Author: ജിനാസ് വേലാണ്ടി

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

ഭാഗം 1 രചന ജിനാസ്. വി *************************** 2025 ജനുവരി 1. പുതുവർഷം. നല്ല തണുപ്പുള്ള പ്രഭാതം. മൂസക്കയുടെ വീട്ടിൽ നിന്നും നിലവിളി ശബ്ദം ഉയർന്നു. നിലവിളി ശബ്ദം കേട്ട് ആൾക്കാർ അങ്ങോട്ടേക്ക് ഓടി ചെന്നു. എന്താ സംഭവം എന്നറിയാതെ, പിന്നെയും ആൾക്കാർ അങ്ങോട്ടേക്ക് ഓടി ചെന്നു കൊണ്ടിരുന്നു. ആരോ ഫോൺ വിളിച്ചു പറഞ്ഞു പോലീസ് ജീപ്പ് അവിടെ ഇരച്ചെത്തി. പോലീസുകാർ മൂസക്കയുടെ വീടിന്റെ ഉള്ളിലേക്ക് കയറി. ടൈൽസ് ഇട്ട നിലത്ത് കൂടി നടക്കുന്ന പോലീസ് ബൂട്ടിന്റെ ഠപ്പ് ഠപ്പ് ശബ്ദം ഉയർന്നു. ഒരു മുറിയിലേക്ക് പോലീസ് കടന്നു. ഉള്ളിൽ ചോര തളം കെട്ടി നിക്കുന്നു. *************************** 2024 ഡിസംബർ 31 *************************** മംഗലത്തിൻ മദ്ഹുകൾ പാടി പുതുനാരിയെ തേടി മഹർ മാല എടുത്തും കൊണ്ട് അതൃപ്പ പുതുമാരൻ ഇതാ വരുന്നേ, മാരൻ ഇതാ വരുന്നേ കല്യാണ വീട്ടിൽ നിന്ന് പാട്ടും ആർപ്പ് വിളികളും ഉയർന്നു. പാട്ടിനൊത്ത് കുട്ടികളും ചെറുപ്പക്കാരും ഡാൻസ്…

Read More

#അവസാനത്തെ സന്ദേശം #കൂട്ടക്ഷരങ്ങൾ കഥ തികച്ചും സങ്കല്പികം *************************** “ഇക്കാ സുഖമാണോ? ഭക്ഷണം കഴിച്ചോ. ആരോഗ്യം ശ്രദ്ധിക്കണേ. വിവരങ്ങൾ അറിയാത്തത് കൊണ്ട് ഒരു സമാധാനം ഇല്ല. അതാ മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നത്.” ആയിഷയുടെ മെസ്സേജ്കൾ, തന്റെ ഫോണിലേക്ക് വന്നു കൊണ്ടിക്കുന്നത് ബഷീർ കാണുന്നുണ്ടായിരുന്നു. പക്ഷേ റിപ്ലൈ കൊടുക്കാൻ ഉള്ള മൂഡില്ല.. താൻ അയക്കുന്ന മെസ്സേജ്കൾ നീല ടിക്ക് വന്നിട്ടും റിപ്ലൈ ഇല്ലാത്തത് ആയിഷക്ക് വിഷമം ആകുന്നുണ്ടെങ്കിലും അവൾ പിന്നെയും മെസ്സേജ്കൾ അയച്ചു കൊണ്ടിരുന്നു. “എന്താ ഇക്കാ തിരക്കാണോ? ഓൺലൈനിൽ ഉണ്ടല്ലോ. എവിടെ ആയാലും എന്നെയും മോളെയും ഓർത്ത്‌ ജീവിക്കണേ..” ഒന്നിനും ബഷീർ മറുപടി നൽകിയില്ല. എപ്പോഴും മെസ്സേജ് അയച്ചു ശല്യം ചെയ്യും. ഓൺലൈനിൽ കണ്ടാൽ ഞാൻ ഏതോ പെണ്ണിനോട് ചാറ്റ് ചെയ്യുകയാണ് എന്നാ ഇവളുടെ വിചാരം. സംശയരോഗി. അയാൾ മനസ്സിൽ പിറുപിറുത്തു.. “ഞാൻ അങ്ങ് ദുബായിൽ ഒന്നും അല്ലല്ലോ ഉള്ളത്.. ഇവിടെ കോഴിക്കോട് അല്ലേ.. രണ്ട് മാസം കൂടുമ്പോൾ അവിടെ കണ്ണൂരിൽ ഉള്ള…

Read More

കുറച്ചു ദിവസം ഉമ്മ ഇക്കാന്റെ വീട്ടിൽ നിക്കട്ടെ, കുറച്ചു ദിവസം ഇത്താന്റെ വീട്ടിൽ.. ഉമ്മാക്ക് നാല് മക്കൾ ഉണ്ടല്ലോ, മാറി മാറി താമസിക്കാലോ, ഒരാൾക്ക് മാത്രമായി ഉമ്മ ഒരു തലവേദന ആകില്ലല്ലോ.. ഇളയ മകൻ പറയുന്നത് കേട്ട് ആയിഷുമ്മ മനസ്സിൽ ഓർക്കുകയായിരുന്നു.. എന്റെ നാലാമത്തെ മോൻ ഷുക്കൂർ ജനിച്ചു, അവന് ഒരു വയസ്സായപ്പോൾ, എന്റെ കെട്ട്യോൻ ദുനിയാവ് വിട്ട് പോയതാണ്.. അന്ന് മുതൽ വീട്ടു വേല ചെയ്ത്, നാല് മക്കളെയും പോറ്റി വളർത്താൻ എനിക്ക് ഒരു തലവേദനയും ഇല്ലായിരുന്നു.. ഇപ്പോൾ ഞാൻ മക്കൾക്ക് ഒരു തലവേദന.. പടച്ചോനെ എന്നെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൂട്ടണേ, എന്റെ മക്കൾക്ക് എന്നെ ഒരു തലവേദന ആക്കല്ലേ റബ്ബേ.. അങ്ങിനെ മനസ്സിൽ പ്രാർത്ഥിക്കുമ്പോഴും ആയിഷുമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ✍️ ജിനാസ്.വി.. #കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ

Read More

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു.. ഏറെ നേരത്തെ ആതിരയുടെ നിലവിളികൾക്ക് ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.. ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.. ആതിര പ്രസവിച്ചു.. പെൺകുട്ടി.. അപ്പോൾ തന്നെ അമ്മ പലരെയും ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ആതിര പ്രസവിച്ചു “സുഖ പ്രസവം” അല്പ സമയത്തിനകം അവളെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ആതിര വീണ്ടും പൊട്ടി കരയാൻ തുടങ്ങി.. ഏട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കരച്ചിലിനിടെ വിതുമ്പി കൊണ്ട് പറഞ്ഞു. അവളുടെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തത്. അത് കൊണ്ട് തന്നെ അവർ പിണക്കത്തിൽ ആണ്. ഏട്ടാ എനിക്ക് അമ്മയെ കാണണം. സുഖ…

Read More

വിശന്നു വലഞ്ഞപ്പോൾ ഒരു റൊട്ടി എടുത്തു ഓടിയ വയറൊട്ടിയ ബാലനെ ഓടി പിടിച്ചു, അയാൾ തല്ലി.. സിസിടിവി, യിൽ പതിഞ്ഞ ദൃശ്യങ്ങൾ, ഇത്ര ചെറുപ്പത്തിലേ മോഷണം എന്ന ക്യാപ്ഷനോട്‌ കൂടി സോഷ്യൽ മീഡിയകളിൽ അയാൾ പങ്കിട്ടു.. നല്ലൊരു മാന്യൻ ആയിരുന്നു അയാൾ.. ഓൺലൈൻ പെങ്ങന്മാർക്ക് നല്ല നല്ല ഉപദേശങ്ങൾ നൽകുന്ന നല്ലൊരു ഓൺലൈൻ ആങ്ങളയായിരുന്നു അയാൾ.. ഒരു നാൾ അയാളുടെ അവിഹിതം സിസിടിവി ക്യാമറയിൽ പതിയും വരെ മാത്രം.. പല മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീണത് സിസിടിവി, ക്ക് മുമ്പിൽ ആണ്.. പലരുടെയും വാക്കും പ്രവർത്തിയും ഒന്നല്ല.. ✍️ ജിനാസ്. വേലാണ്ടി #കുഞ്ഞുകാര്യങ്ങൾ

Read More

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു. ഏറെ നേരത്തെ ആതിരയുടെ നിലവിളികൾക്ക് ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.. ‘ആതിര പ്രസവിച്ചു. പെൺകുട്ടി..’ അപ്പോൾ തന്നെ അമ്മ പലരെയും ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആതിര പ്രസവിച്ചു, “സുഖ പ്രസവം” അല്പ സമയത്തിനകം അവളെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ആതിര വീണ്ടും പൊട്ടി കരയാൻ തുടങ്ങി.. ഏട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കരച്ചിലിനിടെ വിതുമ്പി കൊണ്ട് പറഞ്ഞു .അവളുടെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തത്. അത് കൊണ്ട് തന്നെ അവർ പിണക്കത്തിൽ ആണ്. “ഏട്ടാ എനിക്ക് അമ്മയെ കാണണം. സുഖ…

Read More