത്തണ്ട. ആതിര എഴുനേറ്റ് ബാത്‌റൂമിൽ പോയി. പല്ല് തേപ്പും കുളിയും എല്ലാം കഴിഞ്ഞു. വസ്ത്രം മാറ്റി, വാതിൽക്കൽ വന്നു ഇരുന്നു. മൊബൈൽ ഫോൺ എടുത്തു. ഫേസ് ബുക്ക് തുറന്നു. ഇന്നലെ ഞാൻ എഴുതിയ കവിതക്ക് കുറേ കമെന്റും ലൈക്കും. അവൾക്ക് സന്തോഷമായി. മറ്റു പോസ്റ്റുകൾ നോക്കുമ്പോൾ ആണ് ആതിര ആ വാർത്ത കാണുന്നത്.  കാമുകന് ചായയിൽ വിഷം കൊടുത്തു കൊന്ന കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈശ്വരാ എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത്. കാമുകനെ കാമുകി കൊല്ലുന്നു. കാമുകിയോടൊപ്പം ജീവിക്കാൻ തടസ്സമാകുന്ന ഭാര്യയെ ഭർത്താവ് കൊല്ലുന്നു. കാമുകനോടൊപ്പം ജീവിക്കാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനെ, അമ്മ കൊല്ലുന്നു. ഈ ന്യൂ…

Read More

രാത്രി ഏറെ വൈകിയിട്ടും ആയിഷക്ക് ഉറക്കം വന്നില്ല. നാളത്തെ യാത്രയെ കുറിച്ച് ആലോചിച്ചിട്ടാണോ എന്നറിയില്ല. അല്ലെങ്കിലും ചിന്തകകൾ മനസ്സിൽ കയറിയാൽ ഉറക്കം ഓടി ഒളിക്കുമല്ലോ.ഓർമ്മകൾ ജനിച്ചു വളർന്ന ആ പഴയ തറവാട് വീട്ടിലേക്ക് തിരിച്ചു പോകുന്നു.ഉമ്മയും ഉപ്പയും അനിയത്തിയും ഉമ്മാമയും(ഉമ്മയുടെ ഉമ്മ )ഒക്കെ ഉള്ള മുൻവശം ഓടിട്ടതും, പുറകു വശം ഓല മേഞ്ഞതുമായ എന്റെ മേലേ പറമ്പിൽ തറവാട് വീട്.ഞാൻ ജനിച്ചതും വളർന്നതും ഉമ്മാന്റെ തറവാട് വീട്ടിൽ ആയിരുന്നു. ഉപ്പാന്റെ തറവാട് വീട്ടിൽ കുട്ടിക്കാലത്തു പോയ ഓർമകളെ ഉള്ളൂ. ഉപ്പ കൂടുതലും ഭാര്യ വീട്ടിൽ തന്നെ ആയിരുന്നു. ഞങ്ങളെ മേലേ പറമ്പിൽ തറവാട്ടു വീട്ടിൽ. എനിക്ക് കിട്ടിയത് ഉമ്മാന്റെ കറുപ്പ് നിറം ആയിരുന്നു. അനിയത്തി ആമിനക്ക് ഉപ്പാന്റെ വെളുപ്പ് നിറവും. കുട്ടിക്കാലം മുതലേ കറുപ്പ് നിറം കാരണം ഞാൻ അവഗണിക്കപെടുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അത് വെറുമൊരു തോന്നൽ ആയിരുന്നില്ല എന്ന് മനസ്സിലായത് കല്യാണ പ്രായം ആയപ്പോൾ ആണ്.പലരും പെണ്ണ് കാണാൻ…

Read More

💚💚💚💚💚💚💚💚 “നെഞ്ചിനുള്ളിൽ നീയാണ്, കണ്ണടച്ചാൽ നീയാണ് ഫാത്തിമാ.. ഫാത്തിമാ” സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ, യുട്യൂബിൽ നിന്നു പഴയ സിനിമകളിലെ സീൻ കാണലാണ് അജ്നാസിന്റെ പതിവ്.. എന്നാൽ ഇന്ന് പതിവിന് വിപരീതമായി പഴയ ചില മാപ്പിള പാട്ടുകൾ കേട്ട് കൊണ്ട് കിടന്നു.. വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം വിടരാപൂ മൊട്ടുകളവിടെ കരയിക്കും പലവട്ടം.. പാട്ടും, അതിനൊത്തു പാടി അഭിനയിക്കുന്ന നായകനെയും, നായികയേയും, പിന്നെ നമ്മുടെ നാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗിയുള്ള ലൊക്കേഷനും ഒക്കെ സ്‌ക്രീനിൽ കണ്ടപ്പോൾ,അജ്നാസിന്റെ മനസ്സ് വീണ്ടും ആ പഴയ കൗമാര പ്രായത്തിലേക്ക് പോയി.. വീഡിയോ സോങ്ങ് കണ്ടു കൊണ്ടിരിക്കേ, അറിയാതെ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് അജ്നാസ് വഴുതി വീണു.. എത്ര നേരം ഉറങ്ങി എന്നറിയില്ല.. ഒരു സ്വപ്നം കണ്ടു ഞെട്ടി എണീറ്റു.. പിന്നെ ഉറക്കം വരുന്നില്ല.. ഒരു പാട് വർഷം മുമ്പ് കണ്ട ആ മുഖം.. പിന്നീട് പല തവണ വീണ്ടും കാണാൻ കൊതിച്ച മുഖം.. ആ…

Read More

#എല്ലാംശരിയാകും  പാവപെട്ട അച്ഛന്റെ മകനായി ജനിച്ചു, കുട്ടിക്കാലത്ത്, ദാരിദ്ര്യം, പട്ടിണി, ഒക്കെ അനുഭവിച്ചു, വലുതാകുമ്പോൾ സ്വന്തം പരിശ്രമം കൊണ്ട് വലിയ ഒരു നിലയിൽ എത്തി, അമ്മയെയും അച്ഛനെയും, കൂടപ്പിറപ്പുകളെയും എല്ലാം നല്ല രീതിയിൽ സംരക്ഷിക്കുന്ന ആൾക്കാരെ നമ്മൾ നാട്ടിലും കുടുംബത്തിലും ഒക്കെ കണ്ടിട്ടുണ്ടാകും.  അത് പോലെ വലിയ പണക്കാരന്റെ മകനായി ജനിച്ചു അച്ഛന്റെ മരണ ശേഷം ബിസിനസ്സ് ഒക്കെ പൊളിഞ്ഞു തകർന്നു പോയ മകന്റെ ജീവിതവും നമ്മൾ നേരിൽ കണ്ടിട്ടുണ്ടാകും. അതാണ്‌ പറഞ്ഞത് ചിലരുടേത് ശരിയാകും, ചിലരുടെ ശരിയാകൂല്ല.  എല്ലാം ശരിയാകും ഈ ഒരു പ്രതീക്ഷയിൽ ആണ് ഓരോരുത്തരും പിറന്ന നാട്ടിൽ നിന്നും ഒരു അന്യ നാട്ടിലേക്ക് പറക്കുന്നത്.  2006 ഡിസംബർ 31 ന് രാത്രി മലയാള മണ്ണിൽ നിന്നും പറന്നുയർന്നു, 2007 എന്ന പുതുവർഷത്തിൽ അറബി മണ്ണിലേക്ക്(ഖത്തർ)പറന്നിറങ്ങിയവനാണ് ഞാൻ. അത്രയും കാലം മലയാള മണ്ണിൽ ജീവിച്ച എന്റെ ജീവിതത്തിന്റെ തിരക്കഥ മാറിയ വർഷം.  2006 ന്റെ ഒടുക്കം 2007 ന്റെ…

Read More

#കുഞ്ഞുകാര്യങ്ങൾ #കൂട്ടക്ഷരങ്ങൾ #കറുപ്പുംവെളുപ്പും തലമുടി വെളുത്തവന് നല്ല കറുത്ത തലമുടി ഉള്ളവനോട് അസൂയ.. തൊലി കറുത്തവന് തൊലി വെളുത്തവനോട് അസൂയ.. കറുത്ത തലമുടി നമ്മോട് വിട പറഞ്ഞു പോയി വെളുത്ത തല മൊട്ട പുറത്തു കണ്ടാൽ പിന്നെ, കഷണ്ടിക്കാരൻ… സൗന്ദര്യത്തിന്റെ അടയാളം കറുപ്പോ വെളുപ്പോ അല്ല. നല്ല ആകർഷണമുള്ള കണ്ണുകളും, വട്ട മുഖവും, അതിലേറെ മനോഹരമായ മനസ്സും അതാണ്‌ സൗന്ദര്യത്തിന്റെ അടയാളം. ✍️ ജിനാസ്. വി.

Read More

ഉസ്മാൻ നല്ല മോനാ. നല്ല സ്നേഹം ഉള്ള മോൻ. പക്ഷേ അവന്റെ ഉമ്മ അത്ര ശരിയല്ല, പരദൂഷണം പാത്തു എന്നാ ഞങ്ങൾ വിളിക്കാറുള്ളത് തന്നെ.. കല്യാണം കഴിഞ്ഞു ഉസ്മാൻ അങ്ങ് ഖത്തറിലേക്ക് പോകും. നിങ്ങളെ മോള് ജീവിക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ ഈ പരദൂഷണം പാത്തുവിന്റെ കൂടെ ആണ്. ശരിക്ക് ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. ഉസ്മാന് പല വിവാഹ ആലോചനകളും വന്നു കൊണ്ടിരുന്ന ഒരു സമയം ആയിരുന്നു അത്. ഉമ്മാന്റെ പരദൂഷണം കാരണം ഇപ്പോൾ ഉസ്മാന് ഒരു പെണ്ണ് കിട്ടാത്ത അവസ്ഥയിൽ ആയി. അയൽ വീട്ടിലൊക്കെ പെണ്ണ് വീട്ടുകാർ അന്വേഷിക്കുമ്പോൾ കിട്ടുന്ന മറുപടി ആയിരുന്നു അത്. ഉസ്മാൻ നല്ലവനാ പക്ഷെ അവന്റെ ഉമ്മ ആളത്ര ശരിയല്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ? പാത്തുമ്മയുടെ പരദൂഷണം കാരണം പല കല്യാണങ്ങളും മുടങ്ങിയിട്ടുണ്ട്. ഉറ്റ മിത്രങ്ങൾ ശത്രുക്കൾ ആയിട്ടുണ്ട്. അതിന്റെ തിരിച്ചടി കിട്ടുന്നത് മകൻ ഉസ്മാന് ആണ്. വരുന്ന കല്യാണ ആലോചനകൾ എല്ലാം…

Read More

രാത്രി ഏറെ വൈകിയിരിക്കുന്നു. അയാൾ മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിനെ നോക്കി കിടന്നു. അയാൾ ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. ഭക്ഷണം കഴിക്കാനും, ബാത്‌റൂമിൽ കൊണ്ട് പോകാനും എല്ലാം പരസഹായം വേണം. ഭാര്യക്കും മക്കൾക്കും എല്ലാം എന്നെ മടുത്തു എന്ന് അയാൾക്ക് തോന്നി തുടങ്ങി. ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ അയാൾ മനസ്സിൽ ആശിച്ചു.  സമയത്തിനൊക്കെ എന്ത് വേഗതയാ എന്ന് പറഞ്ഞ അതേ എനിക്ക് തന്നെ ഒരു ദിവസം അവസാനിക്കാൻ ഒരു വർഷം സമയം പോലെ തോന്നിയിരുന്നു. ഈ കിടപ്പിൽ പലരുടെയും മരണ വാർത്ത കേട്ടിരുന്നു. തന്റെ അനിയന്റെ മരണ വാർത്ത കേട്ടാണ് ഏറ്റവും വിഷമിച്ചത്.  അവനെ അവസാനം കണ്ടത്, അവൻ മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ്. എന്നെ കാണാൻ വന്നതാണ് അവൻ. പോകുന്ന പോക്കിൽ അവൻ എന്റെ ഭാര്യയോട് പറയുന്നത് കേട്ടു. അമ്മായീ, ഇക്കാക്ക് തീരെ വയ്യ. ഇനി എത്ര ദിവസം ഉണ്ടാകും എന്ന് ആർക്കറിയാം. അമ്മായി ഇക്കാനെ…

Read More

*മൂസക്കയുംമക്കളും* ഒന്നാംഭാഗം  മൂസക്കയുടെ കഥ അവസാന ഭാഗം (ക്‌ളൈമാക്സ് )  *മൂസക്കയുംമക്കളും* ഭാഗം 4 ക്‌ളൈമാക്സ് ❤️❤️❤️❤️❤️❤️❤️❤️❤️ കാറിൽ നിന്നിറങ്ങി മുനീറ വീടിനുള്ളിലേക്ക് ഓടി.  മുനീറയുടെ ജ്യേഷ്ടത്തി മുംതാസും ഭർത്താവ് ഷാജഹാനും ആ വീട്ടിൽ ഉണ്ടായിരുന്നു. വീടിനുള്ളിൽ ചോര തളം കെട്ടിനിന്നിരുന്നു.  ആരോ പറയുന്നത് കേട്ടു. ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോയി എന്ന്..  എന്താ എന്താ സംഭവം. പുറത്തു നിന്ന് വന്ന ഒരാൾ അവിടെ കൂടി നിന്ന ആളോട് ചോദിച്ചു.  അത് നമ്മുടെ മുജീബ് ഇല്ലേ. മൂസക്കയുടെ മകൻ മുജീബ്. അവൻ കൊല്ലപ്പെട്ടു.. കൊന്നത് മറ്റാരും അല്ല. മുജീബിന്റെ മകൻ അജ്മൽ തന്നെ. കഞ്ചാവ് ആയിരുന്നു. പണത്തിനു ചോദിച്ചിട്ട് കൊടുക്കാതിരുന്നപ്പോൾ അടിപിടിയായി. ഒടുവിൽ മകൻ ഉപ്പാനെ കുത്തികൊന്നു.  എന്താ ചെയ്യാ കലികാലം തന്നെ.. അല്ലെങ്കിലും തെറ്റ് ചെയ്തവർക്ക് ദൈവം ശിക്ഷ കൊടുക്കും. ഈ മുജീബ് സ്വന്തം ഉപ്പാനെ വൃദ്ധസദനത്തിൽ പാർപ്പിച്ചിരിക്കുകയാണ്.  ആ പാവം മൂസക്ക വീടും സ്ഥലവും എല്ലാം മകന്റെ പേരിൽ…

Read More

*മൂസക്കയുംമക്കളും* ഒന്നാംഭാഗം  ഭാഗം 3 *************************** മുജീബ് പെട്ടെന്ന് തന്നെ കാർ ഇടത് സൈഡ്ലേക്ക് വെട്ടിച്ചു. ഭാഗ്യത്തിന് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.. അൽഹംദുലില്ലാഹ്. മൂസക്ക ദൈവത്തിനെ സ്തുതിച്ചു. കാർ വീണ്ടും മുമ്പോട്ട് പാഞ്ഞു.ഒരു വൃദ്ധസദനത്തിനു മുമ്പിൽ മുജീബ് കാർ നിറുത്തി. മൂസക്ക കാറിൽ നിന്നിറങ്ങി. മുജീബ് മുമ്പിൽ നടന്നു. മൂസക്ക അവന്റെ പിന്നാലെ നടന്നു.അവിടുത്തെ ജോലിക്കാരുമായി സംസാരിച്ചു ഉപ്പാനെ ഒരു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ വേറെയും മൂസക്കയുടെ പ്രായം ഉള്ളവർ ഉണ്ടായിരുന്നു. ഉപ്പാക്ക് ഇവിടെയാണ്‌ നല്ലത്. ഉപ്പാന്റെ പ്രായം ഉള്ള ആൾക്കാരാ ഇവിടെ ഉള്ളത്. ഉപ്പാക്ക് അവരോട് സംസാരിച്ചു ഇരിക്കാലോ.. എന്നാൽ ഞാൻ പോട്ടെ. ഉപ്പാന്റെ മറുപടിക്ക് കാക്കാതെ മുജീബ് അവിടുന്ന് തിരിഞ്ഞു നടന്നു.. മോനേ. മൂസക്ക പിറകിൽ നിന്ന് വിളിച്ചു. വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണേ മോനേ. എന്തോ അപകടം വരാൻ പോകുന്ന പോലെ എന്റെ മനസ്സ് പറയുന്നു.. നീ വണ്ടി പതുക്കെ ഓടിക്കണേ.. ആ ഉപ്പാ ഞാൻ…

Read More

*മൂസക്കയുംമക്കളും* ഒന്നാംഭാഗം ***************************അബ്ബാസ് വേഗം ഓടി ചെന്ന് കാർ പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട് ചെയ്തു. കരഞ്ഞു കൊണ്ട് ഓടി വന്നു മുനീറ കാറിൽ കയറി. കാർ അതിവേഗത്തിൽ പുറത്തേക്ക് പാഞ്ഞു..*************************** *രണ്ട് മാസങ്ങൾക്ക് മുമ്പ്*———————————————-പുറത്തു പെയ്യുന്ന മഴയെ നോക്കി മൂസക്ക കാറിന്റെ പിൻസീറ്റിൽ ഇരുന്നു. കുറേ കാലത്തിനു ശേഷം ആണ് പുറം ലോകം കാണുന്നത്. അത് കൊണ്ട് തന്നെ പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ് മൂസക്ക. മകൻ മുജീബ് ആണ് കാർ ഡ്രൈവ് ചെയ്യുന്നത്. വണ്ടി മുന്നോട്ട് പായുമ്പോൾ കാഴ്ചയിൽ നിന്ന് പിന്നോട്ടേക്ക് പായുന്ന കടകളും ബസ്സ് സ്റ്റോപ്പും ജനങ്ങളും എല്ലാം ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ നോക്കി കാണുകയാണ് മൂസക്ക. പണ്ട് ഒന്നോ രണ്ടോ കടകൾ മാത്രം ഉണ്ടായിരുന്ന, അങ്ങാടിയിൽ ഇന്ന് നിറയെ കടകൾ. നാട് ഒരു പാട് പുരോഗമിച്ചു.പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരിക്കെ ഒരു കല്യാണ വീട് മൂസക്കയുടെ കാഴ്ച്ചയിൽ പതിഞ്ഞു. നല്ല മഴയിലും കല്യാണ വീട്ടിൽ നിറയെ അതിഥികൾ…

Read More